പിറന്നാള്‍ ദിനത്തില്‍ ആശുപത്രിയ്ക്കായി ഒരു കോടി രൂപ നല്‍കി ഐശ്വര്യാറായ്

ബോളിവുഡിന്റെ പ്രിയ താരമാണ് ഐശ്വര്യ റായ്. സൗന്ദര്യസങ്കല്‍പ്പങ്ങളില്‍ എപ്പോഴും മുന്നില്‍ നില്‍ക്കുന്ന പേരാണ് ലോകസുന്ദരി ഐശ്വര്യയുടേത്. തെന്നിന്ത്യന്‍ സിനിമയിലെയും സൂപ്പര്‍നായികയാണ് ഐശ്വര്യ. ഇന്നിതാ ഇന്ത്യന്‍ സിനിമയുടെ സൗന്ദര്യമായി മാറിയ താരത്തിന്റെ 50ാ പിറന്നാള്‍ ആണ്. ജീവിതത്തില്‍ അരനൂറ്റാണ്ട് പൂര്‍ത്തിയാക്കിയിരിക്കുകയാണ് താരം.

ഇത്രയും സൂപ്പര്‍ഹിറ്റുകള്‍ സമ്മാനിച്ച മറ്റൊരു നായികയുമില്ല. ആരാധക ലോകം മുഴുവന്‍ താരത്തിന് പിറന്നാള്‍ ആശംസകളുമായി എത്തിയിരുന്നു. വളരെ ലളിതമായിട്ടായിരുന്നു ഐശ്വര്യയുടെ പിറന്നാള്‍ ആഘോഷം. മകള്‍ ആരാധ്യയ്ക്കൊപ്പം കേക്ക് മുറിച്ചാണ് ഐശ്വര്യ അമ്പതിലേക്ക് കടന്നത്.

പിറന്നാള്‍ ദിനത്തില്‍ താരത്തിന്റെ ഒരു പുണ്യപ്രവൃത്തിയാണ് ശ്രദ്ധേയമാകുന്നത്. ബിഗ് ഡേയില്‍ താരം കാന്‍സര്‍ രോഗികളുടെ ക്ഷേമത്തിനായി സംഘടിപ്പിച്ച പ്രത്യേക പരിപാടിയില്‍ അമ്മ വൃന്ദ റായിക്കും മകള്‍ ആരാധ്യ ബച്ചനുമൊപ്പം പങ്കെടുത്തിരുന്നു. മാത്രമല്ല പിറന്നാളിനോട് അനുബന്ധിച്ച് താരം ആശുപത്രിയ്ക്കായി ഒരു കോടി രൂപ സംഭാവന നല്കുകയും ചെയ്തിരിക്കുകയാണ്.

തന്റെ അമ്മയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെക്കുറിച്ച് മകള്‍ ആരാധ്യയും സംസാരിച്ചു, അമ്മ ചെയ്യുന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ് എന്ന് ഞാന്‍ കരുതുന്നു. ലോകത്തെ സഹായിക്കുന്നു, നമുക്ക് ചുറ്റുമുള്ള എല്ലാവരെയും സഹായിക്കുന്നു. നിങ്ങള്‍ ചെയ്യുന്നത് ശരിക്കും ഗംഭീരമായ ഒന്നാണ് എന്ന് ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്നെന്നാണ് ആരാധ്യ പറഞ്ഞത്.

1994 ലോകസൗന്ദര്യ മത്സരത്തിലാണ് ഐശ്വര്യ ഇന്ത്യയിലേക്ക് സുന്ദരിപട്ടം എത്തിച്ചത്. 2007ലാണ് ഐശ്വര്യയും അഭിഷേക് ബച്ചനും വിവാഹിതരായത്. ബച്ചന്‍ കുടുംബത്തിന്റെ മരുമകളായി എത്തിയതോടെ ഐശ്വര്യയുടെ തരമൂല്യവും കൂടി. മകള്‍ ആരാധ്യ ബച്ചനും ആരാധകരേറെയുള്ള താരപുത്രിയാണ്.

Anu B