സ്‌ട്രോങ് കുഞ്ഞിന് വേണ്ടി!!! നിറവയറില്‍ വെയ്റ്റ് ലിഫ്റ്റ് ചെയ്ത് വിദ്യാ ഉണ്ണി

ആദ്യ ചിത്രത്തിലൂടെ തന്നെ മികച്ച പുതുമുഖ നടിക്കുള്ള അവാര്‍ഡ് കരസ്ഥമാക്കിയ ശ്രദ്ധേയനായികയാണ് വിദ്യ ഉണ്ണി. നടി ദിവ്യ ഉണ്ണിയുടെ സഹോദരിയാണ് വിദ്യാ ഉണ്ണി. 2011 ലിറങ്ങിയ ‘ഡോക്ടര്‍ ലവ്’ ആണ് വിദ്യയുടെ ആദ്യ ചിത്രം. എഞ്ചിനിയറിങ്ങ് പഠനത്തിനിടെയാണ് വിദ്യ സിനിമയിലേക്ക് എത്തിയത്.

‘ഡോക്ടര്‍ ലവ്’ന് ശേഷം സിനിമയില്‍ സജീവമല്ലായിരുന്നു വിദ്യ. സിനിമയിലില്ലെങ്കിലും ദിവ്യാ ഉണ്ണിയുമൊത്ത് ഡാന്‍സ് ഷോകളില്‍ സജീവമായിരുന്നു വിദ്യ. എഞ്ചിനീയറിങ് ബിരുദം നേടിയ വിദ്യ ഹോങ്കോങില്‍ കോഗ്നിസെന്റില്‍ ഉദ്യോഗസ്ഥയാണ്. കൊല്ലം അമൃത സ്‌കൂള്‍ ഓഫ് എഞ്ചിനീയറിങിലായിരുന്നു പഠനം.

ഇപ്പോഴിതാ ആദ്യത്തെ കണ്‍മണിയ്ക്കായുള്ള കാത്തിരിപ്പിലാണ് വിദ്യ. 2019 ലാണ് വിദ്യയുടെ വിവാഹം. ചെന്നൈ സ്വദേശിയായ സഞ്ജയ് വെങ്കടേശ്വരനാണ് താരത്തിന്റെ ഭര്‍ത്താവ്. സിങ്കപ്പൂരില്‍ ടാറ്റ കമ്മ്യൂണിക്കേഷന്‍സില്‍ ഉദ്യോഗസ്ഥനാണ് സഞ്ജയ്.

വിദ്യ സോഷ്യല്‍ മീഡിയയില്‍ വളരെയധികം സജീവമാണ്. തങ്ങളുടെ ആദ്യ കണ്‍മണിയ്ക്കായി കാത്തിരിക്കുകയാണെന്നൊക്കെ താരം അറിയിച്ചിരുന്നു. സീമന്തത്തിന്റെ ചിത്രങ്ങളും കഴിഞ്ഞ ദിവസം വിദ്യ പങ്കുവച്ചിരുന്നു. ഇപ്പോഴിതാ നിറവയറില്‍ വര്‍ക്കൗട്ട് ചെയ്യുന്ന താരത്തിന്റെ ചിത്രങ്ങളാണ് വൈറലാകുന്നത്. വെയിറ്റ് ലിഫ്റ്റ് ചെയ്യുന്ന വീഡിയോയാണ് താരം പങ്കുവച്ചത്. സ്‌ട്രോങ് അമ്മയ്ക്ക് മാത്രമേ സ്‌ട്രോങ് കുഞ്ഞിന് ജന്മം നല്‍കാന്‍ ആകൂ എന്നു പറഞ്ഞാണ് വിദ്യ വീഡിയോ പങ്കുവച്ചത്.

Anu

Recent Posts

ഈ വയസുകാലത്തു സേനാപതിക്ക് ഇത്രയും ആക്ഷൻ കാണിക്കാൻ സാധിക്കുമോ? കമൽ ഹാസന്റെ ‘ഇന്ത്യൻ 2’വിനെ പരിഹസിച്ചുകൊണ്ടുള്ള കമെന്റുകൾ

കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ്  കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…

9 mins ago

വർഷത്തിൽ നാല് സിനിമ ചെയ്യ്താൽ പിന്നെ വരുന്ന അഞ്ചുവർഷം ഞാൻ ബ്രേക്കെടുക്കും; എന്നാൽ ഇപ്പോൾ ആ മാറ്റം ഉണ്ട്, കാരണം പറഞ്ഞു പാർവതി തിരുവോത്ത്

പാർവതി തിരുവോത്ത് മികച്ച രീതിയിൽ അഭിനയം കാഴ്ച്ച വെച്ച 'ഉള്ളൊഴുക്ക്' എന്ന ചിത്രം ഇപ്പോൾ തീയറ്ററുകളിൽ ഗംഭീരപ്രേഷക പ്രതികരണം നേടി…

57 mins ago

രണ്ടാമത് വിവാഹം കഴിച്ചതോടെ കിടക്കപ്പൊറുതി ഇല്ലാത്ത അവസ്ഥയാണ്, ധർമജൻ

നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി രണ്ടാമതും വിവാഹിതനായത് വലിയ വാര്‍ത്തയായി മാറിയിരിക്കുകയാണ്. നേരത്തെ വിവാഹം രജിസ്റ്റര്‍ ചെയ്യാത്തത് കൊണ്ട് ഭാര്യയെ വീണ്ടും…

2 hours ago

ബിഗ്ഗ്‌ബോസ് ടൈറ്റിൽ വിന്നറാകാൻ ജിന്റോ അർഹനായിരുന്നോ, മറുപടിയുമായി അനൂപ്

ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ ജിന്റോ വിജയിച്ചിട്ടുണ്ടെങ്കില്‍ അതിനുള്ള കാര്യം അദ്ദേഹം ഷോയില്‍ ചെയ്തിട്ടുണ്ടാകുമെന്ന് പറയുകയാണ് നടനും…

2 hours ago

വിവാഹം നിശ്ചയിച്ചുവെന്ന അഫ്സലിന്റെ വാദത്തിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ജാസ്മിൻ

ബിഗ്ഗ്‌ബോസിൽ നിന്നും പുറത്തിറങ്ങിയ ശേഷം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആക്ടീവായി വരികയാണ് ജാസ്മിൻ. ഇപ്പോഴിതാ ബിഗ്ഗ്‌ബോസിന്‌ ശേഷമുള്ള ആദ്യ വീഡിയോ…

2 hours ago

സഞ്ചാരികൾക്ക് ഇനി കാഴ്ചകൾക്കൊപ്പം കണ്ണും മനസും മാത്രമല്ല വാഹനവും ചാർജ് ചെയ്യാം

ജില്ലയിലെത്തുന്ന സഞ്ചാരികൾക്ക് ഇനി കാഴ്ചകൾക്കൊപ്പം കണ്ണും മനസും മാത്രമല്ല വാഹനവും ചാർജ് ചെയ്യാം. പ്രധാന ടൂറിസം കേന്ദ്രങ്ങളില്‍ ഇലക്ട്രിക് വെഹിക്കിള്‍…

2 hours ago