പെണ്‍കുഞ്ഞ്! ആദ്യത്തെ കണ്‍മണിയെ വരവേറ്റ് നടി സോനു സതീഷ്

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയതാരമാണ് സോനു സതീഷ്. മലയാളത്തിന് പുറമെ തമിഴിലും താരം അഭിനയിച്ചിട്ടുണ്ട്. മിക്ക പരമ്പരകളിലും നെഗറ്റീവ് കഥാപാത്രങ്ങള്‍ ചെയ്ത് ശ്രദ്ധേയയായ സോനു വില്ലത്തിയായാണ് ശ്രദ്ധനേടിയത്. മിനിസ്‌ക്രീനിലെ സജീവസാന്നിധ്യമായ സോനു വിവാഹശേഷം സ്‌ക്രീനില്‍ നിന്നും…

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയതാരമാണ് സോനു സതീഷ്. മലയാളത്തിന് പുറമെ തമിഴിലും താരം അഭിനയിച്ചിട്ടുണ്ട്. മിക്ക പരമ്പരകളിലും നെഗറ്റീവ് കഥാപാത്രങ്ങള്‍ ചെയ്ത് ശ്രദ്ധേയയായ സോനു വില്ലത്തിയായാണ് ശ്രദ്ധനേടിയത്. മിനിസ്‌ക്രീനിലെ സജീവസാന്നിധ്യമായ സോനു വിവാഹശേഷം സ്‌ക്രീനില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു. ഇപ്പോളിതാ തന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ വാര്‍ത്ത പങ്കുവച്ചിരിക്കുകയാണ് താരം.

താന്‍ അമ്മയായ സന്തോഷമാണ് സോനു ഇപ്പോള്‍ പങ്കുവച്ചിരിക്കുന്നത്. തങ്ങളൊരു പെണ്‍കുഞ്ഞിനാല്‍ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു എന്നാണ് സോനു തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ കുറിച്ചത്.

ഭര്‍ത്താവ് അജയ്ക്കൊപ്പമുള്ള മെറ്റേണിറ്റി ഷൂട്ടിനൊപ്പമാണ് താനൊരു അമ്മയായ സന്തോഷം താരം പങ്കുവച്ചത്. മനോഹരമായ മഞ്ഞ മെറ്റേണിറ്റി വെയറില്‍, നിറ വയറുമായാണ് സോനു ഉള്ളത്. സ്‌നേഹവും ആശംസകളുമായി ആരാധകര്‍ കമന്റ് ബോക്സ് നിറച്ചിട്ടുണ്ട്.

2017 ലായിരുന്നു സോനുവിന്റെ വിവാഹം. ഐടി എഞ്ചിനീയര്‍ ആയ അജയ് ആണ് ഭര്‍ത്താവ്. സോനു നല്ലൊരു നര്‍ത്തകി കൂടിയാണ്. ഭരതനാട്യം കുച്ചിപ്പുടി തുടങ്ങി ക്ലാസിക്കല്‍ നൃത്ത മേഖലയില്‍ തിളങ്ങിനില്‍ക്കുന്ന താരം കൂടിയാണ്.