അച്ഛനും മകനും രണ്ടും കല്‍പ്പിച്ച്…!! ദുല്‍ഖറിന് പിന്നാലെ മമ്മൂട്ടി ചിത്രവും ഒടിടിയിലേക്ക്..!!

കൊവിഡ് കാലത്ത് തീയറ്റര്‍ മേഖല നേരിട്ടത് കടുന്ന പ്രതിസന്ധിയായിരുന്നു. അന്‍പത് ശതമാനം മാത്രം സീറ്റിംഗ് കപ്പാസിറ്റിയും മറ്റ് കടുത്ത നിയന്ത്രണങ്ങളും നിലനിന്ന സമയത്താണ് തീയറ്റര്‍ മേഖലയെ കൈപിടിച്ച് ഉയര്‍ത്താന്‍ ദുല്‍ഖര്‍ നായകനായ കുറുപ്പ് സിനിമ എത്തിയത്. തീയറ്ററില്‍ സിനിമ കാണാന്‍ ആളുകള്‍ കുറവായിരിക്കും എന്ന് അറിഞ്ഞിട്ടും മമ്മൂട്ടി കൂടി ഇടപെട്ടാണ് കുറുപ്പ് തീയറ്ററുകളില്‍ എത്തിച്ചത്. സിനിമ വമ്പന്‍ ഹിറ്റായി മാറുകയും ചെയ്തിരുന്നു.

എന്നാലിപ്പോള്‍ നൂറ് ശതമാനം സീറ്റിംഗ് കപ്പാസിറ്റി അനുവദിച്ചിട്ടും ദുല്‍ഖറിന്റെ ഏറ്റവും പുതിയ ചിത്രം സല്യൂട്ട് ഒടിടിയ്ക്ക് നല്‍കിയത് തീയറ്റര്‍ ഉടമകളുടെ സംഘടനയെ ചൊടിപ്പിച്ചിരിക്കുകയാണ്. വിവാദങ്ങള്‍ പുകവയെ മകന് പിന്നാലെ അച്ഛന്റെ സിനിമയും ഇപ്പോള്‍ ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രം പുഴു ആണ് ഇപ്പോള്‍ ഒടിടി റിലീസ് ആയിരിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം, ‘പുഴു’ ഒടിടി റിലീസ് ആയിരിക്കുമെന്ന് നേരത്തെ വാര്‍ത്തകള്‍ ഉണ്ടായിരുന്നു എങ്കിലും ചിലപ്പോള്‍ മാറ്റിയേക്കാം എന്ന അഭ്യൂഹങ്ങളും പ്രചരിച്ചിരുന്നു.

പാര്‍വ്വതിയും മമ്മൂട്ടിയും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന സിനിമ ഒടിടി റിലീസ് പ്രഖ്യാപിച്ചതോടെ പ്രശ്‌നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാകുമോ എന്ന ആശങ്കയും ആരാധകരില്‍ ഉണ്ട്. പുഴു എന്ന ചിത്രം ദുല്‍ഖറിന്റെ നിര്‍മ്മാണകമ്പനിയായ വേഫെറെര്‍ ഫിലിംസും സെല്ലുലോയ്ഡിന്റെ ബാനറില്‍ എസ്. ജോര്‍ജും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. സല്യൂട്ടും വേഫറെര്‍ തന്നെയാണ് നിര്‍മ്മാണം. ചിത്രത്തിന്റെ റിലീസ് തീയതി സോണി ലിവ് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

അതേസമയം, ദുല്‍ഖര്‍ സല്‍മാനും അദ്ദേഹത്തിന്റെ നിര്‍മ്മാണ കമ്പനിയായ വെഫററിനും തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക് ഏര്‍പ്പെടുത്തിയ വിലക്ക് തുടരുകയാണ്. സല്യൂട്ട്’ ഒടിടിക്ക് നല്‍കിയതിനെ തുടര്‍ന്നാണ് നടപടി. ദുല്‍ഖറുമായി സഹകരിക്കില്ലെന്ന് തിയേറ്റര്‍ ഉടമകള്‍ ഇതിനോടകം തന്നെ അറിയിച്ചിട്ടുണ്ട്. ഇനി ദുല്‍ഖര്‍ ചിത്രങ്ങള്‍ തീയറ്ററുകളില്‍ കാണാന്‍ കഴിയില്ലേ എന്ന ആശങ്കയിലാണ് അദ്ദേഹത്തിന്റെ ആരാധകര്‍.

 

 

Rahul

Recent Posts

ഒരിക്കിലും നടക്കരുതായിരുന്നു!! ആ മാന്യവ്യക്തിയോട് മാപ്പുചോദിക്കുന്നു, അംഗരക്ഷകര്‍ തള്ളിമാറ്റിയ ആരാധകനെ ചേര്‍ത്തിപിടിച്ച് നാഗാര്‍ജുന

തന്റെ അംഗരക്ഷകന്‍ മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…

26 mins ago

വിവാഹ ആഘോഷങ്ങള്‍ക്ക് തുടക്കമായി!! കൂട്ടുകാര്‍ക്കൊപ്പം മെഹന്ദി കളര്‍ഫുളാക്കി മീര നന്ദന്‍

മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്‍. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…

47 mins ago

‘മണിയന്‍ ചിറ്റപ്പനായി സുരേഷ് ഗോപി!! ഗഗനചാരി ടീം വീണ്ടും ഒന്നിക്കുന്നു

അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…

1 hour ago

നൂറിലധികം പുതുമുഖങ്ങളുമായി സന്തോഷ് പണ്ഡിറ്റിന്റെ കേരളാ ലൈവ്!!

കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…

3 hours ago

ഗിരി & ഗൗരി ഫ്രം ‘പണി’; ജോജു ചിത്രം പണി അണിയറയിൽ ഒരുങ്ങി കഴിഞ്ഞു

ജോജു ജോർജ്‌ ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…

4 hours ago

ബിഗ് ബോസ് അവതാരകൻ ആകാൻ ഏറ്റവും യോജ്യൻ മോഹൻലാൽ, അതിന് മമ്മൂട്ടിക്ക് കഴിയില്ല; ഫിറോസ് ഖാൻ

ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ  വലിയഒരു  കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…

7 hours ago