‘ഓസ്‌ലറിൽ ‘മമ്മൂട്ടിയുടെ ചെറുപ്പകാലം അഭിനയിച്ച് ഞെട്ടിച്ചു; ഇനിയും തന്നെ ‘ബിലാലി’ലേക്ക് വിളിച്ചാൽ സന്തോഷമെന്ന്; ആദം

‘അബ്രഹാം  ഓസ്‍ലർ’ എന്ന ചിത്രത്തിൽ മമ്മൂട്ടിയുടെ ചെറുപ്പകാലം അവതരിപ്പിച്ച  നടനാണ്   ആദം സാബിക് . താരം ആദ്യമായി അഭിനയിക്കുന്ന ചിത്രമാണ് അബ്രഹാം  ഓസ്‍ലർ.  സിനിമ പുറത്തിറങ്ങിയതോടെ വലിയ അഭിനന്ദനമാണ് തനിക്ക് ലഭിക്കുന്നത്.  സിനിമയിലെ വളരെ പെർഫക്ട് ആയ കാസ്റ്റിം​ഗ് ആയിരുന്നു ആദത്തിന്റേത് എന്നാണ് സിനിമ കണ്ടവർ ഒന്നടങ്കം പറയുന്നത്. പ്രത്യേകിച്ച് അനശ്വരയും ,ആദമും ആയിട്ടുള്ള കോമ്പിനേഷാൻ സീനുകൾക്ക്  നിറഞ്ഞ സ്വീകാര്യത ആണ് ലഭിച്ചിരുന്നത് . മമ്മൂട്ടിയുടെ ഇപ്പോഴത്തെ ലുക്കുമായി കൂടാതെ എവിടെയൊക്കെയോ  വളരെയധികം സാമ്യമുണ്ട് ഈ നടനെ .   സിനിമയിലെ തന്റെ  എക്സ്സ്‌ പീരിയൻസിനെപ്പറ്റി തുറന്നു പറയുകയാണ് നടൻ  .തന്റെ   ആദ്യ സിനിമയാണിത് ,എന്നും  മിഥുൻ മാനുവൽ തോമസ്  വരെ എത്തി നിൽക്കാൻ സഹായിച്ചവർ ഒരുപാടുണ്ട് അത് വരെ ഏതാണ് തന്റെ ലൈഫിൽ ഒരുപാട് ആളുകളെ താൻ  മീറ്റ് ചെയ്തിട്ടുണ്ട് എന്നും ആദം പറയുന്നു. . അവരാണ് തന്നെ ഓസ്‍ലറിൽ എത്തിച്ചത്. സിനിമ സ്വപ്നം കണ്ടുനടന്ന ആളാണ് ഞാൻ ഗംഭീരമായൊരു ഓപ്പണിം​ഗ് ലഭിക്കുക എന്ന് പറയുന്നത് വലിയൊരു കാര്യമാണ്.

