ഇപ്പോൾ സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ച വിഷയങ്ങളിൽ ഒന്നാണ് തെന്നിന്ത്യൻ താര സുന്ദരികൾ എല്ലാം തങ്ങളുടെ അവധിക്കാലം ആഘോഷിക്കാൻ മാലിദ്വീപിൽ പോകുന്നത്. ഓരോരുത്തർക്ക് പിറകെ മറ്റുള്ളവർ എല്ലാം ഇപ്പോൾ മാലിദ്വീപിൽ പോയിക്കൊണ്ടിരിക്കുകയാണ്. എന്നാൽ ഇവരെല്ലാം അടിക്കടി ഇവിടേക്ക് പോകുന്നതിന്റെ കാരണം അന്വേഷിക്കുകയാണ് ഇപ്പോൾ ആരാധകർ. തെന്നിന്ത്യൻ താരസുന്ദരിമാർ ഓരോരുത്തരായാണ് ഇപ്പോൾ മാലിദ്വീപിൽ നിന്നുള്ള ചിത്രങ്ങൾ ആരാധകരുമായി പങ്കുവെക്കുന്നത്.
ആദ്യം മാലിദ്വീപിൽ പോയത് താരസുന്ദരി കാജലും ഭർത്താവും തങ്ങളുടെ മധുവിധു ആഘോഷിക്കാൻ ആയിരുന്നു. മാലിദ്വീപിൽ നിന്നുള്ള മനോഹരമായ ചിത്രങ്ങൾ താരം ആരാധകരുമായി പങ്കുവെച്ചിരുന്നു. ഈ ചിത്രങ്ങൾക്കെല്ലാം മികച്ച സ്വീകാര്യതയാണ് പ്രേഷകരുടെ ഭാഗത്ത് നിന്ന് ലഭിച്ചത്. കാജൽ തങ്ങളുടെ മധുവിധു ആഘോഷം കഴിഞ്ഞു തിരിച്ചു പോയതിന്റെ തൊട്ടടുത്ത ദിവസം ആണ് രാകുൽ പ്രീതും കുടുംബവും അവധി ആഘോഷിക്കാൻ അവിടേക്ക് എത്തിയത്. കുടുംബവുമൊത്ത് അവധി ആഘോഷിക്കുന്നതിന്റെ ചിത്രങ്ങൾ രാകുലും പങ്കുവെച്ചിരുന്നു.
അതിനു ശേഷം നടി വേദികയും കുടുംബവും മാലിദ്വീപിൽ എത്തി. കുടുംബത്തിനൊപ്പം മാലിദ്വീപിൽ ചിലവഴിക്കുന്നതിന്റെ ചിത്രം വേദികയും ആരാധകരുമായി പങ്കുവെച്ചിരുന്നു. ഇതോടെയാണ് താരങ്ങൾ എല്ലാം മാലിദ്വീപിൽ അവധി ആഘോഷിക്കാൻ പോകുന്നതിന്റെ കാരണം ആരാധകർ അന്വേഷിക്കാൻ തുടങ്ങിയത്. ഈ അന്വേഷണം നടന്നു കൊണ്ടിരിക്കുമ്പോൾ തന്നെ ഇപ്പോൾ മറ്റൊരു താര സുന്ദരിയും മാലിദ്വീപിൽ നിന്നുള്ള ചിത്രങ്ങൾ ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ്.
തെന്നിന്ത്യൻ താര സുന്ദരി സാമന്തയും ഭർത്താവ് നാഗചൈതന്യയും ഒന്നിച്ചു മാലിദ്വീപിൽ നിന്നുള്ള ചിത്രങ്ങൾ ആണ് ഇപ്പോൾ പുറത്ത് വരുന്നത്. അവിടെ ചെന്ന് സ്കൂബാ ഡൈവിംഗ് ചെയ്യാൻ പോകുന്നതിന്റെ ചിത്രങ്ങളൊക്കെ ആരാധകർക്കൊപ്പം താരം പങ്കുവെച്ചു. ഇതോടെ ആരാധകരുടെ സംശയം ഇരട്ടിയായി. താരങ്ങൾ എല്ലാം ഒന്നിന് പുറകെ ഒന്നായി മാലിദ്വീപിലേക്ക് പോകുന്നതിന്റെ കാരണം ഇത് വരെ പ്രേക്ഷകർക്കു കണ്ടെത്താൻ കഴിഞ്ഞില്ല.
മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യ സംഘടനയാണ് 'കെയർ ആൻഡ് ഷെയർ 'ഇന്റർനാഷണൽ ഫൗണ്ടേഷൻ . പതിനഞ്ച് വർഷത്തോളമായി സജീവമായി പ്രവർത്തിക്കുന്ന സംഘടനയാണ്…
മലയാളത്തിൽ സംവിധായകനായും, നടനായും ഒരുപാട് പ്രേക്ഷക സ്വീകാര്യത പിടിച്ച താരമാണ് ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമായ…
കോമഡി കഥപാത്രങ്ങൾ ചെയ്യ്തു പ്രേക്ഷക മനസിൽ ഇടം പിടിച്ച നടി ലക്ഷ്മി പ്രിയ തന്റെ പുതിയ ചിത്രമായ 'ഴ' യുടെ…
കുറച്ചു ദിവസങ്ങളായി ലക്ഷ്മി നക്ഷത്രയും , അന്തരിച്ച കൊല്ലം സുധിയും സുധിയുടെ ഭാര്യ രേണുവുമാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്,…
മലയാളത്തിന്റെ അഭിനയ വിസ്മയാമായ നടൻ മോഹൻലാലിന്റ 360 മത്ത് ചിത്രമാണ് എൽ 360 എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന തരുൺ മൂർത്തി…
പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു താരകുടുംബമാണ് നടൻ സുകുമാരന്റെയും, മല്ലിക സുകുമാരന്റെയും. എന്ത് കുടുംബകാര്യവും വെട്ടിത്തുറന്നു പറയുന്ന ഒരാളാണ് മല്ലിക…