എന്ത് റോള്‍ ചെയ്യാനും ഞാന്‍ റെഡിയാണെന്ന് ഐശ്വര്യ ലക്ഷ്മി..!!

ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാളി സിനിമാ പ്രേമികളുടെ മനം കവര്‍ന്ന നടിയാണ് ഐശ്വര്യ ലക്ഷ്മി. ഇതരഭാഷാ ചിത്രങ്ങളിലും ഒരുപാട് തിളങ്ങി എങ്കിലും മലയാളികള്‍ക്ക് ഏറെ പ്രിയം മായാനദി എന്ന സിനിമയിലെ താരത്തിന്റെ അപ്പു…

ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാളി സിനിമാ പ്രേമികളുടെ മനം കവര്‍ന്ന നടിയാണ് ഐശ്വര്യ ലക്ഷ്മി. ഇതരഭാഷാ ചിത്രങ്ങളിലും ഒരുപാട് തിളങ്ങി എങ്കിലും മലയാളികള്‍ക്ക് ഏറെ പ്രിയം മായാനദി എന്ന സിനിമയിലെ താരത്തിന്റെ അപ്പു എന്ന കഥാപാത്രത്തെ ആണ്. അര്‍ച്ചനാ 31 നോട്ട് ഔട്ട് എന്ന സിനിമയാണ് താരത്തിന്റേതായി ഇനി പുറത്തിറങ്ങാനുള്ളത്. ഇപ്പോഴിതാ തന്റെ സിനിമാ ജീവിതത്തെ കുറിച്ചും ഇനി മുന്നോട്ട് എങ്ങനെ പോകണം എന്നതിനെ കുറിച്ചും തുറന്ന് പറഞ്ഞിരിക്കുകയാണ് താരം.

ഐശ്വര്യയുടെ വാക്കുകളിലേക്ക്… ഒരുപാട് പരിമിതികളില്‍ വര്‍ക്ക് ചെയ്യുന്ന ആളാണ് ഞാന്‍. ഇപ്പോള്‍ അര്‍ച്ചനയായി മാറുമ്പോഴും ഞാന്‍ ഒരിക്കലും പാലക്കാട് ഭാഷ പിടിക്കാന്‍ നോക്കിയിട്ടുപോലുമില്ല. ഞാന്‍ ഭാഷ പിടിക്കാന്‍ പോയാല്‍ എന്റെ ഇമോഷന്‍ വേറെ വല്ല ലെവലിലുമാകുമെന്ന് എനിക്കറിയാം.

Aishwarya-Lekshmi 2

ആ ഒരു പരിപാടിയേ നോക്കിയിട്ടില്ല. ഇത്രയും പരിമിതികളുള്ള നടിയാണെന്ന് മനസിലാക്കിക്കൊണ്ടാണ് മുന്നോട്ടുപോകുന്നത്. വലിയ ആഗ്രഹങ്ങളൊന്നുമില്ല.’ നല്ല സിനിമകളുടെ ഭാഗമാകണം, നടിയെന്ന നിലയില്‍ ബെറ്ററാകണം…അത്രയേ ഉള്ളൂ എനിക്കിപ്പോള്‍.

aishwarya about cinema

അഭിനയ പ്രാധാന്യമുള്ള റോളുകള്‍ എനിക്ക് കിട്ടുന്നുണ്ട്. അത് എന്തുകൊണ്ടാണെന്ന് അറിയില്ല. ഇതും വേണം ഇതിനുമുകളിലേക്കുള്ളതും വേണം എന്ന ആഗ്രഹമുള്ള നടിയാണ്. ഒരു നാണവുമില്ലാതെ എനിക്കിതുപറയാന്‍ കഴിയും. എനിക്ക് എല്ലാ റോളുകളും ചെയ്യണമെന്നും ഉണ്ട്.. താരം പറയുന്നു.