ടീച്ചർ അത് കയ്യോടെ പോകുകയും അച്ഛനെയും അമ്മയെയും വിളിച്ച് വിവരം പറയുകയും ചെയ്തു!

വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ മലയാള സിനിമയിൽ തന്റേതായ ഇടം നേടിയ താരമാണ് അഹാന കൃഷ്ണൻ. പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താര കുടുംബമാണ് കൃഷ്ണകുമാറിന്റേത്, കൃഷ്ണകുമാറും മക്കളും എല്ലാം സോഷ്യൽ മീഡിയയിൽ ഏറെ…

Ahaana about school life

വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ മലയാള സിനിമയിൽ തന്റേതായ ഇടം നേടിയ താരമാണ് അഹാന കൃഷ്ണൻ. പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താര കുടുംബമാണ് കൃഷ്ണകുമാറിന്റേത്, കൃഷ്ണകുമാറും മക്കളും എല്ലാം സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ്. അതുകൊണ്ട് തന്നെ ഇവരുടെ കുടുംബ വിശേഷങ്ങൾ എല്ലാം തന്നെ പെട്ടെന്ന് ശ്രദ്ധിക്കപ്പെടാറുണ്ട്. കൃഷ്ണകുമാറിന്റെ മൂത്ത മകൾ അഹാന സിനിമയിൽ എത്തിയ ശേഷമാണ് താരത്തിന്റെ മറ്റു മക്കളും ശ്രദ്ധിക്കപ്പെടാൻ തുടങ്ങിയത്. തങ്ങളുടെ കുടുംബ വിശേഷങ്ങൾ എല്ലാം പങ്കുവെച്ചുകൊണ്ട് താരകുടുംബം പ്രേക്ഷകർക്ക് മുന്നിൽ എത്താറുമുണ്ട്. ഇവർക്കെല്ലാം സ്വന്തമായി യൂട്യൂബ് ചാനലും ഉള്ളതിനാൽ പ്രേക്ഷകർക്കും ഇവരുടെ വിശേഷങ്ങൾ അറിയാൻ എളുപ്പമാണ്.

ഇപ്പോൾ തന്റെ സ്കൂൾ കാലഘട്ടത്തെ കുറിച്ച് മനസ്സ് തുറക്കുകയാണ് അഹാന. അഹാന പഠിക്കാൻ മിടുക്കിയായിരുന്നുവെന്നു കൃഷ്ണകുമാറും സിന്ധുവും പറഞ്ഞിട്ടുണ്ട്. എന്നാൽ പഠിക്കാൻ മിടുക്കിയായിരുന്നിട്ട് കൂടി പരീക്ഷയിൽ തൊട്ടിട്ടുണ്ടെന്നും കോപ്പി അടിച്ചിട്ടുണ്ടെന്നും അഹാന പറഞ്ഞു. ഒരിക്കൽ താൻ കോപ്പി അടിച്ചത് സ്കൂളിൽ കയ്യൊടി പിടികൂടിയെന്നും അവർ അച്ഛനെയും അമ്മയെയും വിളിച്ച് കാര്യം പറഞ്ഞുവെന്നും മറ്റൊരിക്കൽ താൻ ഫിസിക്സ് പരീക്ഷയ്ക്ക് തോറ്റിട്ടുണ്ടെന്നും അഹാന പറഞ്ഞു. ahaana-krishna

എല്ലാകാര്യങ്ങൾക്കും അടുക്കും ചിട്ടയും വേണമെന്ന് എനിക്ക് നിർബന്ധമുള്ള കാര്യമാണ്. എന്റെ എല്ലാ കാര്യങ്ങളും ഞാൻ അങ്ങനെ തന്നെയാണ് ചെയ്യുന്നതും. വീട്ടിലെ സാധനങ്ങൾ അടുക്കി വെയ്ക്കുന്ന കാര്യത്തിലും ഞാൻ അങ്ങനെ തന്നെയാണ് ചെയ്യുന്നത്.  എന്നാൽ എന്റെ സഹോദരിമാർ നേരെ വിപരീതമാണ്. ഞാൻ അവരുമായി ഏറ്റവും കൂടുതൽ വഴക്കിടുന്നതും ആ കാര്യം പറഞ്ഞാണ്. ahaana krishnakumar

ജോസഫ് മനു ജെയിംസ് സംവിധാനം ചെയ്യുന്ന നാൻസി റാണിയാണ് അഹാനയുടെ ഏറ്റവും പുതിയ ചിത്രം. ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയിൽ താരത്തിന് കോവിഡ് ബാധിച്ചത് വാർത്തയായിരുന്നു. തന്റെ ക്വാറന്റൈൻ വിശേഷങ്ങൾ എല്ലാം താരം തന്റെ യൂട്യൂബ് ചാനൽ വഴി ആരാധകരുമായി പങ്കുവെച്ചിരുന്നു.