ബിജെപിയ്ക്ക് എതിരെ രൂക്ഷവിമര്‍ശനവുമായി നടിയും സംവിധായകയുമായ ഐഷ സുല്‍ത്താന. ബിജെപിക്കാര്‍ക്ക് എന്നെ വളരെ ഇഷ്ടമായത് കൊണ്ട് അവരെന്നെ മാക്സിമം ഉപദ്രവിക്കുകയാണെന്ന് ഐഷ സുല്‍ത്താന. ഞാന്‍ എന്ത് ചെയ്താലും ബിജെപി തടയിടുകയാണ്. ഇവരുടെ ഭാഗത്ത് നിന്ന് ഒരുപാടയി ഇത്തരത്തിലുള്ള അനുഭവം. ഇതിപ്പോള്‍ എന്റെ സിനിമയെ പോലും ബാധിക്കുന്ന തരത്തിലാണ് കാര്യങ്ങള്‍ പോവുന്നത്.
എനിക്ക് എതിരെ രാജ്യദ്രോഹകുറ്റം ചുമത്തിയപ്പോള്‍ എല്ലാം തീര്‍ന്നു എന്നാണ് അവര്‍ കരുതിയത് എന്നാല്‍ ഞങ്ങള്‍ പൂര്‍വ്വാധികം ശക്തിയോടെ തിരിച്ചെത്തുമെന്ന് അവര്‍ പ്രതീക്ഷിച്ചില്ല. ഞങ്ങള്‍ക്ക് അവിടെ ഇന്നും ഹോസ്പിറ്റല്‍ സൗകര്യം ഇല്ല. ലക്ഷദ്വീപിലെ ആളുകള്‍ക്ക് ഇന്നും നല്ല ചികിത്സ ലഭിക്കണമെങ്കില്‍ കൊച്ചിയില്‍ വരണം. അത് എത്ര മാത്രം പണം ചെലവഴിക്കുന്നുണ്ട് എന്നറിയാമോ? ലക്ഷദ്വീപിനെ വികസനം കൊണ്ട് മൂടുകയാണ് എന്നാണ് പറയുന്നത്. ലഗോണ്‍ വില്ലകള്‍ വന്ന് ലക്ഷദ്വീപ് മനോഹരമാവും എന്നാണ് പറയുന്നത്. എന്നാല്‍ ലഗൂണ്‍ വില്ലകള്‍ വന്നാല്‍ എന്ത് സംഭവിക്കും എന്നുള്ളതാണ് എന്റെ സിനിമ.
ലഗൂണ്‍ വില്ലകള്‍ വന്നാല്‍ ഉള്ളബ്യൂട്ടി ഇല്ലാതാവുകും.ലഗൂണുകളാല്‍ ചുറ്റപ്പെട്ടതാണ് സത്യത്തില്‍ ലക്ഷദ്വീപ്. അതുപോലും ബേസിക്കാറിയ അറിയാത്ത ആളുകളാണ് അവിടെ ലഗൂണ്‍ വില്ല പ്രൊജക്ട് കൊണ്ടുവരുന്നത്. ആന്റമാനും മാലിദ്വീപുമൊക്കെയാണ് ഇവര്‍ മനസില്‍ കാണുന്നത്. മാലിദ്വീപ് ഇന്ത്യന്‍ മഹാസമുദ്രത്തിലും ഇത് അറബിക്കടലിലുമാണെന്ന വ്യത്യാസം വരെ അറിയാത്തവരാണ്. ലക്ഷദ്വീപ് ലഗൂണ്‍ ആണ്. അതിന് വല്ലതും സംഭവിച്ചാല്‍ ലക്ഷദ്വീപ് ഇല്ലെന്നും ഐഷ സുല്‍ത്താന പറയുന്നു.
തന്റെ അംഗരക്ഷകന് മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…
മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…
അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…
കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…
ജോജു ജോർജ് ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…
ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ വലിയഒരു കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…