എന്റെ ബിസിനസുകാരനായ ഭർത്താവിനെ പരിചയപ്പെടുത്തുന്നു!! തമന്ന!!

തെന്നിന്ത്യൻ താര സുന്ദരിയാണ് തമന്ന.അടുത്തിടെയാണ് തന്റെ മതാപിതാക്കൾ തന്നെ വിവാഹം കഴിക്കാൻ നിർബന്ധിക്കുന്നുവെന്ന് പറഞ്ഞിരുന്നത്. ഇപ്പോഴിതാ തന്റെ സോഷ്യൽ മീഡിയയിൽ തന്റെ ഭർത്താവിനെ പരിചയപ്പെടുത്തിയിരിക്കുകയാണ് താരം. ഒരു വീഡിയോ തമന്ന ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്.

ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോയുടെ ക്യാപ്ഷൻ ‘എന്റെ ബിസിനസുകാരനായ ഭർത്താവിനെ പരിചയപ്പെടുത്തുന്നു…’ എന്നാണ് കൂടാതെ എല്ലാവരും എന്റെ ജീവിതം സ്‌ക്രിപ്റ്റ് ചെയ്യുന്നു,വിവാഹ കിംവദന്തികൾ എന്നിങ്ങളെയുള്ള ഹാഷ്ടാഗുകളും തമന്ന ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചു.എന്നാൽ തമന്നയുടെ വരൻ എന്ന പേരിൽ പ്രചരിക്കുന്നത് താരത്തിന്റെ തന്നെ ചിത്രമാണ്.നേരത്തെ ക്രോപ് ചെയ്ത മുടിയും മീശയും വച്ച് ആൺവേഷം കെട്ടിയ ഒരു വീഡിയോ തമന്ന സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു.

കുറച്ച് നാളുകൾക്ക് മുന്നെ മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു ബിസിനസുകാരനുമായി താരത്തിന്റെ വിവാഹം ഉറപ്പിച്ചു എന്നുള്ള വാർത്തകൾ വന്നിരുന്നു.അതേ സമയം ദിലീപിനെ നായികയായി ‘ബാന്ദ്ര’ എന്ന സിനിമയിലാണ് തമന്ന ഇപ്പോൾ അഭിനയിക്കുന്നത്. ചിത്രം സംവിധാനം ചെയ്യുന്നത് അരുൺ ഗോപിയാണ്. ചിരഞ്ജീവി ചിത്രം ‘ഭോലോ ശങ്കർ’ എന്ന പടത്തിലും തമന്നയാണ് നായിക.

 

Aiswarya Aishu