ഇനിയൊരുത്തനും നിന്നെ കാമ വെറിയോടെ സ്പര്‍ശിക്കില്ല…. സോഷ്യല്‍ മീഡിയ കീഴടക്കി ‘അച്ഛന്‍’ എന്ന ഫോട്ടോസ്‌റ്റോറി

കാമവെറിയയോടെ കുട്ടികളെ വേട്ടയാടപ്പെടുന്നവരുള്ള ഈ ലോകത്ത് ഓരോ പെൺകുട്ടിയെയും ധൈര്യവതിയായി വളർത്തേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയാണ് ശ്യാം സത്യൻ ഈ ഫോട്ടോസ്‌റ്റോറി നിർമിച്ചിരിക്കുന്നത്.

അമ്മയില്ലാത്ത പെണ്‍കുട്ടിയുടെ വളര്‍ച്ചയും അച്ഛനുമൊത്തുള്ള ജീവിതവും വിദ്യാഭ്യാസവും അവള്‍ നേരിടുന്ന ശാരീരിക അതിക്രമവും അച്ഛന്റെ പ്രതികാരവുമാണ് ഈ ചിത്രത്തിലൂടെ കാണിക്കുന്നത്. ജിത്തു ചന്ദ്രന്‍, പ്രാര്‍ഥന ദീപു, ദീപു ബാലകൃഷ്ണന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായ അച്ഛനും മകളായ ഭദ്രയും വില്ലനുമായി വേഷമിട്ടിരിക്കുന്നത്.

Devika Rahul