കല്യാണ ആലോചനകള്‍ വരുന്നു.. അമ്മമാര്‍ക്ക് നിഖിലയും ഐശ്വര്യയും കൊടുത്ത കിടിലന്‍ മറുപടി!

മലയാള സിനിമയിലെ പ്രിയങ്കരികളായ നായികമാരാണ് ഐശ്വര്യ ലക്ഷ്മിയും നിഖില വിമലും.. ഇപ്പോഴിതാ വിവാഹക്കാര്യത്തെ കുറിച്ച് നടിമാര്‍ പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. വ്യത്യസ്ത അഭിമുഖങ്ങളില്‍ ആണെങ്കില്‍പോലും ഒരുപോലെയുള്ള മറുപടി കൊടുത്ത ഇവരുടെ വീഡിയോ കോമണ്‍ തഗ്ഗ് റിപ്ലൈ.. എന്ന ക്യാപ്ഷനോടെയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. വിവാഹ ആലോചനകള്‍ നടക്കുന്നുണ്ടോ എന്ന ചോദ്യത്തിനാണ് ഐശ്വര്യ ലക്ഷ്മിയും നിഖി വിമലും വ്യത്യസ്ത അഭിമുഖങ്ങളിലായി ഒരുപോലെ

മറുപടി പറഞ്ഞിരിക്കുന്നത്. വിവാഹ ആലോചനയെ കുറിച്ച് നിഖിലയോടുള്ള ചോദ്യത്തിന് വീട്ടില്‍ ഇതുവരെ അങ്ങനെ വിവാഹ ആലോചനകള്‍ വന്നിട്ടില്ല എന്നാണ് നടി പറഞ്ഞത്.. പക്ഷേ, അമ്മയോട് പലരും ഫോണ്‍ ചെയ്ത് ചോദിക്കാറുണ്ട്.. അമ്മ അത് തന്റെ അടുത്ത് വന്ന് പറയുമ്പോള്‍ അമ്മയ്ക്ക് അത്ര നിര്‍ബന്ധം ആണെങ്കില്‍ അമ്മ തന്നെ കെട്ടിക്കോ.. എന്നാണ് ഞാന്‍ പറയാറ് എന്ന് നിഖില പറയുന്നു.. അതേസമയം, ഐശ്വര്യയോട് ഈ ചോദ്യം ചോദിച്ചപ്പോള്‍

താരത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു… അമ്മ എന്നോട് വന്ന് പറയും.. മോളേ അമ്മയുടെ സുഹൃത്തിന്റെ മകന്‍ ഉണ്ടല്ലോ.. അപ്പോഴേക്കും ഞാന്‍ പറയും എനിക്ക് പറ്റില്ല… അമ്മയ്ക്ക് അത്ര താല്‍പര്യം ആണെങ്കില്‍ അമ്മ പോയി കെട്ടിക്കോ.. എന്ന് പറയുമെന്നാണ് ഐശ്വര്യ പറയുന്നത്. അതേസമയം, ഇവര്‍ ഇരുവരും മലയാളി സിനിമാ പ്രേമികളുടെ പ്രിയതാരങ്ങളാണ്..

നിരവധിപ്പേരാണ് ഇവര്‍ക്ക് ആരാധകരായി ഉള്ളത്.. അഭിനയത്തില്‍ മികച്ച പ്രകടനം കാഴ്ച്ചവെയ്ക്കുന്ന ഇരുവരുടേയും പുതിയ സിനിമകളും ആരാധകര്‍ ഏറ്റെടുക്കുന്നുണ്ട്… കൊത്താണ് നിഖിലയുടെ ഏറ്റവും പുതിയ ചിത്രം.. പൊന്നിയിന്‍ സെല്‍വന്‍ എന്ന സിനിമയിലാണ് ഐശ്വര്യ ലക്ഷ്മി അഭിനയിച്ചിരിക്കുന്നത്..

Nikhina