നാലായിരം വരികള്‍ എഴുതി, അതിലെ നാലു വരികള്‍ സനാദന്‍ ദ്രോഹിയാക്കി!! ആദിപുരുഷിലെ വിവാദ ഡയലോഗുകള്‍ പിന്‍വലിക്കുമെന്ന് തിരക്കഥാകൃത്ത്

രാമായണത്തെ ആസ്പദമാക്കി ഓം റാവത്ത് ഒരുക്കിയ ചിത്രം ആദിപുരുഷ് തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. കാത്തിരിപ്പിനൊടുവില്‍ തിയ്യേറ്ററിലെത്തിയ ചിത്രം ബോക്‌സോഫീസ് റെക്കോര്‍ഡുകള്‍ പഴങ്കഥയാക്കിയിരിക്കുകയാണ്. രണ്ട് ദിവസം കൊണ്ട് തന്നെ 200 കോടി ക്ലബില്‍ ഇടംപിടിച്ചിരിക്കുകയാണ് ആദിപുരുഷ്.

കാത്തിരിപ്പിനൊടുവില്‍ തിയ്യേറ്ററിലെത്തിയ ചിത്രം വിവാദത്തിലിടം പിടിച്ചിരുന്നു. ചില ഡയലോഗുകള്‍ വിവാദമായിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ വിവാദ സംഭാഷണങ്ങള്‍ പിന്‍വലിക്കുമെന്ന് അറിയിച്ചിരിക്കുകയാണ് തിരക്കഥാകൃത്ത് മനോജ് മുന്താഷീര്‍. സംഭാഷണങ്ങളില്‍ മാറ്റം വരുത്തുമെന്ന് അദ്ദേഹം പറഞ്ഞു. രാമായണം അടിസ്ഥാനമായ ചിത്രത്തിലെ ഡയലോഗുകളില്‍ പ്രാദേശിക ഭാഷ ഉള്‍പ്പെടുത്തിയെന്നായിരുന്നു വിമര്‍ശനം ഉയര്‍ന്നത്.

‘രാമകഥയില്‍ നിന്ന് ഞാന്‍ ആദ്യം പഠിച്ച പാഠം എല്ലാവരുടെയും വികാരത്തെ മാനിക്കുക എന്നതാണ്. തെറ്റോ ശരിയോ എന്തുമായിക്കൊള്ളട്ടെ, കാലം മാറും പക്ഷെ വികാരങ്ങള്‍ അങ്ങനെ തന്നെയുണ്ടാകും. 4000 വരികള്‍ ഞാന്‍ ആദിപുരുഷിന്റെ വേണ്ടി എഴുതി, അതില്‍ നാലു വരികള്‍ പലരുടെയും വികാരത്തെ വ്രണപ്പെടുത്തി. ആ നൂറു വരികളില്‍ രാമന്റെ മഹത്വത്തെ കുറിച്ച് പറഞ്ഞു, സീതയുടെ പരിശുദ്ധിയെ കുറിച്ച് വര്‍ണിച്ചു. അവര്‍ക്ക് ലഭിച്ച അഭിനന്ദം എന്തുകൊണ്ട് എനിക്ക് കിട്ടിയില്ല,
മനോജ് ചോദിക്കുന്നു.

എന്റെ സ്വന്തം സഹോദരങ്ങള്‍ പോലും സോഷ്യല്‍ മീഡിയയില്‍ എന്നെ കുറിച്ച് അസഭ്യം എഴുതി. അവരുടെയെല്ലാം ബഹുമാന്യരായ അമ്മമാര്‍ക്കു വേണ്ടി ടിവിയില്‍ ഞാന്‍ പദ്യം വായിച്ചിട്ടുണ്ട്, ആ എന്റെ അമ്മയെ തന്നെ അവര്‍ മോശമായി പറഞ്ഞു. ശരിയാണ്, മാറ്റങ്ങള്‍ ഉണ്ടായേക്കാം പക്ഷെ എല്ലാ അമ്മമാരെയും സ്വന്തം അമ്മയായി കാണുന്ന ശ്രീ രാമനെ അവര്‍ മറന്നല്ലോയെന്നത് വിഷമമുണ്ടാക്കുന്ന കാര്യമാണ്. മൂന്ന് മണിക്കൂര്‍ നീണ്ട ചിത്രത്തില്‍ നിങ്ങളുടെ സങ്കല്‍പങ്ങളില്‍ നിന്ന് വ്യത്യാസമായി മൂന്ന് മിനുട്ടുകളാണ് ഞാന്‍ എഴുതിയത്. അതിന് ഇത്രവേഗം എന്നെ സനാദന്‍ ദ്രോഹിയെന്ന് മുദ്ര കുത്തുമെന്ന് എനിക്കറിയില്ലായിരുന്നു. ജയ് ശ്രീറാം, ശിവ ഓം, റാം സിയ റാം ഇതെല്ലാം എന്റെ വാക്കുകളാണ്, അതൊന്നും നിങ്ങള്‍ കേട്ടില്ലേ?,’ മനോജ് പറഞ്ഞു.

എനിക്ക് നിങ്ങളുമായി ഒരു പരാതിയുമില്ല. നമ്മള്‍ എതിരായി നിന്നാല്‍ അവിടെ സനാതന്‍ നഷ്ടപ്പെടും. സനാതല്‍ സേവയ്ക്കു വേണ്ടിയാണ് നമ്മള്‍ ആദിപുരുഷ് നിര്‍മിച്ചത്. പിന്നെന്തുകൊണ്ട് ഈ പോസ്റ്റെന്ന് ചോദിച്ചാല്‍, എനിക്ക് നിങ്ങളുടെ വികാരത്തേക്കാള്‍ വലുതായിട്ടൊന്നുമില്ല. എന്റെ സംഭാഷണങ്ങളെ ന്യായീകരിക്കാന്‍ ഇനിയും വാദങ്ങള്‍ നിരത്താം. പക്ഷെ അത് നിങ്ങളുടെ വികാരങ്ങള്‍ക്ക് സമമാകില്ല. ഒടുവില്‍ നിങ്ങളെ വേദനിപ്പിച്ച സംഭാഷണങ്ങളില്‍ മാറ്റം വരുത്താന്‍ ഞാനും ചിത്രത്തിന്റെ സംവിധായകനും നിര്‍മാതാവും ചേര്‍ന്ന് തീരുമാനിച്ചു. ഈ ആഴ്ച്ച തന്നെ ചിത്രത്തിലേക്ക് അത് ചേര്‍ക്കുന്നതായിരിക്കും എന്നാണ് മനോജ് വ്യക്തമാക്കിയത്.

Anu