fbpx

‘പ്രധാന പ്രശ്‌നം ബിജെപിയാണ്’ ഐഷ സുല്‍ത്താന


ബിജെപിയ്ക്ക് എതിരെ രൂക്ഷവിമര്‍ശനവുമായി നടിയും സംവിധായകയുമായ ഐഷ സുല്‍ത്താന. ബിജെപിക്കാര്‍ക്ക് എന്നെ വളരെ ഇഷ്ടമായത് കൊണ്ട് അവരെന്നെ മാക്‌സിമം ഉപദ്രവിക്കുകയാണെന്ന് ഐഷ സുല്‍ത്താന. ഞാന്‍ എന്ത് ചെയ്താലും ബിജെപി തടയിടുകയാണ്. ഇവരുടെ ഭാഗത്ത് നിന്ന് ഒരുപാടയി ഇത്തരത്തിലുള്ള അനുഭവം. ഇതിപ്പോള്‍ എന്റെ സിനിമയെ പോലും ബാധിക്കുന്ന തരത്തിലാണ് കാര്യങ്ങള്‍ പോവുന്നത്.

 

എനിക്ക് എതിരെ രാജ്യദ്രോഹകുറ്റം ചുമത്തിയപ്പോള്‍ എല്ലാം തീര്‍ന്നു എന്നാണ് അവര്‍ കരുതിയത് എന്നാല്‍ ഞങ്ങള്‍ പൂര്‍വ്വാധികം ശക്തിയോടെ തിരിച്ചെത്തുമെന്ന് അവര്‍ പ്രതീക്ഷിച്ചില്ല. ഞങ്ങള്‍ക്ക് അവിടെ ഇന്നും ഹോസ്പിറ്റല്‍ സൗകര്യം ഇല്ല. ലക്ഷദ്വീപിലെ ആളുകള്‍ക്ക് ഇന്നും നല്ല ചികിത്സ ലഭിക്കണമെങ്കില്‍ കൊച്ചിയില്‍ വരണം. അത് എത്ര മാത്രം പണം ചെലവഴിക്കുന്നുണ്ട് എന്നറിയാമോ? ലക്ഷദ്വീപിനെ വികസനം കൊണ്ട് മൂടുകയാണ് എന്നാണ് പറയുന്നത്. ലഗോണ്‍ വില്ലകള്‍ വന്ന് ലക്ഷദ്വീപ് മനോഹരമാവും എന്നാണ് പറയുന്നത്. എന്നാല്‍ ലഗൂണ്‍ വില്ലകള്‍ വന്നാല്‍ എന്ത് സംഭവിക്കും എന്നുള്ളതാണ് എന്റെ സിനിമ.

ലഗൂണ്‍ വില്ലകള്‍ വന്നാല്‍ ഉള്ളബ്യൂട്ടി ഇല്ലാതാവുകും.ലഗൂണുകളാല്‍ ചുറ്റപ്പെട്ടതാണ് സത്യത്തില്‍ ലക്ഷദ്വീപ്. അതുപോലും ബേസിക്കാറിയ അറിയാത്ത ആളുകളാണ് അവിടെ ലഗൂണ്‍ വില്ല പ്രൊജക്ട് കൊണ്ടുവരുന്നത്. ആന്റമാനും മാലിദ്വീപുമൊക്കെയാണ് ഇവര്‍ മനസില്‍ കാണുന്നത്. മാലിദ്വീപ് ഇന്ത്യന്‍ മഹാസമുദ്രത്തിലും ഇത് അറബിക്കടലിലുമാണെന്ന വ്യത്യാസം വരെ അറിയാത്തവരാണ്. ലക്ഷദ്വീപ് ലഗൂണ്‍ ആണ്. അതിന് വല്ലതും സംഭവിച്ചാല്‍ ലക്ഷദ്വീപ് ഇല്ലെന്നും ഐഷ സുല്‍ത്താന പറയുന്നു.


×