Categories: Film News

രണ്ട് ദിവസത്തിൽ 200 കോടി ക്ലബ്ബിൽ ഇടം നേടി ‘ആദിപുരുഷ്’

പാൻ ഇന്ത്യൻ താരം പ്രഭാസ് നായകനായി എത്തിയ പുരാണ ഇതിഹാസ ചിത്രമാണ് ‘ആദിപുരുഷ്’. ചിത്രം അനൗൺസ് ചെയ്തത് മുതൽ ചിത്രം മാധ്യമ ശ്രദ്ധ പിടിച്ച് പറ്റിയിട്ടുണ്ട്. അത്തരത്തിൽ ഒട്ടനവധി വിമർശനങ്ങൾക്കും ആദിപുരുഷ് പാത്രമായിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് ചിത്രം തീയറ്ററുകളിൽ എത്തിയത്. ഒറ്റ ദിവസം കൊണ്ട് തന്നെ ചിത്രം നൂറു കോടി ക്ലബ്ബിൽ ഇടം നേടിയിരുന്നു.

അത്തരത്തിൽ ഇന്നിപ്പോൾ പുറത്തുവരുന്ന വിവരങ്ങൾ അനുസരിച്ച്, ചിത്രം രണ്ട് ദിവസം കൊണ്ട് ഇരുനൂറു കോടി ക്ലബ്ബിൽ ഇടം നേടി എന്നാണ്. പ്രഭാസിന്റെ ഹിറ്റ് ചിത്രമായ ബാഹുബലിയെയും കടത്തിവെട്ടും ആദിപുരുഷ് എന്നാണ് തായതിന്റെ ആരാധകർ പറയുന്നത്. ഓം റൗട്ട് ആണ് ചിത്രത്തിന്റെ സംവിധായകൻ. പ്രഭാസിന്റെ കൂടാതെ കൃതി സ്നോൺ, സേഫ് അലി ഖാൻ, സണ്ണി സിങ് തുടങ്ങിയ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു. ടി- സീരിയസ്, റെട്രോഫൈല്‍സിന്റെ  ബാനറില്‍ ഭൂഷണ്‍ കുമാറും കൃഷ്ണകുമാറും ഓം റൗട്ടും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. നന്മയുടെ വിജയത്തെ ചുറ്റിപ്പറ്റിയുള്ള ഇന്ത്യന്‍ ഇതിഹാസത്തിന്റെ കഥയാണ് ചിത്രത്തിന്റെ പ്രമേയം.

 

സാഹോയ്ക്കും രാധേശ്യാമിനും ശേഷം നിര്‍മ്മാതാവായ ഭൂഷണ്‍ കുമാറുമായുള്ള പ്രഭാസിന്റെ മൂന്നാമത്തെ പ്രോജക്ടാണ് ആദിപുരുഷ്  എന്ന ത്രിഡി ചിത്രം.  ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ഏറെ ജനപ്രീതിയുള്ള ഒരു അദ്ധ്യായത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രം ഹിന്ദിയിലും തെലുങ്കിലുമാണ് ചിത്രീകരിക്കുക.കൂടാതെ, തമിഴ്, മലയാളം, മറ്റു വിദേശഭാഷകളിലേക്കും  ഡബ് ചെയ്തിട്ടുണ്ട്. ഛായാഗ്രഹണം – ഭുവന്‍ ഗൗഡ ,    സംഗീത സംവിധാനം – രവി ബസ്രുര്‍ . എഡിറ്റിംഗ് -അപൂര്‍വ്വ മോടിവാലെ, ആഷിഷ് എം ഹത്രെ. സംഗീതം – അജയ്- അതുല്‍.  പശ്ചാത്തല സംഗീതം – സഞ്ചിത് ബല്‍ഹാറ, അങ്കിത് ബല്‍ഹാറ.

Silpa P S

Working with B4 in Entertainment Section since 2018. More than 8 years experience as Film Journalist.