വീട്ടിൽ അതിക്രമിച്ച് കയറിയതിന്റെ കാരണം അഹാന! വെളിപ്പെടുത്തി യുവാവ്!

പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് കൃഷ്ണകുമാറിന്റേത്, അച്ഛന് പിന്നാലെ മകൾ അഹാനയും സിനിമയിലേക്ക്  എത്തിയിരിക്കുകയാണ്. താരത്തിന്റെ കുടുംബത്തിലെ എല്ലാവരും തന്നെ സോഷ്യൽ മീഡിയയിൽ സജീവമാണ്, തങ്ങളുടെ കുടുംബത്തിലെ വിശേഷങ്ങൾ എല്ലാം പങ്കുവെച്ച് കൃഷ്ണകുമാറും മക്കളും എത്താറുണ്ട്. എന്നാൽ കഴിഞ്ഞ ദിവസം താരത്തിന്റെ വീട്ടിൽ നടന്ന മോശം കാര്യങ്ങൾ ആണ് ഇപ്പോൾ വാർത്ത. ഞായറാഴ്ച്ച രാത്രിയിൽ ഒരു യുവാവ് കൃഷ്ണകുമാറിന്റെ വീട്ടിൽ അതിക്രമിച്ച് കയറാൻ ശ്രമിക്കുകയായിരുന്നു. വീട്ടുകാർ നോക്കി നിൽക്കെ ആണ് ഇയാൾ അതിക്രമിച്ച് കയറിയത്. ഇയാളെ പോലീസ് ചോദ്യം ചെയ്തപ്പോൾ ഇയാൾ പറഞ്ഞ കാരണം ആണ് വിചിത്രം.

കൃഷ്ണകുമാറിന്റെ മൂത്ത മകളും നടിയുമായ അഹാനാ കൃഷ്ണകുമാറിനോടുള്ള ആരാധന കൊണ്ടാണ് താൻ കൃഷ്ണകുമാറിന്റെ വീട്ടിലെ ഗേറ്റ് ചാടിക്കടന്നതെന്ന് ആണ് പ്രതി പറഞ്ഞത്. ഫസിലുള്ള അക്‌ബർ എന്നാണ് ഇദ്ദേഹത്തിന്റെ പേര്. മലപ്പുറം സ്വദേശിയാണ് ഇദ്ദേഹം. പൊലീസ് കസ്റ്റഡിയില്‍ മാനസികാ അസ്വാസ്ഥ്യം ഉള്ളതു പോലെ ഇയാള്‍ പെരുമാറുന്നുണ്ടെങ്കിലും ഇദ്ദേഹത്തിന് മാനസികാസ്വാസ്ഥ്യം ഉള്ളതായി തോന്നുന്നില്ല എന്നും പോലീസ് പറഞ്ഞു.

സംഭവത്തെ കുറിച്ച് കൃഷ്ണകുമാറിന്റെ വാക്കുകൾ ഇങ്ങനെ, രാത്രി ഒൻപതരയോടെ ഒരു യുവാവ് ഗേറ്റിലടിച്ചു ബഹളം വച്ചു. എന്താണ് കാര്യമെന്നു ചോദിച്ചെങ്കിലും അദ്ദേഹം  മറുപടി നൽകാതെ ഗേറ്റ് തുറക്കാൻ ആവശ്യപ്പെട്ടു. ഗേറ്റ് തുറക്കാതിരുന്നപ്പോൾ ഗേറ്റ് ചാടിക്കടന്ന് അയാൾ അകത്ത് കയറുകയും വാതിൽ ചവിട്ടി പൊളിക്കാൻ ശ്രമിക്കുകയും ചെയ്യുകയായിരുന്നു. അതോടെയാണ് പോലീസിനെ വിവരം അറിയിക്കുന്നത്. പത്ത് മിനിറ്റിനുള്ളിൽ പൊലീസെത്തി യുവാവിനെ അറസ്റ്റു ചെയ്തു.  ഇദ്ദേഹത്തിൽ നിന്നും വീടിന്റെ വിവരം ശേഖരിച്ച് വീട്ടുകാരുമായി ബന്ധപ്പെട്ടുവെങ്കിലും ഇദ്ദേഹത്തെ വേണ്ട എന്ന നിലപാടിലാണ് വീട്ടുകാരും.

Sreekumar

Recent Posts

ഇരുവരുടെയും സൗഹൃദം ഇപ്പോഴും ശക്തമായി തന്നെ മുന്നോട്ട് പോകുന്നുണ്ട്

ബിഗ് ബോസ് കഴിഞ്ഞാൽ ജാസ്മിനും ഗബ്രിയും തമ്മിൽ ഈ സൗഹൃദം തുടരില്ലെന്നാണ് പലരും പറഞ്ഞത്. എന്നാൽ ബിഗ് ബോസിന് പുറത്തെത്തിയ…

11 hours ago

അടുത്ത അഞ്ച് ആറ് വർഷത്തേക്ക് ആ കാര്യം ഞാൻ ആലോചിക്കുന്നത് പോലും ഇല്ല, ഇഷാനി

സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണ കുമാറിന്റെ 4 പെണ്മക്കൾ. മലയാളത്തിലെ യുവ നടി കൂടിയായ അഹാന…

11 hours ago

ജിന്റോ ഏറെ ആഗ്രഹിച്ചതാണ് സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം അവതരിപ്പിക്കണമെന്നത്

ബിഗ് ബോസ് സീസൺ സിക്സ് വിന്നറായ ജിന്റോ നായകനായ സിനിമ വരുന്നു. ജിന്റോ ഏറെ ആഗ്രഹിച്ചതനതു സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം…

11 hours ago

പൊതുവെ അന്തർമുഖനാണ്‌ വിജയ് എന്ന് ഒരു സംസാരം ഉണ്ട്

2014ൽ റിലീസ് ചെയ്ത വിജയ് ചിത്രമാണ് ജില്ലാ . മോഹൻലാലും സുപ്രധാന കഥാപാത്രമായെത്തിയിരുന്നു ചിത്രത്തിൽ. പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ ഒരുപോലെ…

12 hours ago

ഇനിയും ഒരു ബിഗ് ബജറ്റ് ചിത്രത്തിൽ മെഗാസ്റ്റാർ മമ്മൂട്ടി! കൂടതെ ഇനിയും ധാരാളം പരീക്ഷണ ചിത്രങ്ങളും

സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന  മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦…

15 hours ago

തനിക്കും ഈ വര്ഷം തന്നെ വിവാഹമുണ്ടാകും! അന്ന് നമ്മൾക്ക് കാണാ൦, വിവാഹ  തീയതി പുറത്തുവിട്ടു നടി അനുമോൾ

സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…

17 hours ago