നിത്യാനന്ദയുടെ ആശ്രമത്തില്‍ കുട്ടികളെ പീഡിപ്പിക്കുന്നു. ആള്‍ദൈവമായ നിത്യാനന്ദയുടെ ആശ്രമത്തില്‍ കുട്ടികളെ പീഡിപ്പിക്കുന്നതായി ആശ്രമത്തിലെ മുന്‍ ശിഷ്യ കൂടിയായ കനേഡിയന്‍ സ്വദേശി സാറാ സ്റ്റെഫാനി ലാന്‍ഡറിയ വെളിപ്പെടുത്തി.ഏഴ് വര്‍ഷത്തോളം നിത്യാനന്ദയുടെ ആശ്രമത്തിലെ അന്തേവാസിയായിരുന്നു സാറാ സ്റ്റെഫാനി. ശ്രീ നിത്യാനന്ദ സ്വരൂപ പ്രിയാനന്ദ എന്നായിരുന്നു ആശ്രമത്തില്‍ ഇവരുടെ പേര്. പതിമൂന്ന് വയസുള്ള ഒരു ആണ്‍കുട്ടിയും പെണ്‍കുട്ടിയുമാണ് പീഡനത്തെക്കുറിച്ച് തന്നോട് വെളിപ്പെടുത്തിയതെന്നും സ്റ്റെഫാനി പറയുന്നു. ഇതിനെല്ലാ മുന്‍കൈയെടുത്തത് സഹായിയും മുന്‍ നടിയുമായ രഞ്ജിതയായിരുന്നു. രഹസ്യ പരിശീലനങ്ങള്‍ എന്ന പേരിലാണ് കുട്ടികളെ പീഡിപ്പിക്കുന്നത്.കുടിവെള്ളം പോലും കൊടുക്കാതെ പട്ടിണിക്കിട്ടും പണിയെടുപ്പിച്ചുമാണ് കുട്ടികളെ പീഡനത്തിന് സമ്മതിപ്പിക്കുന്നതെന്നും സാറാ സ്റ്റെഫാനി പറഞ്ഞു.