അഹാനയ്‌ക്കൊപ്പം വര്‍ക്കൗട്ട് ചെയ്ത് അമ്മ സിന്ധുവും- ചിത്രങ്ങള്‍

ഫിറ്റ്‌നസിന്റെ കാര്യത്തില്‍ അതീവ ശ്രദ്ധാലുവാണ് നടി അഹാന കൃഷ്ണ. തന്റെ വര്‍ക്കൗട്ട് ചിത്രങ്ങളും വീഡിയോയുമെല്ലാം താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ തനിക്കൊപ്പം വ്യായാമം ചെയ്യാന്‍ പുതിയ ഒരാളെ കൂടെ കിട്ടിയ വിശേഷം പങ്കുവെച്ചിരിക്കുകയാണ് അഹാന. അമ്മ സിന്ധു കൃഷ്ണയാണ് അഹാനയ്‌ക്കൊപ്പം വര്‍ക്കൗട്ടിന് ഇറങ്ങിയ ആ പുതിയൊരാള്‍.

ഇന്‍സ്റ്റഗ്രാമിലൂടെ താരം തന്നെയാണ് അമ്മയുമായി വര്‍ക്കൗട്ട് ചെയ്ത കാര്യം പങ്കുവച്ചത്. വര്‍ക്കൗട്ട് കഴിഞ്ഞു, ആരാണ് വര്‍ക്കൗട്ട് ആരംഭിച്ചതെന്നു നോക്കൂ എന്ന കുറിപ്പില്‍ അമ്മയ്‌ക്കൊപ്പമുള്ള വര്‍ക്കൗട്ട് മിറര്‍ സെല്‍ഫിയാണ് താരം ഇന്‍സ്റ്റഗ്രാം സ്റ്റോറിയാക്കിയത്.

അഹാനയെ പോലെ തന്നെ അച്ഛന്‍ കൃഷ്ണ കുമാറും സഹോദരിമായ ഇഷാനി, ദിയ, ഹന്‍സിക എന്നിവും ഫിറ്റ്‌നസില്‍ വളരെ അധികം ശ്രദ്ധിക്കുന്നവരാണ്. ഇവരും വര്‍ക്കൗട്ട് വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുണ്ട്. അതേസമയം ജോസഫ് മനു ജോസഫ് സംവിധാനം ചെയ്യുന്ന നാന്‍സി റാണി, പ്രശോഭ് വിജയന്റെ അടി എന്നിവയാണ് അഹാനയുടെ പുറത്തിറങ്ങാനുള്ള ചിത്രങ്ങള്‍.

Gargi