ടീച്ചർ അത് കയ്യോടെ പോകുകയും അച്ഛനെയും അമ്മയെയും വിളിച്ച് വിവരം പറയുകയും ചെയ്തു!

വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ മലയാള സിനിമയിൽ തന്റേതായ ഇടം നേടിയ താരമാണ് അഹാന കൃഷ്ണൻ. പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താര കുടുംബമാണ് കൃഷ്ണകുമാറിന്റേത്, കൃഷ്ണകുമാറും മക്കളും എല്ലാം സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ്. അതുകൊണ്ട് തന്നെ ഇവരുടെ കുടുംബ വിശേഷങ്ങൾ എല്ലാം തന്നെ പെട്ടെന്ന് ശ്രദ്ധിക്കപ്പെടാറുണ്ട്. കൃഷ്ണകുമാറിന്റെ മൂത്ത മകൾ അഹാന സിനിമയിൽ എത്തിയ ശേഷമാണ് താരത്തിന്റെ മറ്റു മക്കളും ശ്രദ്ധിക്കപ്പെടാൻ തുടങ്ങിയത്. തങ്ങളുടെ കുടുംബ വിശേഷങ്ങൾ എല്ലാം പങ്കുവെച്ചുകൊണ്ട് താരകുടുംബം പ്രേക്ഷകർക്ക് മുന്നിൽ എത്താറുമുണ്ട്. ഇവർക്കെല്ലാം സ്വന്തമായി യൂട്യൂബ് ചാനലും ഉള്ളതിനാൽ പ്രേക്ഷകർക്കും ഇവരുടെ വിശേഷങ്ങൾ അറിയാൻ എളുപ്പമാണ്.

ഇപ്പോൾ തന്റെ സ്കൂൾ കാലഘട്ടത്തെ കുറിച്ച് മനസ്സ് തുറക്കുകയാണ് അഹാന. അഹാന പഠിക്കാൻ മിടുക്കിയായിരുന്നുവെന്നു കൃഷ്ണകുമാറും സിന്ധുവും പറഞ്ഞിട്ടുണ്ട്. എന്നാൽ പഠിക്കാൻ മിടുക്കിയായിരുന്നിട്ട് കൂടി പരീക്ഷയിൽ തൊട്ടിട്ടുണ്ടെന്നും കോപ്പി അടിച്ചിട്ടുണ്ടെന്നും അഹാന പറഞ്ഞു. ഒരിക്കൽ താൻ കോപ്പി അടിച്ചത് സ്കൂളിൽ കയ്യൊടി പിടികൂടിയെന്നും അവർ അച്ഛനെയും അമ്മയെയും വിളിച്ച് കാര്യം പറഞ്ഞുവെന്നും മറ്റൊരിക്കൽ താൻ ഫിസിക്സ് പരീക്ഷയ്ക്ക് തോറ്റിട്ടുണ്ടെന്നും അഹാന പറഞ്ഞു.

എല്ലാകാര്യങ്ങൾക്കും അടുക്കും ചിട്ടയും വേണമെന്ന് എനിക്ക് നിർബന്ധമുള്ള കാര്യമാണ്. എന്റെ എല്ലാ കാര്യങ്ങളും ഞാൻ അങ്ങനെ തന്നെയാണ് ചെയ്യുന്നതും. വീട്ടിലെ സാധനങ്ങൾ അടുക്കി വെയ്ക്കുന്ന കാര്യത്തിലും ഞാൻ അങ്ങനെ തന്നെയാണ് ചെയ്യുന്നത്.  എന്നാൽ എന്റെ സഹോദരിമാർ നേരെ വിപരീതമാണ്. ഞാൻ അവരുമായി ഏറ്റവും കൂടുതൽ വഴക്കിടുന്നതും ആ കാര്യം പറഞ്ഞാണ്.

ജോസഫ് മനു ജെയിംസ് സംവിധാനം ചെയ്യുന്ന നാൻസി റാണിയാണ് അഹാനയുടെ ഏറ്റവും പുതിയ ചിത്രം. ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയിൽ താരത്തിന് കോവിഡ് ബാധിച്ചത് വാർത്തയായിരുന്നു. തന്റെ ക്വാറന്റൈൻ വിശേഷങ്ങൾ എല്ലാം താരം തന്റെ യൂട്യൂബ് ചാനൽ വഴി ആരാധകരുമായി പങ്കുവെച്ചിരുന്നു.

