മുകേഷും ഉര്‍വശിയും ധ്യാന്‍ ശ്രീനിവാസനും ഒന്നിക്കുന്ന റൊമാന്റിക് കോമഡി ചിത്രം ‘അയ്യര്‍ ഇന്‍ അറേബ്യ’ തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. കുടുംബ ബന്ധങ്ങള്‍ക്ക് മൂല്യം നല്കി ഒരുക്കിയ ഈ ആക്ഷേപഹാസ്യ ചിത്രമാണ് അയ്യര്‍ ഇന്‍ അറേബ്യ. പ്രവാസി ബിസിനസ്മാന് വിഘ്നേഷ് വിജയകുമാറാണ് ചിത്രം നിര്‍മ്മിക്കുന്നത്.
പ്രേക്ഷകരെ കുടുകുടാ ചിരിപ്പിച്ച കോംമ്പിനേഷനായ മുകേഷും ഉര്‍വശിയും ദമ്പതികളായെത്തുന്ന ഈ ഇവരുടെ മകനായിട്ടാണ് ധ്യാന്‍ ശ്രീനിവാസന് വേഷമിടുന്നത്. ധ്യാനിന്റെ പ്രണയിനിയായിട്ടാണ് ദുര്‍ഗ്ഗാ കൃഷ്ണ എത്തുന്നത്.
കഴിഞ്ഞ ദിവസം നടന്ന ചിത്രത്തിന്റെ പ്രിവ്യൂ ഷോ കാണാന്‍ രാഷ്ട്രീയ നേതാക്കളും തിയ്യേറ്ററിലെത്തിയിരുന്നു. തിരുവന്തപുരം കൈരളി തിയറ്ററിലായിരുന്നു ചിത്രത്തിന്റെ പ്രിവ്യൂ ഷോ നടന്നത്. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്, മുന്‍ മന്ത്രിമാരായ എംഎം മണി, കെടി ജലീല്‍, കെ കെ രാമചന്ദ്രന് എംഎല്‍എ, കെ ബാബു എംഎല്‍എ അടക്കം നിരവധി നേതാക്കള്‍ എത്തിയിരുന്നു.
എംഎ നൗഷാദ് ആണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്നത്. ഷൈന്‍ ടോം ചാക്കോ, ദുര്‍ഗ കൃഷ്ണ, ഡയാന ഹമീദ് എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലറും ഗാനത്തിനും മികച്ച പ്രതികരണം നേടിയിരുന്നു.
സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…
ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…
തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്മിൻ ഭായ്. ബിഗ്ഗ്ബോസിന് ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…
വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…
തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…