രാജഭരണം കഴിഞ്ഞു എന്നിട്ടും എന്ത് കൊണ്ട് മന്ത്രിമാർ മാത്രം ബാക്കിയായി, വളരെ രൂക്ഷമായ പ്രതികരണവുമായി ഹരീഷ് പേരടി

വേറിട്ട കഥാപാത്രങ്ങൾ കൊണ്ട് മലയാള സിനിമാ ലോകത്ത് ഏറ്റവും ശ്രദ്ധേയനായ നടനാണ് ഹരീഷ് പേരടി. നിലപാടുകൾ തുറന്ന് പറയുന്നതിൽ നിന്നും ഒട്ടും പിൻ മാറാത്ത ഒരു വ്യക്‌തി കൂടിയാണ് ഹരീഷ് പേരടി. ഇപ്പോൾ സർ, വിളികൾ അവസാനിപ്പിക്കാൻ തീരുമാനിക്കുന്നതിനുമുമ്പ് മന്ത്രി പദങ്ങളിൽ വിത്യാസം വരുത്തേണ്ടതല്ലേ? എന്ന ശക്തമായ ചോദ്യവുമായി രംഗത്ത് വന്നിരിക്കുകയാണ്.

Hareesh2

നമ്മുടെ നാട്ടിൽ  രാജഭരണം അവസാനിച്ചിട്ടും മന്ത്രിമാർ മാത്രം ബാക്കിയായതെന്താണെന്നും താരം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വളരെ വ്യക്തമായി തന്നെ ചോദിക്കുന്നു. ഇങ്ങനെയുള്ള വിളികളിൽ ബഹുമാനം കൊടുത്തേ പറ്റുവെങ്കിൽ തമിഴ് സിനിമയിലെ പോലെ എല്ലാവരും വലിപ്പചെറുപ്പമില്ലാതെ പരസ്പരം സാർ എന്ന് വിളിക്കുകയോ അമേരിക്കയിലെ പോലെ ഏതൊരു വലിയവനെയും ചെറിയവനേയും മിസ്റ്റർ എന്ന് ചേർത്ത് വിളിക്കുകയോ ചെയ്യാം എന്ന് ഹരീഷ് വ്യക്തമാക്കുന്നു.

hareesh

ഹരീഷ് പേരടിയുടെ വാക്കുകളിലേക്ക്…..

രാജഭരണം അവസാനിച്ചിട്ടും മന്ത്രിമാർ മാത്രം ബാക്കിയായതെന്താണ്?.. സാർ..വിളികൾ അവസാനിപ്പിക്കാൻ തീരുമാനിക്കുന്നതിനുമുമ്പ് മന്ത്രി പദങ്ങളിൽ വിത്യാസം വരുത്തേണ്ടതല്ലേ?..ഉദാ-Chief servant,Chief HomeServant, Chief Health Servant അങ്ങിനെ,അങ്ങിനെ..ജനങ്ങൾ രാജാക്കൻമാരാവുന്ന ജനാധിപത്യത്തിൽ അങ്ങിനെയല്ലേ വേണ്ടത്…ഇനി വിളികളിൽ ബഹുമാനം കൊടുത്തേ പറ്റുവെങ്കിൽ തമിഴ് സിനിമയിലെ പോലെ എല്ലാവരും വലിപ്പചെറുപ്പമില്ലാതെ പരസ്പ്പരം സാർ എന്ന് വിളിക്കുക…(വിജയ് എന്നെ സാർ എന്നാണ് വിളിക്കുക.ഞാൻ വിജയിനേയും സാർ എന്നാണ് വിളിക്കുക.ഇവിടെ അങ്ങിനെയല്ല..സ്ഥാനവും പ്രായവുമാണ് മാനദണ്ഡം)..അതുമല്ലെങ്കിൽ അമേരിക്കയിലെ പോലെ ഏതൊരു വലിയവനെയും ചെറിയവനേയും Mr..എന്ന് ചേർത്ത് വിളിക്കുക…മലയാളത്തിലും നല്ല പദങ്ങളുണ്ട്…ഉദാ-ഹരീഷ്ശ്രി…ബിന്ദുശ്രീമതി..രണ്ട് പ്രാവിശ്യം വിളിക്കാൻ തുടങ്ങിയാൽ എല്ലാം ശീലമാവും…സീരിയലുകളിലെ നിലവാരം തകർന്ന സ്ഥിതിക്ക് ഒരു നല്ല തലമുറയെ വാർത്തെടുക്കാൻ വീടുകളിലും ഇത് പരീക്ഷിക്കാവുന്നതാണ് …അച്ഛൻ,അമ്മ,ചേട്ടൻ,ചേച്ചി എന്നൊക്കെ വിളിച്ച് ആ വീട്ടിലെ ഏറ്റവും വയസ്സുകുറഞ്ഞവനെ മാനസികമായി പീഡിപ്പിക്കാതെ പേരുകൾ വിളിച്ച് ശീലിപ്പിക്കാവുന്നതാണ്…അങ്ങിനെയാവുമ്പോൾ ന്യൂജനറേഷൻ സിനിമകളിലേയും പുതിയ സാമൂഹ്യ ജീവിതത്തിലേയും.. “മൈരേ” എന്ന വിളിക്ക് ഒരു അവസാനമാവും…

