കല്ലുമോനെ ലാളിച്ചും കൊഞ്ചിച്ചും സ്വന്തം കല്യാണിയമ്മ; സ്നേഹത്തിന്റെ മൗനരാ​ഗം, വീഡിയോ ഏറ്റെടുത്ത് ആരാധകർ

കുടുംബപ്രേക്ഷകർ വളരെ വേ​ഗം ഏറ്റെടുത്തൊരു പരമ്പരയാണ് മൗനരാഗം. അഞ്ച് വർഷത്തെ യാത്രയിൽ ആയിരം എപ്പിസോഡ് എന്ന ചരിത്രത്തിലേക്ക് പരമ്പര നീങ്ങുമ്പോൾ പ്രേക്ഷകർ ഇപ്പോഴും പരമ്പരയെ ചേർത്ത് നിർത്തുന്നുണ്ട്. സംസാര ശേഷി നഷ്ടപ്പെട്ട കല്യാണിയുടെ ജീവിതമാണ് മൗനരാഗം പറയുന്നത്. കല്യാണിയായി എത്തി പ്രേക്ഷകരുടെ മനസിൽ ഇടം നേടാൻ നടി ഐശ്വര്യ റംസായിക്ക് കഴിഞ്ഞിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ ഐശ്വര്യ പങ്കുവെച്ച ഒരു വീഡിയോ ഇപ്പോൾ വൈറലാവുകയാണ്.

കുഞ്ഞ് കല്ലുമോനെ കൊഞ്ചിക്കുന്ന കല്യാണിയമ്മയുടെ വീഡിയോയാണ് ആരാധകരെ കൈയിലെടുത്തിരിക്കുന്നത്. കുഞ്ഞിന് ബിസ്കറ്റ് വായിൽ വെച്ച് കൊടുക്കുന്നതും കുഞ്ഞ് അത് കടിച്ച് എടുക്കുന്നതുമൊക്കെയാണ് വീഡിയോയി്ൽ ഉള്ളത്. കല്യാണിയമ്മയുടെ മുടിയിൽ ഓക്കെ പിടിച്ച് വലിച്ച് കുസൃതി കാണിക്കുന്ന കുഞ്ഞിനെയും വീഡിയോയിൽ കാണാം. തന്റെ പതിനാലാം വയസിലാണ് ഐശ്വര്യ അഭിനയ ലോകത്തേക്ക് വരുന്നത്.

ഡാൻസ് ആയിരുന്നു ഐശ്വര്യയുടെ ലോകം. പന്ത്രണ്ടാം വയസ്സിലാണ് കാലിന് ഒരു സർജറി കഴിഞ്ഞത്. നടക്കാൻ പോലും പറ്റാത്ത അവസ്ഥയായിരുന്നുവെന്നാണ് ഐശ്വര്യ പറയുന്നത്. പതിയെ നടന്നു തുടങ്ങിയപ്പോൾ സീരിയലിൽ അവസരം വന്നു. അങ്ങനെ തമിഴ് സീരിയലുകൾ ചെയ്തു തുടങ്ങിയെന്നും ഐശ്വര്യ മുമ്പൊരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.

Anu

Recent Posts

അവധി എടുത്ത് സ്വകാര്യ ആശുപത്രിയിലും വിദേശത്തുമൊക്കെ ജോലി, ആ പണി ഇവിടെ വേണ്ട, പേര് വിവരങ്ങൾ പ്രസിദ്ധപ്പെടുത്തി

തിരുവനന്തപുരം: ജോലിക്ക് ഹാജരാകാത്ത മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാർക്കെതിരെ നടപടിയുമായി ആരോ​ഗ്യ വകുപ്പ്. ഇവരെ പിരിച്ചുവിടുന്നതിന്റെ ഭാ​ഗമായി പേരുവിവരങ്ങൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.…

11 hours ago

മുഖ്യമന്ത്രിയുടെ അടുക്കളയിൽ വരെ ഒരു മുതലാളിക്ക് സ്വാധീനമെന്ന് ജില്ലാ കമ്മിറ്റിയംഗം, പേര് പറയണമെന്ന് സ്വരാജ്; വിശദീകരണം തേടി പാർട്ടി

  തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത ആരോപണമുന്നയിച്ച ജില്ലാ കമ്മിറ്റിയംഗത്തിൽ നിന്ന് വിശദീകരണം തേടി സിപിഎം. കഴിഞ്ഞ രണ്ട്…

12 hours ago

സംവിധായകനുമായി ഒന്ന് സഹകരിക്കണം, അല്ലെങ്കിൽ ഇവിടെ തുടരാനാവില്ല’; ഓഫറുമായി വന്നവരെ കുറിച്ച് തുറന്ന് പറഞ്ഞ് ദിവ്യാങ്ക

'നടി, അവതാരക എന്ന നിലയിലെല്ലാം തിളങ്ങിയ താരമാണ് ദിവ്യാങ്ക തൃപാഠി. തെന്നിന്ത്യയിലും താരത്തിന് വലിയ ആരാധകക്കൂട്ടമുണ്ട്. ഇപ്പോൾ ദിവ്യാങ്ക മുമ്പ്…

13 hours ago

മമ്മൂട്ടിയെ നായകനാക്കി ‘എംമ്പുരാൻ’ പോലൊരു സിനിമക്ക് ശ്രമമുണ്ട്; മുരളി ഗോപി

മമ്മൂട്ടിയെ നായകനാക്കികൊണ്ട് ഒരു സിനിമ ചെയ്യാൻ ആഗ്രഹമുണ്ടെന്ന് മുൻപ് പൃഥ്വിരാജ്  വെളിപ്പെടുത്തിയിരുന്നു. 'എംപുരാന്' ശേഷം മുരളി ഗോപിയുടെ തിരക്കഥയിൽ ആയിരിക്കും…

16 hours ago

ഗംഗ നാഗവല്ലിയായി മാറിയത് തന്റെ നിർദേശ പ്രകാരം! മണിച്ചിത്രതാഴിലെ സീനിനെ കുറിച്ച് ശോഭന

മലയാളികളുടെ ഇഷ്‌ട നായിക ശോഭന ഫാസിൽ സംവിധാനം ചെയ്യ്ത 'മണിച്ചിത്ര താഴി'ൽ തന്റെ കഥാപാത്രമായ നാ​ഗവല്ലിയോട് നൂറ് ശതമാനം നീതി…

18 hours ago

സംവിധായകനോടൊപ്പം കിടക്ക പങ്കിട്ടാൽ വലിയ ഓഫർ നൽകു൦! കാസ്റ്റിങ് കൗച്ചിനെ കുറിച്ച്; ദിവ്യാങ്ക

ഹിന്ദി സീരിയൽ രംഗത്തെ നടിയും, അവതാരകയുമായ താരമാണ് ദിവ്യാങ്ക ത്രിപാഠി, മുൻപൊരിക്കൽ താരം നേരിട്ട കാസ്റ്റിംഗ് കൗച്ചിന് കുറിച്ച് തുറന്നു…

20 hours ago