തന്റെ അനുജത്തിയെ സോഷ്യൽ മീഡിയയിലൂടെ അപമാനിച്ച ബിഗ് ബോസ് താരം റിയാസ് സലിമിനെതിരെ രൂക്ഷമായി വിമർശിച്ച് നടി അഹാന കൃഷ്ണ. അഹാനയുടെ ഏറ്റവും ഇളയ അനുജത്തിയായ ഹൻസികയെയാണ് റിയാസ് അപമാനിച്ചത്. ഹൻസികയും കോളജിലെ സുഹൃത്തുക്കളും ഒരുമിച്ചുള്ള വിഡിയോ മുറിച്ചെടുത്ത് ‘ഹോമോഫോബിയ’ക്കാർ എന്നാണ് റിയാസ് ആക്ഷേപിച്ചത്. 18 വയസ് മാത്രം പ്രായമുള്ള ഒരു പെൺകുട്ടിയെയും അവളുടെ നിഷ്കളങ്കരായ സുഹൃത്തുക്കളെയും ആക്ഷേപിച്ചത് ചീപ്പ് പബ്ലിസിറ്റിക്കു വേണ്ടി മാത്രമാണെന്ന് അഹാന ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ കുറിച്ചു. അറപ്പുളവാക്കുന്ന ഇത്തരം പ്രവർത്തനങ്ങൾ ഇനിയും സഹിക്കാൻ കഴിയില്ലെന്ന് അഹാന വ്യക്തമാക്കി.
‘‘18 വയസ് മാത്രം പ്രായമായ ഒരു പെൺകുട്ടിയെയും നിഷ്കളങ്കരായ അവളുടെ കോളജിലെ സഹപാഠികളെയും ഇത്തരത്തിലുള്ള വിലകുറഞ്ഞ പബ്ലിസിറ്റി സ്റ്റണ്ടുകളിലേക്ക് വലിച്ചിഴയ്ക്കുന്നത് നിങ്ങൾക്ക് ശ്രദ്ധ കിട്ടാൻ വേണ്ടി മാത്രമാണ്. ഇത് ഒട്ടും സഹിക്കാൻ കഴിയാത്ത അറപ്പുളവാക്കുന്ന ടോക്സിക് ആയ സൈബർ ബുള്ളിയിങ് ആണ്. നിങ്ങൾ ഫേക്ക് ഫെമിനിസ്റ്റുകളാണ് എന്ന ടാഗ്ലൈനോടെയാണ് അഹാന ഇൻസ്റ്റഗ്രാമിൽ കുറിപ്പിട്ടത്.
അഹാനയ്ക്കു പിന്നാലെ സഹോദരി ദിയ കൃഷ്ണയും പ്രതികരണവുമായി രംഗത്തെത്തി. ആരുടെയും പേരെടുത്തു പറയാതെയായിരുന്നു ദിയയുടെ പോസ്റ്റ്. ‘‘ഞാനിന്ന് ഉറക്കമുണർന്നത് എന്റെ കുടുംബാംഗങ്ങൾക്കെതിരെ അനാവശ്യമായി കുരച്ചു കൊണ്ടിരുന്ന ഒരു പട്ടിയുടെ വാല് മുറിക്കപ്പെട്ടു എന്ന് കേട്ടു കൊണ്ടാണ്.’’–ഇതായിരുന്നു ദിയയുടെ ഇൻസ്റ്റഗ്രാം സ്റ്റോറിയായി പോസ്റ്റ്.
തന്റെ അംഗരക്ഷകന് മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…
മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…
അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…
കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…
ജോജു ജോർജ് ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…
ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ വലിയഒരു കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…