‘അനാവശ്യമായി കുരച്ചു കൊണ്ടിരുന്ന ഒരു പട്ടിയുടെ വാല് മുറിക്കപ്പെട്ടു, ചീപ്പ് പബ്ലിസിറ്റി’; കടുപ്പിച്ച് അഹാനയും ദിയയും

തന്റെ അനുജത്തിയെ സോഷ്യൽ മീഡിയയിലൂടെ അപമാനിച്ച ബിഗ് ബോസ് താരം റിയാസ് സലിമിനെതിരെ രൂക്ഷമായി വിമർശിച്ച് നടി അഹാന കൃഷ്ണ. അഹാനയുടെ ഏറ്റവും ഇളയ അനുജത്തിയായ ഹൻസികയെയാണ് റിയാസ് അപമാനിച്ചത്. ഹൻസികയും കോളജിലെ സുഹൃത്തുക്കളും…

തന്റെ അനുജത്തിയെ സോഷ്യൽ മീഡിയയിലൂടെ അപമാനിച്ച ബിഗ് ബോസ് താരം റിയാസ് സലിമിനെതിരെ രൂക്ഷമായി വിമർശിച്ച് നടി അഹാന കൃഷ്ണ. അഹാനയുടെ ഏറ്റവും ഇളയ അനുജത്തിയായ ഹൻസികയെയാണ് റിയാസ് അപമാനിച്ചത്. ഹൻസികയും കോളജിലെ സുഹൃത്തുക്കളും ഒരുമിച്ചുള്ള വിഡിയോ മുറിച്ചെടുത്ത് ‘ഹോമോഫോബിയ’ക്കാർ എന്നാണ് റിയാസ് ആക്ഷേപിച്ചത്. 18 വയസ് മാത്രം പ്രായമുള്ള ഒരു പെൺകുട്ടിയെയും അവളുടെ നിഷ്കളങ്കരായ സുഹൃത്തുക്കളെയും ആക്ഷേപിച്ചത് ചീപ്പ് പബ്ലിസിറ്റിക്കു വേണ്ടി മാത്രമാണെന്ന് അഹാന ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ കുറിച്ചു. അറപ്പുളവാക്കുന്ന ഇത്തരം പ്രവർത്തനങ്ങൾ ഇനിയും സഹിക്കാൻ കഴിയില്ലെന്ന് അഹാന വ്യക്തമാക്കി.

‘‘18 വയസ് മാത്രം പ്രായമായ ഒരു പെൺകുട്ടിയെയും നിഷ്കളങ്കരായ അവളുടെ കോളജിലെ സഹപാഠികളെയും ഇത്തരത്തിലുള്ള വിലകുറഞ്ഞ പബ്ലിസിറ്റി സ്റ്റണ്ടുകളിലേക്ക് വലിച്ചിഴയ്ക്കുന്നത് നിങ്ങൾക്ക് ശ്രദ്ധ കിട്ടാൻ വേണ്ടി മാത്രമാണ്. ഇത് ഒട്ടും സഹിക്കാൻ കഴിയാത്ത അറപ്പുളവാക്കുന്ന ടോക്സിക് ആയ സൈബർ ബുള്ളിയിങ് ആണ്. നിങ്ങൾ ഫേക്ക് ഫെമിനിസ്റ്റുകളാണ് എന്ന ടാഗ്‍ലൈനോടെയാണ് അഹാന ഇൻസ്റ്റ​ഗ്രാമിൽ കുറിപ്പിട്ടത്.

അഹാനയ്ക്കു പിന്നാലെ സഹോദരി ദിയ കൃഷ്ണയും പ്രതികരണവുമായി രംഗത്തെത്തി. ആരുടെയും പേരെടുത്തു പറയാതെയായിരുന്നു ദിയയുടെ പോസ്റ്റ്. ‘‘ഞാനിന്ന് ഉറക്കമുണർന്നത് എന്റെ കുടുംബാംഗങ്ങൾക്കെതിരെ അനാവശ്യമായി കുരച്ചു കൊണ്ടിരുന്ന ഒരു പട്ടിയുടെ വാല് മുറിക്കപ്പെട്ടു എന്ന് കേട്ടു കൊണ്ടാണ്.’’–ഇതായിരുന്നു ദിയയുടെ ഇൻസ്റ്റഗ്രാം സ്റ്റോറിയായി പോസ്റ്റ്.