സിനിമയിൽ എത്തിയപ്പോൾ അച്ഛൻ പറഞ്ഞ ആ ഉപദേശം ഞാൻ സ്വീകരിച്ചില്ല!

അഭിനയ ജീവിതത്തിനു തുടക്കം കുറിച്ചപ്പോൾ അച്ഛൻ ഒരുപാട് കാര്യങ്ങൾ തനിക്ക് പറഞ്ഞു തന്നു എന്ന് തുറന്ന് പറയുകയാണ് അഹാന. സിനിമയെ കുറിച്ചുള്ള കൂടുതൽ കാര്യങ്ങളും ഉപദേശങ്ങളും അച്ഛൻ എനിക്ക് തന്നിരുന്നു എന്നും എന്നാൽ അച്ഛൻ പറഞ്ഞ ഒരു കാര്യം മാത്രം ഞാൻ അനുസരിച്ചിട്ടില്ല എന്നും ആണ് അഹാന ഇപ്പോൾ പറഞ്ഞിരിക്കുന്നത്. അഹാനയുടെ വാക്കുകൾ ഇങ്ങനെ, സിനിമയിലേക്ക് ഞാൻ അഭിനയിക്കാൻ വരുന്ന സമയത്ത് അച്ഛൻ കുറെ ഉപദേശങ്ങൾ ഒക്കെ എനിക്ക് തന്നിട്ടുണ്ട്. ലൊക്കേഷനില്‍ ആരെയും വില കുറച്ചു കാണരുത്. ലൈറ്റ് ബോയ് മുതല്‍ ചായ കൊണ്ടുവരുന്നവരോട് വരെ നന്നായി പെരുമാറണം. ഷൂട്ടിങ് ലൊക്കേഷനിൽ എല്ലാവരും തുല്യരാണ് എന്നൊക്കെ അച്ഛൻ പറയാറുണ്ടായിരുന്നു. അതൊക്കെ മനസ്സിൽ വെച്ചാണ് ഞാൻ എല്ലാവരോടും പെരുമാറുന്നതും.

Ahaana about school life

ഏതു മേഖലയിൽ ആണ് നമ്മൾ ജോലി ചെയ്യുന്നത് എങ്കിലും മുകളിലേക്ക് പോകുന്ന അതെ മുഖങ്ങള്‍ തന്നെയാണ് താഴേക്ക് വരുമ്പോഴും കാണുന്നത്. അത് കൊണ്ട് ആരെയും ചെറുതായി കാണരുത്. ഒരിക്കലും സിനിമ നമ്മുടെ ജീവിതം അല്ലെന്നും സത്യത്തിൽ സിനിമ എന്ന് പറയുന്നത് ജീവിതത്തിന്റെ ഒരു ഭാഗം മാത്രം ആണെന്നും അത് കൊണ്ട് തന്നെ ഇപ്പോഴും ആ ചിന്ത മനസ്സിൽ ഉണ്ടായിരിക്കണം എന്നൊക്കെ അച്ഛൻ പറഞ്ഞു തന്നിരുന്നു. അതൊക്കെ ഞാൻ അതെ പടി കേൾക്കുകയും ചെയ്തിരുന്നു. കൂട്ടത്തിൽ ഉറങ്ങുന്നതിനു ഒരു മണിക്കൂര്‍ മുന്‍പെങ്കിലും മൊബൈല്‍ ഫോണ്‍ ഓഫ് ചെയ്തു വയ്ക്കണം എന്നും അച്ഛൻ പറഞ്ഞിരുന്നു. പക്ഷെ ആ ഉപദേശം മാത്രം ഞാൻ ഇത് വരെ സ്വീകരിച്ചിട്ടില്ല എന്നും അഹാന പറഞ്ഞു.

