വിടര്‍ന്ന കണ്ണുകളും ഇടതൂര്‍ന്ന മുടിയുമുള്ള ശാലീന സുന്ദരി പാര്‍വ്വതിയെ മലയാളികള്‍ക്ക് ഏറെ ഇഷ്ടമായിരുന്നു. മോഹന്‍ലാലും മമ്മൂട്ടിയും സുരേഷ് ഗോപിയും ജയറാമും അടക്കമുള്ള മുന്‍നിര നായകന്മാരുടേയും അക്കാലത്തെ പുതുമുഖങ്ങളുടേയും എല്ലാം നായികയായി പാര്‍വ്വതി എത്തിയിട്ടുണ്ട്. സിനിമയില്‍ തിളങ്ങി നില്ക്കുമ്പോള് നടന് ജയറാമിനെ പ്രണയിച്ച് വിവാഹം കഴിച്ച പാര്‍വ്വതി അഭിനയ രംഗത്ത് നിന്നും വിട്ടു നില്‍ക്കുകയാണ്. ഇപ്പോഴിതാ പാര്‍വ്വതിയെ കുറിച്ചുള്ള ഒരു കുറിപ്പാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നത്.
ഞാന്‍
എന്റെ മുപ്പതുകളുടെ തുടക്കത്തിലാണുള്ളത്. എന്നെ ഇപ്പോ കണ്ടാല്‍
തിരിച്ചറിയുമെങ്കിലും ഈ കഴിഞ്ഞ രണ്ട് വര്
ഷം കൊണ്ട് ഒരുപാട് മാറ്റങ്ങള്‍
ശാരീരികമായും മാനസ്സികമായും എനിക്ക് ഉണ്ടായിട്ടുണ്ട്. അതുപോലെ ആര്
ക്കും മാറ്റങ്ങള്‍
ഉണ്ടാകും. പ്രായമാകും, ചെറുപ്പം തോന്നിക്കും, തടിക്കും മെലിയും, ചിലപ്പോ മുടി വളരും ചിലപ്പോ മുടി കൊഴിയും, ചിലപ്പോ വെളുക്കും ചുവക്കും ചിലപ്പോ ഇരുളും ഇതൊക്കെ സര്
വ്വ സാധാരണമാണ്. ഇന്ന് അത്യാവശ്യം reach ഉള്ള ഒരു facebook pageല്‍
കണ്ട ഫോട്ടോയാണിത്. താരദമ്പതികളായ ശ്രീ ജയറാമും ശ്രീമതി പാര്
വ്വതിയുടേയും ഫോട്ടോ. ഇത് recent ഫോട്ടോ ആണോന്ന് അറിയില്ല. അതിലെ കമ്മന്റുകള്‍
വായിച്ചു കിളിപോയിട്ടാണ് ഞാനീ പോസ്റ്റ് എഴുതുന്നത്. അതിലെ ചില comments ഇങ്ങനെ ആണ്. — ” ഈ കോലത്തിലും കൊണ്ട് നടക്കാൻ ഒരു മനസുണ്ടല്ലോ… അതാ ഭാഗ്യം” , ” I think parvathi is a sugar patient.Pls check”, ” എന്തോ മരുന്നു ഒകെ കഴിച്ചു തടികുറക്കാൻ നോകിയത എന്തായാലും സംഭവം കളർ ആയിട്ടുണ്ട് കഴുത്തിലും കൈയിലും ഒകെ കുറച്ചൂടെ കഴിഞ്ഞാൽ ടൈറ്റാനിക്കിലെ കഥ പറയുന്ന അമ്മൂമ്മടെ പോലെ ആവും പാർവതി
” ഇങ്ങനെ പോകുന്നു comments.