ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാളി സിനിമാ പ്രേമികളുടെ മനം കവര്‍ന്ന നടിയാണ് ഐശ്വര്യ ലക്ഷ്മി. ഇതരഭാഷാ ചിത്രങ്ങളിലും ഒരുപാട് തിളങ്ങി എങ്കിലും മലയാളികള്‍ക്ക് ഏറെ പ്രിയം മായാനദി എന്ന സിനിമയിലെ താരത്തിന്റെ അപ്പു എന്ന കഥാപാത്രത്തെ ആണ്. അര്‍ച്ചനാ 31 നോട്ട് ഔട്ട് എന്ന സിനിമയാണ് താരത്തിന്റേതായി ഇനി പുറത്തിറങ്ങാനുള്ളത്. ഇപ്പോഴിതാ തന്റെ സിനിമാ ജീവിതത്തെ കുറിച്ചും ഇനി മുന്നോട്ട് എങ്ങനെ പോകണം എന്നതിനെ കുറിച്ചും തുറന്ന് പറഞ്ഞിരിക്കുകയാണ് താരം.
ഐശ്വര്യയുടെ വാക്കുകളിലേക്ക്… ഒരുപാട് പരിമിതികളില്‍ വര്‍ക്ക് ചെയ്യുന്ന ആളാണ് ഞാന്‍. ഇപ്പോള്‍ അര്‍ച്ചനയായി മാറുമ്പോഴും ഞാന്‍ ഒരിക്കലും പാലക്കാട് ഭാഷ പിടിക്കാന്‍ നോക്കിയിട്ടുപോലുമില്ല. ഞാന്‍ ഭാഷ പിടിക്കാന്‍ പോയാല്‍ എന്റെ ഇമോഷന് വേറെ വല്ല ലെവലിലുമാകുമെന്ന് എനിക്കറിയാം.
ആ ഒരു പരിപാടിയേ നോക്കിയിട്ടില്ല. ഇത്രയും പരിമിതികളുള്ള നടിയാണെന്ന് മനസിലാക്കിക്കൊണ്ടാണ് മുന്നോട്ടുപോകുന്നത്. വലിയ ആഗ്രഹങ്ങളൊന്നുമില്ല.’ നല്ല സിനിമകളുടെ ഭാഗമാകണം, നടിയെന്ന നിലയില്‍ ബെറ്ററാകണം…അത്രയേ ഉള്ളൂ എനിക്കിപ്പോള്‍.
അഭിനയ പ്രാധാന്യമുള്ള റോളുകള്‍ എനിക്ക് കിട്ടുന്നുണ്ട്. അത് എന്തുകൊണ്ടാണെന്ന് അറിയില്ല. ഇതും വേണം ഇതിനുമുകളിലേക്കുള്ളതും വേണം എന്ന ആഗ്രഹമുള്ള നടിയാണ്. ഒരു നാണവുമില്ലാതെ എനിക്കിതുപറയാന്‍ കഴിയും. എനിക്ക് എല്ലാ റോളുകളും ചെയ്യണമെന്നും ഉണ്ട്.. താരം പറയുന്നു.
സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…
സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…
തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…
തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…