ഭാ​ഗ്യമാണ് എല്ലാം , ഓസ്‍ലറിൽ എത്തിയതിനെ കുറിച്ച് ആദം പറഞ്ഞത്.  ആദ്യമായി വരുന്ന ആളായത് കൊണ്ട്  കൂടെ ഉണ്ടായിരുന്ന അനശ്വര ഓരോ കാര്യങ്ങൾ തനിക്ക് പറഞ്ഞ് തന്ന് സഹായിച്ചിരുന്നുവെന്നും .  മമ്മൂട്ടിയുടെ  ചെറുപ്പകാലം ആണ് അവതരിപ്പിക്കേണ്ടത് എന്ന് ആദ്യമെ പറഞ്ഞിരുന്നു. അതിന്റെ ടെൻഷനും കാര്യങ്ങളും  എല്ലാം  ഉണ്ടായിരുന്നു എങ്കിലും സംവിധായകൻ  മിഥുൻ  മാനുവൽ തോമസ്   നല്ലൊരു ടീച്ചറാണ് , അഞ്ചാം പാതിര, ആട് തുടങ്ങിയ സിനിമകൾ  കണ്ട ശേഷം അദ്ദേഹത്തിന്റെ ഫാൻ ബോയ് ആയിരുന്നു താൻ  മമ്മൂക്കയെ കുറേ ഒബ്സെർവ് ചെയ്തിരുന്നു. അദ്ദേഹം സംസാരിക്കുന്നത്, ബോഡി ലാം​ഗേജ് എല്ലാം നോക്കാൻ പറഞ്ഞിരുന്നു സിനിമയുടെ ഫുൾ  ക്രൂവാണ് തന്നെ  അങ്ങനെയാക്കി എടുത്തത് എന്നും ആദം വ്യക്തമാക്കി. മമ്മൂക്കയെ ആദ്യം സെറ്റിൽ  താൻ കണ്ടപ്പോൾ വാപൊളിച്ച് നിന്ന് പോയി. തന്നെ പോലെ ഒരാളെ മൈന്റ് ആക്കുമെന്ന് പോലും കരുതിയില്ല പക്ഷെ  അദ്ദേഹം  ഷേക് ഹാൻഡ് തന്ന് വർത്തമാനം പറഞ്ഞു. അതൊന്നും ജീവിതത്തിൽ മറക്കാനാകാത്ത കാര്യമാണ്”,  ആദം പറഞ്ഞു . ഈ ചിത്രത്തിൽ മമ്മൂക്കയുടെ ചെറുപ്പകാലം അഭിനയിച്ചു ഞെട്ടിക്കാൻ കഴിഞ്ഞു എന്നാൽ ഇനിയും  ബിലാലില്‍ ഒരു റോള്‍ കിട്ടുകയാണെങ്കില്‍ നന്നായിരിക്കും എന്നും നടൻ പറയുന്നു.  എന്തായാലും അദ്ദേഹം വിളിച്ചാല്‍ ഒരുപാട് ഹാപ്പിയാകും. നമ്മുടെ ജീവിതത്തില്‍ ഇങ്ങനെയുള്ള മൊമന്റുകള്‍ ഉണ്ടാകുമ്പോഴല്ലെ നമ്മള്‍ ജീവിക്കുന്നതില്‍ അര്‍ഥമുള്ളു. ആദം സാബിക് പറയുന്നു.

 മമ്മൂട്ടിയുടെ മുഖസാദൃശ്യമുള്ള ആളെ സംവിധായകന്‍ മിഥുന്‍ മാനുവലിന് എവിടെ നിന്നാണ് ലഭിച്ചത് എന്ന്  അഭിമുഖത്തിന്റെ അവതാരക ചോദിച്ചപ്പോൾ   തനിക്ക് അങ്ങനെ തോന്നിയിട്ടില്ല എന്നായിരുന്നു ആദം സാബിക്കിന്റെ മറുപടി. തന്നോസ് ഈ കാര്യം  ആരും   പറഞ്ഞിട്ടില്ല   അതേസമയം ആദം സാബിക്കിനൊപ്പം നാല് പുതുമുഖ താരങ്ങള്‍ കൂടെ ഈ  ചിത്രത്തില്‍ അഭിനയിച്ചിരുന്നു. ഷജീര്‍, ജോസഫ്, ശിവ, ശിവരാജ് എന്നിവരായിരുന്നു അവര്‍.. അവതാരക സാബിക്കിന് മമ്മൂട്ടിയുടെ മുഖസാദൃശ്യമുള്ളതായി നിങ്ങള്‍ക്ക് ആര്‍ക്കും തോന്നിയിട്ടില്ലേ എന്ന് ഇവരോട്  ചോദിച്ചപ്പോള്‍ തനിക്ക് തോന്നിയിരുന്നു എന്നാണ് ഷജീര്‍ പറഞ്ഞത്. ചിത്രത്തില്‍ ശെല്‍വരാജ് എന്ന കഥാപാത്രത്തിന്റെ ചെറുപ്പക്കാലം അഭിനയിച്ച താരമാണ് ഷജീര്‍. ജനുവരി പതിനൊന്നിന് തിയേറ്ററില്‍ റിലീസിന് എത്തിയ അബ്രഹാം ഓസ്ലറിന്  നല്ല  പ്രതികരണമാണ് ഇപ്പോള്‍ ലഭിക്കുന്നത്.