അഭിനയം ആണെങ്കിലും നൃത്തം ആണെങ്കിലും ആലാപനം ആണെങ്കിലും തന്റെ കയ്യിൽ ഭദ്രം ആണെന്ന് തെളിയിച്ച താരമാണ് അഹാന കൃഷ്ണ. മലയാള സിനിമയിൽ നിരവധി ആരാധകർ ഉള്ള താരം തന്റെ വിശേഷങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ കൂടി മുടങ്ങാതെ ആരാധകരുമായി പങ്കുവെക്കുന്ന താരങ്ങളിൽ ഒരാൾ കൂടിയാണ്. നടൻ കൃഷ്ണകുമാറിന്റെ മകൾ ആയ അഹാനയ്ക്ക് മികച്ച സ്വീകാര്യതയാണ് ആരാധകർ നൽകുന്നത്. ടോവിനോ തോമസ് നായകനായ ലൂക്കയിൽ നായികയായി എത്തിയത് അഹാന ആയിരുന്നു. മികച്ച സ്വീകാര്യതയാണ് ചിത്രത്തിന്  ആരാധകരുടെ ഭാഗത്ത് നിന്നും ലഭിച്ചത്. ഇന്ന് മലയാളത്തിലെ യുവനടിമാരുടെ ഇടയിൽ സ്ഥാനം നേടിയിരിക്കുകയാണ് അഹാന. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം തന്റെയും തന്റെ കുടുംബത്തിന്റെയും വിശേഷങ്ങൾ മുടങ്ങാതെ ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇവയ്‌ക്കെല്ലാം തന്നെ മികച്ച സ്വീകാര്യതയാണ് ആരാധകരുടെ ഭാഗത്ത് നിന്നും ലഭിക്കുന്നതും. ഇൻസ്റ്റാഗ്രാമിൽ ആണെങ്കിലും ഫേസ്ബുക്കിൽ ആണെങ്കിലും എല്ലാം അഹാന സജീവമാണ്.

Rahul

Recent Posts

മമ്മൂക്ക ഇപ്പോൾ ഒരുപാടുപേരുടെ ചുമട് താങ്ങുന്നുണ്ട്! എന്നാൽ അദ്ദേഹത്തിന് പബ്ലിസിറ്റി  ഇഷ്ട്ടമല്ല, റോബർട്ട് കുര്യാക്കോസ്

മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യ സംഘടനയാണ് 'കെയർ ആൻഡ് ഷെയർ 'ഇന്‍റർനാഷണൽ ഫൗണ്ടേഷൻ . പതിനഞ്ച് വർഷത്തോളമായി സജീവമായി പ്രവർത്തിക്കുന്ന സംഘടനയാണ്…

13 hours ago

തന്റെ ചിരി മോശമാണ്! എന്നാൽ എന്നെക്കാൾ മോശമായി  ചിരിക്കുന്ന ആൾ വിനീത് ശ്രീനിവാസനാണ്; ബേസിൽ ജോസഫ്

മലയാളത്തിൽ സംവിധായകനായും, നടനായും ഒരുപാട് പ്രേക്ഷക സ്വീകാര്യത പിടിച്ച താരമാണ് ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമായ…

14 hours ago

നടൻ ദിലീപിന് വേണ്ടി സംസാരിക്കാൻ തുടങ്ങിയപ്പോൾ മുതൽ തന്നെ ഒതുക്കാൻ നോക്കി! അവസരങ്ങളും നഷ്ട്ടപെട്ടു; ലക്ഷ്മി പ്രിയ

കോമഡി കഥപാത്രങ്ങൾ ചെയ്യ്തു പ്രേക്ഷക മനസിൽ ഇടം പിടിച്ച നടി ലക്ഷ്മി പ്രിയ തന്റെ പുതിയ ചിത്രമായ 'ഴ' യുടെ…

15 hours ago

പുതിയ കാറുമായി ലക്ഷ്മി നക്ഷത്ര! കൊല്ലം സുധിയെ  വെച്ച് കാശുണ്ടാക്കുന്നു,  പരിഹാസ കമെന്റുകൾ

കുറച്ചു ദിവസങ്ങളായി ലക്ഷ്മി നക്ഷത്രയും , അന്തരിച്ച കൊല്ലം സുധിയും  സുധിയുടെ ഭാര്യ രേണുവുമാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്,…

17 hours ago

47 വര്ഷമായി താൻ അഭിനയിച്ചുക്കൊണ്ടിരിക്കുന്നു! തന്റെ ആദ്യ സിനിമപോലെ തന്നെയാണ് ഈ സിനിമയും; മോഹൻലാൽ

മലയാളത്തിന്റെ അഭിനയ വിസ്മയാമായ നടൻ മോഹൻലാലിന്റ 360 മത്ത് ചിത്രമാണ് എൽ 360  എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന തരുൺ മൂർത്തി…

18 hours ago

മക്കൾക്ക് എന്നെ നന്നായി അറിയാം എന്നാൽ മരുമക്കൾക്ക് കാണില്ല! മക്കൾക്കുള്ളതെല്ലാം വ്യവസ്ഥ ചെയ്‌യും; മല്ലിക സുകുമാരൻ

പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു താരകുടുംബമാണ് നടൻ സുകുമാരന്റെയും, മല്ലിക സുകുമാരന്റെയും. എന്ത് കുടുംബകാര്യവും വെട്ടിത്തുറന്നു പറയുന്ന ഒരാളാണ് മല്ലിക…

20 hours ago