Sreekumar

Recent Posts

രാജ്യത്തെ മുൻനിര ടെലികോം കമ്പനികൾ നിരക്ക് വർധന നടപ്പിലാക്കിയിരിക്കുന്നു

സാമ്പത്തിക ലാഭം ലക്ഷ്യമിട്ട് കൊണ്ട് രാജ്യത്തെ മുൻനിര ടെലികോം കമ്പനികൾ നിരക്ക് വർധന നടപ്പിലാക്കിയിരിക്കുകയാണ്. ജിയോ, എയർടെൽ, വിഐ എന്നീ…

2 hours ago

വസ്ത്രം മാറാനുള്ള സൗകര്യങ്ങൾ കുറവായിരുന്നു അന്ന്

തമിഴകത്തെ ഏറ്റവും തിരക്കേറിയ നായിക നടിയായിരുന്നു ഒരു കാലത്ത് ഖുശ്ബു. ഇപ്പോഴിതാ അക്കാലത്ത് സെറ്റിൽ തനിക്ക് ലഭിച്ച സുരക്ഷിതത്വത്തെ പറ്റി…

2 hours ago

താര കല്യാണിന്റെ ശബ്ദം പൂർണമായും നഷ്ടപ്പെട്ടതായി മകൾ സൗഭാ​ഗ്യ വെങ്കിടേഷും വെളിപ്പെടുത്തിയിരുന്നു

കഴിഞ്ഞ കുറച്ച് നാളുകളായി നടി താര കല്യാണിന് ശബ്ദമുണ്ടായിരുന്നില്ല. മുറിഞ്ഞും ഇടറിയുമൊക്കെ ഉണ്ടാകുന്ന ശബ്ദത്തിന്റെ പ്രശ്നങ്ങൾ നേരത്തേ തന്നെ താര…

2 hours ago

തന്റെ കുഞ്ഞിനെ ബോഡി ഷെയ്‌മിങ് ചെയ്യുന്നതിനെതിരെ പ്രതികരിച്ച് പാർവതി വിജയ്

തന്റെ മകള്‍ക്ക് നേരെ വരുന്ന നെഗറ്റീവ് കമന്റുകളോട് പ്രതികരിച്ചെത്തിയിരിക്കുകയാണ് നടി പാർവതി വിജയ്. തന്റെ യൂട്യൂബ് ചാനൽ വഴിയാണ് പാർവതി…

2 hours ago

കടിച്ച പാമ്പിനെ രണ്ട് വട്ടം തിരികെ കടിച്ച് റെയിൽവേ ജീവനക്കാരൻ; വിഷമിറങ്ങുമെന്ന് വിശ്വസിച്ചു, പാമ്പ് ചത്തു

പാറ്റ്ന: ബിഹാറിൽ കടിച്ച പാമ്പിനെ രണ്ടു തവണ തിരിച്ച് കടിച്ച് റെയിൽവേ ജീവനക്കാരൻ. ഉടൻ ചികിത്സ ലഭ്യമാക്കിയതിനാൽ യുവാവിൻറെ ജീവൻ…

4 hours ago

പാനി പുരി കഴിക്കുന്നവർ ഒന്ന് സൂക്ഷിക്കണേ; ചെറിയ പ്രശ്നമല്ല, കണ്ടെത്തൽ ഞെട്ടിക്കുന്നത്

നോർത്ത് ഇന്ത്യയിൽ നിന്ന് എത്തി ഇപ്പോൾ മലയാളികളുടെ ഇഷ്ട ഭക്ഷണമായി മാറിയിരിക്കുകയാണ് പാനിപൂരി. എന്നാൽ, ഇപ്പോൾ പാനിപൂരി പ്രേമികളെ ഞെട്ടിക്കുന്ന…

4 hours ago