ഏറെ പ്രതീക്ഷയോടെ സിനിമാസ്വാദകർ കാത്തിരിക്കുന്ന ചിത്രമാണ് രജനികാന്തിന്റെ ‘ജയിലർ’. ജൂൺ ആദ്യവാരം ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായത്. ഷൂട്ട് കഴിഞ്ഞ ആഘോഷങ്ങളുടെ ചിത്രങ്ങൾ അണിയറപ്രവർത്തകർ അടുത്തിടെ പുറത്തുവിട്ടിരുന്നു. സിനിമയിൽ തമന്നയാണ് നായികയായിരിക്കുന്നത്.
ജയിലർ ഷൂട്ട് കഴിഞ്ഞ സമയത്ത് നടൻ രജനികാന്ത് തനിക്കൊരു സമ്മാനം നൽകിെയന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് തമന്ന. തനിക്ക് ആത്മീയ യാത്രയെ കുറിച്ചുള്ള ഒരു പുസ്തകം സമ്മാനമായി നൽകി എന്നാണ് തമന്ന പറയുന്നത്.രജനികാന്തിന്റെ ഓട്ടോഗ്രാഫോട് കൂടിയതാണ് ഈ പുസ്തകം. രജനികാന്തിനോടൊപ്പം അഭിനയിക്കാൻ കഴിഞ്ഞത് തന്റെ സ്വപ്ന സാക്ഷാത്കാരമാണെന്നും തമന്ന വ്യക്തമാക്കി. നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന ജയിലർ ഓഗസ്റ്റ് 10-നാണ് തിയേറ്ററുകളിലേക്ക് എത്തുന്നത്.
ആക്ഷൻ കോമഡി എന്റർടെയ്നറാണ്.പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ഒരു ജയിലറുടെ വേഷത്തിലാണ് രജനി എത്തുക. മുത്തുവേൽ പാണ്ഡ്യൻ എന്നാണ് രജനി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ചിത്രത്തിൽ മോഹൻ ലാൽ, ശിവ രാജ് കുമാർ,രമ്യാ കൃഷ്ണൻ, സുനിൽ, ജാക്കി ഷ്രോഫ്, വസന്ത രവി, ജി മാരിമുത്ത്, റിത്വിക, സധു തുടങ്ങിയ ഒട്ടേറെ പ്രമുഖ താരങ്ങൾ ഉണ്ട്.അനിരുദ്ധ് രവിചന്ദർ ചിത്രത്തിന്റെ സംഗീതം നിർവഹിക്കുന്നു. വിജയ് കാർത്തിക് കണ്ണനാണ് ഛായാഗ്രാഹണം. ചിത്രത്തിന്റെ ആക്ഷൻ സ്റ്റണ്ട് ശിവയാണ്.
മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യ സംഘടനയാണ് 'കെയർ ആൻഡ് ഷെയർ 'ഇന്റർനാഷണൽ ഫൗണ്ടേഷൻ . പതിനഞ്ച് വർഷത്തോളമായി സജീവമായി പ്രവർത്തിക്കുന്ന സംഘടനയാണ്…
മലയാളത്തിൽ സംവിധായകനായും, നടനായും ഒരുപാട് പ്രേക്ഷക സ്വീകാര്യത പിടിച്ച താരമാണ് ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമായ…
കോമഡി കഥപാത്രങ്ങൾ ചെയ്യ്തു പ്രേക്ഷക മനസിൽ ഇടം പിടിച്ച നടി ലക്ഷ്മി പ്രിയ തന്റെ പുതിയ ചിത്രമായ 'ഴ' യുടെ…
കുറച്ചു ദിവസങ്ങളായി ലക്ഷ്മി നക്ഷത്രയും , അന്തരിച്ച കൊല്ലം സുധിയും സുധിയുടെ ഭാര്യ രേണുവുമാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്,…
മലയാളത്തിന്റെ അഭിനയ വിസ്മയാമായ നടൻ മോഹൻലാലിന്റ 360 മത്ത് ചിത്രമാണ് എൽ 360 എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന തരുൺ മൂർത്തി…
പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു താരകുടുംബമാണ് നടൻ സുകുമാരന്റെയും, മല്ലിക സുകുമാരന്റെയും. എന്ത് കുടുംബകാര്യവും വെട്ടിത്തുറന്നു പറയുന്ന ഒരാളാണ് മല്ലിക…