Categories: Film News

രോഗം അറിയാതെ ചികിൽസിച്ചു, കുഞ്ഞിനെ എടുക്കാൻ പോലും കഴിയാത്ത അവസ്ഥ!

‘എന്റെ കുഞ്ഞിനെ ഇതുപൊലെ എടുക്കാനോ കാണാനോ സാധിക്കും എന്ന് വിചാരിച്ചതല്ല അങ്ങനത്തെ ഒരു അവസ്ഥയിലാണ് ഞാൻ കഴിഞ്ഞ 10 ദിവസമായി പോയത് കൊറോണ അല്ലാട്ടോ പക്ഷെ രോഗം അറിയാതെ ഞാൻ ചികിത്സ നടത്തി എന്റെ ആപത്തിൽ എന്നെ കൊണ്ടുനടന്ന എന്റെ സുഹൃത്ത് തൃശൂർ ഉള്ള ഷിബു thank u my dear. ഇന്നാണ് ഒന്ന് നേരെ നിന്നതു എന്റെ മോനെ ഒന്ന് എടുത്തപ്പോൾ സന്തോഷമായി അതുപോലും വയ്യായിരുന്നു ഈശ്വരനോടും വടക്കുംനാഥനോടും ഒപ്പം നിന്നവരോടും ഒരായിരം നന്ദി ഒപ്പം എന്റെ വയ്യാഴിക മനസ്സിലകതെ എന്നെ….. വിഷമം ഉണ്ട്. അമ്പിളിയോട് നന്ദി പറയുന്നില്ല ബോർ ആയി പോകും.
ഇത്രെയും പറഞ്ഞത് എനിക്ക് പലരും messege ചെയ്തു cal ചെയ്തു എടുത്തില്ല തെറ്റിദ്ധാരണ ഉണ്ടായി അങ്ങനെ ഒരു അവസ്ഥയിലാണ് ഞാൻ പോയത് ആഹാരമില്ലാതെ ആ ദിവസങ്ങൾ ഓർക്കുന്നില്ല ഒരുതവണകൂടി ഈശ്വരനോടും ഷിബുവിനോടും’ എന്നുമാണ് ആദിത്യൻ ജയൻ തന്റെ ഫേസ്ബുക്കിലൂടെ പ്രേക്ഷകരുമായി പങ്കുവെച്ചത്. നിരവധി പേരാണ് ആദിത്യന്റെ പോസ്റ്റിനു താഴെ കമെന്റുമായി എത്തിയത്. പലർക്കും രോഗവിവരം അറിയാനുള്ള ആകാംഷ ആയിരുന്നു. എത്രയും പെട്ടന്ന് സുഖപ്പെടട്ടെ എന്നാണ് പൂരിഭാഗം പേരും പറഞ്ഞത്.

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് അമ്പിളി ദേവിയും ആദിത്യന്‍ ജയനും. സീതയെന്ന പരമ്പരയില്‍ അഭിനയിച്ച് വരുന്നതിനിടയിലായിരുന്നു ഇരുവരും ജീവിതത്തിലും ഒരുമിക്കാനുള്ള തീരുമാനമെടുത്തത്. അനിരുദ്ധനും ജാനകിയുമായി അഭിനയിച്ച് വരുന്നതിനിടയിലെ ചിത്രങ്ങളാണോ അതെന്നായിരുന്നു ആരാധകര്‍ ചോദിച്ചത്. വിവാഹവാര്‍ത്ത ശരിയാണെന്നും ഇനിയങ്ങോട്ട് ഒരുമിച്ചാണെന്നും വ്യക്തമാക്കി ഇരുവരും എത്തിയിരുന്നു. വിവാഹത്തിന് ശേഷവും അമ്പിളി ദേവി സീരിയലുകളില്‍ സജീവമായിരുന്നു. തങ്ങളുടെ ജീവിതത്തിലേക്ക് പുതിയ അഥിതി എത്തുന്നതിന്റെ സന്തോഷം പങ്കുവെച്ചു ഇരുവരും എത്തിയിരുന്നു. തന്റെ കുടുംബ വിശേഷങ്ങൾ എല്ലാം ആദിത്യൻ മുടങ്ങാതെ പ്രേക്ഷകരുമായി പങ്കുവെക്കാറുമുണ്ട്.

Devika Rahul