Sreekumar

Recent Posts

അമൃത സുരേഷിനെതിരെ വീണ്ടും ബാല രംഗത്ത്

നടൻ ബാലയുടെ വ്യക്തി ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ അടക്കം ഏറെ ചർച്ചയായി മാറിയ ഒന്നാണ്. ഗായിക അമൃത…

9 mins ago

ഭർത്താവിന് നന്ദി പറഞ്ഞു ലെന, സംഭവം എന്താണെന്ന് മനസ്സിലായോ

മാസങ്ങള്‍ക്ക് മുന്‍പാണ് നടി ലെന രണ്ടാമതും വിവാഹിതയായത്. വളരെ രഹസ്യമായിട്ടായിരുന്നു ലെനയും ക്യാപ്റ്റന്‍ പ്രശാന്ത് ബാലകൃഷ്ണന്‍ നായരും തമ്മിലുള്ള വിവാഹം…

17 mins ago

കുട്ടിക്കളി മാറാത്ത ലാലേട്ടൻ! തന്റെ തൊഴിലാളിയെ തന്നോളം വളർത്തിയ മനുഷ്യൻ; മോഹൻലാലിനോടൊപ്പം ആന്റണി പെരുമ്പാവൂർ പങ്കുവെച്ച ആകാശയാത്രയുടെ വീഡിയോ വൈറൽ

തിരശീലയിൽ ഒട്ടനവധി കഥാപത്രങ്ങൾ അവതരിപ്പിച്ചു ഓരോ പ്രേക്ഷകരുടെയും മനസിൽ ഇടം പിടിച്ചനടനാണ് മോഹൻലാൽ. ഇന്ത്യൻ സിനിമയിൽ ഒരുപാട് സൂപ്പർസ്റ്റാറുകൾ ഉണ്ടെങ്കിലും…

19 mins ago

അവധി എടുത്ത് സ്വകാര്യ ആശുപത്രിയിലും വിദേശത്തുമൊക്കെ ജോലി, ആ പണി ഇവിടെ വേണ്ട, പേര് വിവരങ്ങൾ പ്രസിദ്ധപ്പെടുത്തി

തിരുവനന്തപുരം: ജോലിക്ക് ഹാജരാകാത്ത മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാർക്കെതിരെ നടപടിയുമായി ആരോ​ഗ്യ വകുപ്പ്. ഇവരെ പിരിച്ചുവിടുന്നതിന്റെ ഭാ​ഗമായി പേരുവിവരങ്ങൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.…

13 hours ago

മുഖ്യമന്ത്രിയുടെ അടുക്കളയിൽ വരെ ഒരു മുതലാളിക്ക് സ്വാധീനമെന്ന് ജില്ലാ കമ്മിറ്റിയംഗം, പേര് പറയണമെന്ന് സ്വരാജ്; വിശദീകരണം തേടി പാർട്ടി

  തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത ആരോപണമുന്നയിച്ച ജില്ലാ കമ്മിറ്റിയംഗത്തിൽ നിന്ന് വിശദീകരണം തേടി സിപിഎം. കഴിഞ്ഞ രണ്ട്…

14 hours ago

സംവിധായകനുമായി ഒന്ന് സഹകരിക്കണം, അല്ലെങ്കിൽ ഇവിടെ തുടരാനാവില്ല’; ഓഫറുമായി വന്നവരെ കുറിച്ച് തുറന്ന് പറഞ്ഞ് ദിവ്യാങ്ക

'നടി, അവതാരക എന്ന നിലയിലെല്ലാം തിളങ്ങിയ താരമാണ് ദിവ്യാങ്ക തൃപാഠി. തെന്നിന്ത്യയിലും താരത്തിന് വലിയ ആരാധകക്കൂട്ടമുണ്ട്. ഇപ്പോൾ ദിവ്യാങ്ക മുമ്പ്…

14 hours ago