Home Film News താരസുന്ദരി ഐശ്വര്യറായ് തെന്നിന്ത്യൻ സിനിമ ലോകത്തിലേയ്ക്ക്,

താരസുന്ദരി ഐശ്വര്യറായ് തെന്നിന്ത്യൻ സിനിമ ലോകത്തിലേയ്ക്ക്,

മണിരത്ന ചിത്രത്തിലൂടെ വീണ്ടും ഇന്ത്യൻ സിനിമയുടെ താരസുന്ദരി ഐശ്വര്യറായ് തെന്നിന്ത്യൻ സിനിമ ലോകത്തിലേയ്ക്ക് മടങ്ങി എത്തുകയാണ്.‘ഇരുവറി’നു ശേഷം മറ്റൊരു മണിരത്നം ചിത്രത്തിൽ കൂടി ഇരട്ട വേഷത്തിലെത്താൻ ഒരുങ്ങുകയാണ് ഐശ്വര്യാറായ്. കൽക്കി കൃഷ്ണമൂർത്തിയുടെ ‘പൊന്നിയിൻ സെൽവൻ’ എന്ന പ്രശസ്ത നോവലിനെ ആസ്പദമാക്കിയൊരുങ്ങുന്ന ചിത്രത്തിലാണ് ഐശ്വര്യാറായ് ഇരട്ടവേഷത്തിലെത്തുന്നത്.

Aiswarya Rai
Aishwarya Rai

മോഹൻലാൽ, പ്രകാശ് രാജ് എന്നിവർ പ്രധാനകഥപാത്രമായി എത്തിയ ഇരുവറിലൂടെയാണ് ഐശ്വര്യറായ സിനിമലോകത്തിലേയ്ക്ക് എത്തിയത് ചിത്രത്തിൽ ഇരട്ട കഥപാത്രത്തെയായിരുന്നു താരം അവതരിപ്പിച്ചത്.പൊന്നിയിൽ സെൽവനിൽ അമ്മയുടേയും മകളുടേയും വേഷത്തിലാണ് ഐശ്വര്യ എത്തുന്നത്. ചിത്രത്തില്‍ നന്ദിനി എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. അമിതാഭ് ബച്ചൻ, കാർത്തി, ജയം രവി, അനുഷ്ക ഷെട്ടി, കീർത്തി സുരേഷ്, ഐശ്വര്യലക്ഷ്മി, അമലാ പോൾ, ചിയാൻ വിക്രം,നാസർ, സത്യരാജ്, പാർത്ഥിവൻ, ശരത് കുമാർ, റഷി ഖന്ന, തുടങ്ങിയ വൻതാരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.

Exit mobile version