Film News

‘Mam’ എന്നല്ലാതെ പേര് വിളിച്ചതായി ഓര്‍മ്മയില്ല!! പലവട്ടം പറഞ്ഞിട്ടുണ്ട് എന്നെ സുരഭി ന്ന് വിളിച്ചാമതിന്ന്..വിനോദിന്റെ ഓര്‍മ്മയില്‍ സുരഭി ലക്ഷ്മി

മലയാളത്തിലെ ശ്രദ്ധേയനായ യുവതാരമായിരുന്നു കഴിഞ്ഞ ദിവസം അന്തരിച്ച നടന്‍ വിനോദ് തോമസ്. ചെറിയ ചെറിയ വേഷങ്ങളിലൂടെ എത്തി ആരാധകഹൃദയത്തിലിടം പിടിച്ച താരമാണ്. ഇന്നലെയാണ് താരത്തിന്റെ അപ്രതീക്ഷിത വിയോഗത്തിന്റ വാര്‍ത്ത എത്തിയത്. കാറിനുള്ളില്‍ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു വിനോദിനെ. സഹതാരങ്ങളൊക്കെ പ്രിയപ്പെട്ട സുഹൃത്തിന്റെ വിയോഗത്തിന്റെ ഞെട്ടല്‍ പങ്കുവച്ചിരുന്നു.

ഇപ്പോഴിതാ നടി സുരഭി ലക്ഷ്മിയും പ്രിയ സുഹൃത്തിന്റെ ഓര്‍മ്മ പങ്കുവച്ചിരിക്കുകയാണ്. വിനോദിന്റെ വേര്‍പാട് വിശ്വസിക്കാന്‍ കഴിയുന്നില്ലെന്നും എല്ലാവരോടും ബഹുമാനത്തോട് കൂടി പെരുമാറുന്ന മികച്ച അഭിനേതാവായിരുന്നു അദ്ദേഹമെന്നും സുരഭി പറയുന്നു.

വിശ്വസിക്കാന്‍ കഴിയുന്നില്ല, എന്തൊരു നടനായിരുന്നു!????…… ജീവിതത്തിലെ ഓരോ അനുഭവങ്ങളെക്കുറിച്ചും, അഭിനയംത്തോടുള്ള ഒടുങ്ങാത്ത ആഗ്രഹവും , ആവേശവും,നാടകവും, പാട്ടും, തമാശകളും ചര്‍ച്ചകളുമായി…..
‘കുറി ‘എന്ന സിനിമയില്‍ എന്റെ സഹോദരനായി അഭിനയിക്കുന്ന സമയത്താണ് വിനോദേട്ടനെ ഞാന്‍ പരിചയപ്പെടുന്നത്.പക്ഷേ അതിനു മുന്‍പേ അദ്ദേഹത്തിന്റെ പാട്ടുകള്‍ യൂട്യൂബില്‍ വന്നത് ഞാന്‍ കണ്ടിട്ടുണ്ടായിരുന്നു’.

എല്ലാവരോടും ഏറെ ബഹുമാനത്തോടുകൂടി പെരുമാറുന്ന ഒരാള്‍, സീന്‍ കഴിഞ്ഞാലും അവിടെ തന്നെ ഇരിക്കും, നൈറ്റ് ഷൂട്ടുള്ള സമയത്ത് എന്നും നല്ല പാട്ടുകള്‍ പാടി, തമാശകള്‍ പറഞ്ഞ്. ……
‘ mam’ എന്നല്ലാതെ എന്റെ പേര് വിളിച്ചതായി എനിക്ക് ഓര്‍മ്മയില്ല. പലവട്ടം ഞാന്‍ അദ്ദേഹത്തിനോട് പറഞ്ഞിട്ടുണ്ട് എന്നെ ഇങ്ങള് Mam ന്നൊന്നും വിളിക്കല്ലി, സുരഭി ന്ന് വിളിച്ചാമതി മതിന്ന്.

അപ്പോള്‍ സാഗര്‍ സൂര്യ പറഞ്ഞു ചേച്ചി ഈ ചെങ്ങായി പെണ്ണ് കെട്ടിയാല്‍ എല്ലാ പ്രശ്‌നവും മാറും. കോഴിക്കോട് ഭാഗത്ത് നല്ല കുട്ടികള്‍ ഉണ്ടെങ്കില്‍ പറയൂ, തൃശ്ശൂര്‍ ഭാഗത്ത് ഞാനും നോക്കാം.
‘അതല്ല സ്ത്രീകള്‍ക്ക് എപ്പോഴും നമ്മള്‍ ബഹുമാനം കൊടുക്കണം. അതുകൊണ്ട് തന്നെ എന്റെ സ്വപ്നംവും, എനിക്ക് ഏറ്റവും സന്തോഷം തരുന്നതും അഭിനയമാണ്. ഞാന്‍ അതിന് പിന്നാലെ പോകുമ്പോള്‍ എന്റെ ഭാര്യക്ക് വേണ്ടത്ര സമയമോ അവര്‍ ആഗ്രഹിക്കുന്ന സമയത്ത് എനിക്ക് എത്താനോ കഴിയില്ല. കാരണം അതിനേക്കാള്‍ എന്റെ ജീവിതം ഞാന്‍ അര്‍പ്പിക്കുന്നത് എന്റെ ‘കല’ക്ക് വേണ്ടിയാണ്…..’ അങ്ങ് ആഗ്രഹിച്ചിടത്ത് എത്തുന്നതിനു മുന്‍പേ…….എന്നാണ് സുരഭി ഫെയ്‌സ്ബുക്കില്‍ പങ്കിട്ടത്. വിനോദ് പാട്ടുപാടുന്ന വീഡിയോയും പങ്കിട്ടിട്ടുണ്ട് സുരഭി ലക്ഷ്മി.

Anu B