രാജഭരണം കഴിഞ്ഞു എന്നിട്ടും എന്ത് കൊണ്ട് മന്ത്രിമാർ മാത്രം ബാക്കിയായി, വളരെ രൂക്ഷമായ പ്രതികരണവുമായി ഹരീഷ് പേരടി

വേറിട്ട കഥാപാത്രങ്ങൾ കൊണ്ട് മലയാള സിനിമാ ലോകത്ത് ഏറ്റവും ശ്രദ്ധേയനായ നടനാണ് ഹരീഷ് പേരടി. നിലപാടുകൾ തുറന്ന് പറയുന്നതിൽ നിന്നും ഒട്ടും പിൻ മാറാത്ത ഒരു വ്യക്‌തി കൂടിയാണ് ഹരീഷ് പേരടി. ഇപ്പോൾ സർ,…

Hareesh-Peradi01

വേറിട്ട കഥാപാത്രങ്ങൾ കൊണ്ട് മലയാള സിനിമാ ലോകത്ത് ഏറ്റവും ശ്രദ്ധേയനായ നടനാണ് ഹരീഷ് പേരടി. നിലപാടുകൾ തുറന്ന് പറയുന്നതിൽ നിന്നും ഒട്ടും പിൻ മാറാത്ത ഒരു വ്യക്‌തി കൂടിയാണ് ഹരീഷ് പേരടി. ഇപ്പോൾ സർ, വിളികൾ അവസാനിപ്പിക്കാൻ തീരുമാനിക്കുന്നതിനുമുമ്പ് മന്ത്രി പദങ്ങളിൽ വിത്യാസം വരുത്തേണ്ടതല്ലേ? എന്ന ശക്തമായ ചോദ്യവുമായി രംഗത്ത് വന്നിരിക്കുകയാണ്.

Hareesh2
Hareesh2

നമ്മുടെ നാട്ടിൽ  രാജഭരണം അവസാനിച്ചിട്ടും മന്ത്രിമാർ മാത്രം ബാക്കിയായതെന്താണെന്നും താരം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വളരെ വ്യക്തമായി തന്നെ ചോദിക്കുന്നു. ഇങ്ങനെയുള്ള വിളികളിൽ ബഹുമാനം കൊടുത്തേ പറ്റുവെങ്കിൽ തമിഴ് സിനിമയിലെ പോലെ എല്ലാവരും വലിപ്പചെറുപ്പമില്ലാതെ പരസ്പരം സാർ എന്ന് വിളിക്കുകയോ അമേരിക്കയിലെ പോലെ ഏതൊരു വലിയവനെയും ചെറിയവനേയും മിസ്റ്റർ എന്ന് ചേർത്ത് വിളിക്കുകയോ ചെയ്യാം എന്ന് ഹരീഷ് വ്യക്തമാക്കുന്നു.

hareesh
hareesh

ഹരീഷ് പേരടിയുടെ വാക്കുകളിലേക്ക്…..

രാജഭരണം അവസാനിച്ചിട്ടും മന്ത്രിമാർ മാത്രം ബാക്കിയായതെന്താണ്?.. സാർ..വിളികൾ അവസാനിപ്പിക്കാൻ തീരുമാനിക്കുന്നതിനുമുമ്പ് മന്ത്രി പദങ്ങളിൽ വിത്യാസം വരുത്തേണ്ടതല്ലേ?..ഉദാ-Chief servant,Chief HomeServant, Chief Health Servant അങ്ങിനെ,അങ്ങിനെ..ജനങ്ങൾ രാജാക്കൻമാരാവുന്ന ജനാധിപത്യത്തിൽ അങ്ങിനെയല്ലേ വേണ്ടത്…ഇനി വിളികളിൽ ബഹുമാനം കൊടുത്തേ പറ്റുവെങ്കിൽ തമിഴ് സിനിമയിലെ പോലെ എല്ലാവരും വലിപ്പചെറുപ്പമില്ലാതെ പരസ്പ്പരം സാർ എന്ന് വിളിക്കുക…(വിജയ് എന്നെ സാർ എന്നാണ് വിളിക്കുക.ഞാൻ വിജയിനേയും സാർ എന്നാണ് വിളിക്കുക.ഇവിടെ അങ്ങിനെയല്ല..സ്ഥാനവും പ്രായവുമാണ് മാനദണ്ഡം)..അതുമല്ലെങ്കിൽ അമേരിക്കയിലെ പോലെ ഏതൊരു വലിയവനെയും ചെറിയവനേയും Mr..എന്ന് ചേർത്ത് വിളിക്കുക…മലയാളത്തിലും നല്ല പദങ്ങളുണ്ട്…ഉദാ-ഹരീഷ്ശ്രി…ബിന്ദുശ്രീമതി..രണ്ട് പ്രാവിശ്യം വിളിക്കാൻ തുടങ്ങിയാൽ എല്ലാം ശീലമാവും…സീരിയലുകളിലെ നിലവാരം തകർന്ന സ്ഥിതിക്ക് ഒരു നല്ല തലമുറയെ വാർത്തെടുക്കാൻ വീടുകളിലും ഇത് പരീക്ഷിക്കാവുന്നതാണ് …അച്ഛൻ,അമ്മ,ചേട്ടൻ,ചേച്ചി എന്നൊക്കെ വിളിച്ച് ആ വീട്ടിലെ ഏറ്റവും വയസ്സുകുറഞ്ഞവനെ മാനസികമായി പീഡിപ്പിക്കാതെ പേരുകൾ വിളിച്ച് ശീലിപ്പിക്കാവുന്നതാണ്…അങ്ങിനെയാവുമ്പോൾ ന്യൂജനറേഷൻ സിനിമകളിലേയും പുതിയ സാമൂഹ്യ ജീവിതത്തിലേയും.. “മൈരേ” എന്ന വിളിക്ക് ഒരു അവസാനമാവും…💪💪💪❤️❤️❤️