പഴയ എന്നെക്കുറിച്ച് ഓർക്കാൻ ഞാൻപോലും ഇഷ്ടപ്പെടുന്നില്ല: റായ് ലക്ഷ്മി

പഴയ എന്നെക്കുറിച്ച് ഓർക്കാൻ ഞാൻപോലും ഇഷ്ടപ്പെടുന്നില്ലെന്ന് നടി റായ് ലക്ഷ്മി. തന്റെ ഈ മാറ്റത്തിന് പിന്നിൽ ഒരുപാട് കാരണങ്ങളുണ്ടെന്നും റായ് ലക്ഷ്മി. ്. ഇപ്പോഴിതാ താരത്തിന്റെ രൂപമാറ്റത്തെക്കുറിച്ച് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകളാണ് നടക്കുന്നത്.…

പഴയ എന്നെക്കുറിച്ച് ഓർക്കാൻ ഞാൻപോലും ഇഷ്ടപ്പെടുന്നില്ലെന്ന് നടി റായ് ലക്ഷ്മി. തന്റെ ഈ മാറ്റത്തിന് പിന്നിൽ ഒരുപാട് കാരണങ്ങളുണ്ടെന്നും റായ് ലക്ഷ്മി. ്. ഇപ്പോഴിതാ താരത്തിന്റെ രൂപമാറ്റത്തെക്കുറിച്ച് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകളാണ് നടക്കുന്നത്. നായികമാർ പൊതുവെ മേക്കോവറിലൂടെ ഏവരെയും ഞെട്ടിക്കാറുണ്ട്. താരത്തെ കാണാൻ സുന്ദരിയായിരുന്നെങ്കിലും ഇപ്പോൾ മെലിഞ്ഞ് കൂടുതൽ സുന്ദരിയായിരിക്കുന്നു എന്നാണ് ആരാധകർ പറയുന്നത്.


തന്റെ സ്വന്തം രൂപത്തെ വെറുത്തിരുന്ന ഒരു കാലം തനിക്കുണ്ടായിരുന്നുവെന്നു ഞാൻ പോലും ഇന്ന് അതോർക്കാൻ ആഗ്രഹിക്കുന്നില്ലെന്നാണ് ലക്ഷ്മി പറയുന്നത്. ഈ ശാരീരിക മാറ്റത്തിലൂടെ ഞാൻ ഒരു പുതിയ വ്യക്തിയായി മാറിയതായാണ് തോന്നുന്നതെന്നും താനൊരു പുതിയ ജീവിതത്തിലേയ്ക്ക് എത്തിയതുപോലെയാണ് ഫീൽ ചെയ്യുന്നതെന്നും നടി വ്യക്തമാക്കുന്നു.

തന്റെ ശരീരഭാരം അധികമൊന്നും ഉയർന്നിട്ടില്ല. എന്നാൽ പോലും പല സ്ഥലങ്ങളിൽ നിന്നും ഒരുപാട് കുറ്റപ്പെടുത്തലുകൾ കേൾക്കേണ്ടിവന്നിട്ടുണ്ട്.ഒരു ഘട്ടത്തിൽ സിനിമയിൽ അവസരങ്ങൾ കുറഞ്ഞത് തന്റെ രൂപം കാരണമാണോ എന്നുപോലും താൻ ചിന്തിച്ചു.ഒരു മാറ്റം ആവശ്യമാണെന്ന് തീരുമാനിക്കുന്നത് ഞാനാണ്. അങ്ങനെ വിട്ടുവീഴ്ച്ചയില്ലാത്ത പരിശ്രമത്തിന്റെ ഫലമാണ് ഇക്കാണുന്നതെന്നും റായ് ലക്ഷ്മി പറഞ്ഞു. കൃത്യമായ ഡയറ്റും വർക്കൗട്ടുമാണ് ആദ്യം ചെയ്തത്. പിന്നെ ഡയറ്റൊക്കെ പാലിച്ചു. ആദ്യം ബുദ്ധിമുട്ടായി തോന്നിയെങ്കിലും പിന്നീട് അത് ജീവിതത്തിന്റെ ഭാഗമായി മാറിയെന്നും താരം വ്യക്തമാക്കി