തമന്നയ്ക്ക് സമ്മാനവുമായി രജനികാന്ത്; ഇത് സ്വപ്നസാക്ഷാത്ക്കാരമെന്ന് താരം!

ഏറെ പ്രതീക്ഷയോടെ സിനിമാസ്വാദകർ കാത്തിരിക്കുന്ന ചിത്രമാണ് രജനികാന്തിന്റെ ‘ജയിലർ’. ജൂൺ ആദ്യവാരം ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായത്. ഷൂട്ട് കഴിഞ്ഞ ആഘോഷങ്ങളുടെ ചിത്രങ്ങൾ അണിയറപ്രവർത്തകർ അടുത്തിടെ പുറത്തുവിട്ടിരുന്നു. സിനിമയിൽ തമന്നയാണ് നായികയായിരിക്കുന്നത്. ജയിലർ ഷൂട്ട് കഴിഞ്ഞ…

ഏറെ പ്രതീക്ഷയോടെ സിനിമാസ്വാദകർ കാത്തിരിക്കുന്ന ചിത്രമാണ് രജനികാന്തിന്റെ ‘ജയിലർ’. ജൂൺ ആദ്യവാരം ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായത്. ഷൂട്ട് കഴിഞ്ഞ ആഘോഷങ്ങളുടെ ചിത്രങ്ങൾ അണിയറപ്രവർത്തകർ അടുത്തിടെ പുറത്തുവിട്ടിരുന്നു. സിനിമയിൽ തമന്നയാണ് നായികയായിരിക്കുന്നത്.

ജയിലർ ഷൂട്ട് കഴിഞ്ഞ സമയത്ത് നടൻ രജനികാന്ത് തനിക്കൊരു സമ്മാനം നൽകിെയന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് തമന്ന. തനിക്ക് ആത്മീയ യാത്രയെ കുറിച്ചുള്ള ഒരു പുസ്തകം സമ്മാനമായി നൽകി എന്നാണ് തമന്ന പറയുന്നത്.രജനികാന്തിന്റെ ഓട്ടോഗ്രാഫോട് കൂടിയതാണ് ഈ പുസ്തകം. രജനികാന്തിനോടൊപ്പം അഭിനയിക്കാൻ കഴിഞ്ഞത് തന്റെ സ്വപ്ന സാക്ഷാത്കാരമാണെന്നും തമന്ന വ്യക്തമാക്കി. നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന ജയിലർ ഓഗസ്റ്റ് 10-നാണ് തിയേറ്ററുകളിലേക്ക് എത്തുന്നത്.

ആക്ഷൻ കോമഡി എന്റർടെയ്‌നറാണ്.പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ഒരു ജയിലറുടെ വേഷത്തിലാണ് രജനി എത്തുക. മുത്തുവേൽ പാണ്ഡ്യൻ എന്നാണ് രജനി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ചിത്രത്തിൽ മോഹൻ ലാൽ, ശിവ രാജ് കുമാർ,രമ്യാ കൃഷ്ണൻ, സുനിൽ, ജാക്കി ഷ്രോഫ്, വസന്ത രവി, ജി മാരിമുത്ത്, റിത്വിക, സധു തുടങ്ങിയ ഒട്ടേറെ പ്രമുഖ താരങ്ങൾ ഉണ്ട്.അനിരുദ്ധ് രവിചന്ദർ ചിത്രത്തിന്റെ സംഗീതം നിർവഹിക്കുന്നു. വിജയ് കാർത്തിക് കണ്ണനാണ് ഛായാഗ്രാഹണം. ചിത്രത്തിന്റെ ആക്ഷൻ സ്റ്റണ്ട് ശിവയാണ്.