മദ്യപിച്ച് ബോധമില്ലാതെ കാരവനില്‍ കിടന്ന് അടിപിടി ; തൃഷയെ കുറിച്ച്‌ ചെയ്യാറു ബാലു

തെന്നിന്ത്യൻ സിനിമയിലെ സൗന്ദര്യ റാണിയായി വിശേഷിപ്പിക്കപ്പെടുന്ന നടിയാണ് തൃഷ കൃഷ്‍ണൻ. പ്രായം നാല്പതില്‍ എത്തി നില്‍ക്കുമ്പോഴും ഇരുപതുകാരിയുടെ സൗന്ദര്യത്തോടെയും ഊര്‍ജ്ജത്തോടെയും സിനിമയില്‍ നിറഞ്ഞു നില്‍ക്കുകയാണ് താരം. ഇപ്പോഴിതാ തൃഷയുടെ മദ്യപാനത്തെ കുറിച്ച്‌ മാധ്യമ പ്രവര്‍ത്തകനായ ചെയ്യാറു ബാലു പറഞ്ഞ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. കുറച്ച്‌ വര്‍ഷങ്ങള്‍ക്ക് മുമ്പ്‌ വരെ തൃഷ മദ്യത്തിന് അടിമയായിരുന്നു. അവര്‍ക്ക് മദ്യപിക്കാതിരിക്കാൻ കഴിയില്ലായിരുന്നു. ഒരു സിനിമയില്‍ അഭിനയിക്കുന്ന സമയത്ത് മുൻനിര താരം നടിക്ക് മദ്യം വാങ്ങി നല്‍കുകയും ഇരുവരും സെറ്റില്‍ വച്ചു തന്നെ മദ്യപിക്കുകയും ചെയ്തു. കുറച്ചു കഴിഞ്ഞ് ബോധം നഷ്ടപ്പെട്ട നടി കാരവാനില്‍ വെച്ച്‌ നടനുമായി വഴക്കുണ്ടാക്കി തൃഷ കടുത്ത മദ്യപാനിയാണെന്ന വാര്‍ത്തയാണ് അതിലൊന്ന്. ഇതിന്റെ പേരില്‍ പല ആരോപണങ്ങളും തൃഷയുടെ പേരില്‍ വന്നിട്ടുണ്ട്. ഇത് അന്ന് വാര്‍ത്താ മാധ്യമങ്ങൾ ഒക്കെ തുറന്നെഴുതിയിരുന്നു. തൃഷയും ഇക്കാര്യം നിഷേധിച്ചിട്ടില്ല. പക്ഷേ വാര്‍ത്തയ്‌ക്കെതിരെ നടിയുടെ അമ്മ പൊട്ടിത്തെറിക്കുകയുണ്ടായി എന്നും ചെയ്യാറു ബാലു പറഞ്ഞു. അതേസമയം കരിയറില്‍ തിളങ്ങി നില്‍ക്കുമ്പോള്‍ തന്നെ തൃഷയുടെ വ്യക്തി ജീവിതവും എന്നും വാര്‍ത്തകളില്‍ നിറഞ്ഞിട്ടുണ്ട്. റാണ ദഗുബതിയുമായുള്ള പ്രണയവും ബ്രേക്കപ്പും, വ്യവസായി വരുണ്‍ മന്യനുമായി നിശ്ചയിച്ച വിവാഹം മുടങ്ങിയതും എല്ലാം വലിയ ചര്‍ച്ചയായി മാറിയിരുന്നു. ഇതുകൂടാതെ പല ഗോസിപ്പുകളും നടിയുടെ പേരിലുണ്ടായി.നേരത്തെ മറ്റൊരു അഭിമുഖത്തില്‍ അടുത്ത് നിന്നൊന്നും മദ്യം ലഭിക്കാഞ്ഞിട്ട് തൃഷയ്ക്ക് ദൂരെ നിന്ന് സെറ്റില്‍ മദ്യം എത്തിച്ചിരുന്നുവെന്ന് ചെയ്യാറു ബാലു പറഞ്ഞിരുന്നു.തൃഷ മദ്യപിച്ച്‌ റോഡില്‍ കിടന്ന് ബഹളം വച്ചിട്ടുണ്ടെന്ന് സിനിമാ നിരൂപകനായ ബയില്‍വാൻ രംഗനാഥനും മുൻപൊരിക്കല്‍ ഒരു വീഡിയോയില്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഇതിനൊന്നും വ്യക്തമായ തെളിവുകളില്ല.

പൊന്നിയിൻ സെല്‍വൻ എന്ന ചിത്രത്തിലെ മിന്നും പ്രകടനത്തിന് ശേഷം വിവിധ ഭാഷകളില്‍ നിന്നായി കൈനിറയെ അവസരങ്ങളാണ് തൃഷയ്ക്ക് ലഭിക്കുന്നത്. നിരവധി പരാജയങ്ങളിലൂടെ കടന്നുപോയിട്ടുള്ള തൃഷയ്ക്ക് ഇത് നല്ല കാലമാണെന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്.1999 ല്‍ പുറത്തിറങ്ങിയ ജോഡി എന്ന സിനിമയില്‍ സിമ്രാന്റെ സുഹൃത്തായി എത്തിയ തൃഷ മൗനം പേസിയാദേ എന്ന സിനിമയിലൂടെയാണ് നായികയാകുന്നത്. പിന്നീട് ഒരുപിടി ചിത്രങ്ങളിലൂടെ തമിഴ് സിനിമയിലെ മുൻനിര നായികയായി മാറുകയായിരുന്നു. രജനികാന്ത്, കമല്‍ഹാസൻ, വിജയ്, അജിത്, സൂര്യ, വിക്രം, ചിമ്പു , ധനുഷ്, കാര്‍ത്തി, ജയം രവി തുടങ്ങി തമിഴിലെ എല്ലാ മുൻനിര താരങ്ങളുടെയും നായികയായി തൃഷ അഭിനയിച്ചു.അതേ സമയം, മണിരത്‌നം ചിത്രം പൊന്നിയിൻ സെല്‍വന്റെ വിജയത്തില്‍ തിളങ്ങി നില്‍ക്കുകയാണ് തൃഷ. തൃഷയുടെ കുന്ദവിയെ പ്രേക്ഷകര്‍ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. ലിയോ, റാം, ഐഡന്റിറ്റി എന്നിങ്ങനെ വമ്പൻ ചിത്രങ്ങളാണ് തൃഷയുടേതായി അണിയറയില്‍ ഒരുങ്ങുന്നത്. ഏകദേശം 13 വര്‍ഷങ്ങള്‍ക്ക് ശേഷം വിജയും തൃഷയും ഒന്നിക്കുന്ന സിനിമയാണ് ലോകേഷ് കനകരാജിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ലിയോ. വര്‍ഷങ്ങള്‍ക്ക് ശേഷം തങ്ങളുടെ പ്രിയപ്പെട്ട ജോഡികളെ സ്‌ക്രീനില്‍ കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ചിത്രം ഒക്ടോബര്‍ 19ന് ആണ് തിയേറ്ററുകളില്‍ എത്തുക. ഹേയ് ജൂഡിന് ശേഷം തൃഷ മലയാളത്തില്‍ മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് റാം.ടോവിനോ തോമസാണ് ഐഡന്റിറ്റിയിലെ നായകൻ.

Revathy