എന്നെ അവർ രാജ്യദ്രോഹിയാക്കിട്ട് ഇന്നേക്ക് രണ്ട് വർഷം: സംവിധായിക ഐഷ സുൽത്താന

ഐഷ സുൽത്താന എന്ന പേര് മലയാളികൾക്ക് ഇടയിൽ ശ്രദ്ധിക്കപ്പെടാൻ കാരണം ലക്ഷദ്വീപുമായി ബന്ധപ്പെട്ട വിവാദങ്ങളാണ്. ഫ്‌ലഷ് എന്ന ചിത്രത്തിലൂടെ സംവിധായിക ആയ ഐഷ സുൽത്താന തന്റെ സിനിമിയുടെ റിലീസുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾക്കിടെ ഐഷ പങ്കുവച്ചൊരു പോസ്റ്റ് ആണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ശ്രദ്ധനേടുന്നത്.

 

‘എന്നെ അവർ രാജ്യദ്രോഹിയാക്കിട്ട് ഇന്നേക്ക് രണ്ട് വർഷം…എന്നിലില്ലാത്തതും അവരിലുള്ളതും ഒന്നാണ് ഭയം’, എന്നാണ് ഐഷ സുൽത്താന കുറിച്ചത്. ഐഷ സുൽത്താനയുടെ പോസ്റ്റിന് താഴെ കമന്റുകളുമായി രംഗത്തെത്തിയത്. തനിക്ക് നേരെ ഉയർന്ന വിമർശന കമന്റുകൾക്ക് ഐഷ തക്കതായ മറുപടിയും കൊടുത്തതായി കാണാം.

‘സേവ് ലക്ഷദ്വീപ്’ സമരത്തിൻറെ ഭാഗമായി നടത്തിയ ഒരു ടെലിവിഷൻ ചർച്ചയിൽ ‘ബയോ വെപ്പൺ’ പരാമർശം നടത്തിയതിനെതിരെ ലക്ഷദ്വീപ് ബിജെപി അധ്യക്ഷൻ സി അബ്ദുൾ ഖാദർ ഹാജി നൽകിയ പരാതിയിൽ ഐഷക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി ദ്വീപ് പൊലീസ് കേസെടുത്തിരുന്നു.പരാതിക്ക് അടിസ്ഥാനമായത് ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റർ പ്രഫുൽ പട്ടേലിന് എതിരെ നടത്തിയ പരാമർശമായിരുന്നു.അതേസമയം, ഫ്ളഷ്’ റിലീസ് ചെയ്യാൻ നിർമാതാവ് അനുവദിക്കുന്നില്ലെന്ന ആരോപണവുമായി ഐഷ സുൽത്താന അടുത്തിടെ രംഗത്തെത്തിയിരുന്നു