മുകേഷ് എംഎല്‍എയുടെ ‘അയ്യര്‍ ഇന്‍ അറേബ്യ’ കാണാനെത്തി എംഎം മണിയും എംഎല്‍എമാരും!!

മുകേഷും ഉര്‍വശിയും ധ്യാന്‍ ശ്രീനിവാസനും ഒന്നിക്കുന്ന റൊമാന്റിക് കോമഡി ചിത്രം ‘അയ്യര്‍ ഇന്‍ അറേബ്യ’ തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. കുടുംബ ബന്ധങ്ങള്‍ക്ക് മൂല്യം നല്‍കി ഒരുക്കിയ ഈ ആക്ഷേപഹാസ്യ ചിത്രമാണ് അയ്യര്‍ ഇന്‍ അറേബ്യ. പ്രവാസി ബിസിനസ്മാന്‍…

മുകേഷും ഉര്‍വശിയും ധ്യാന്‍ ശ്രീനിവാസനും ഒന്നിക്കുന്ന റൊമാന്റിക് കോമഡി ചിത്രം ‘അയ്യര്‍ ഇന്‍ അറേബ്യ’ തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. കുടുംബ ബന്ധങ്ങള്‍ക്ക് മൂല്യം നല്‍കി ഒരുക്കിയ ഈ ആക്ഷേപഹാസ്യ ചിത്രമാണ് അയ്യര്‍ ഇന്‍ അറേബ്യ. പ്രവാസി ബിസിനസ്മാന്‍ വിഘ്നേഷ് വിജയകുമാറാണ് ചിത്രം നിര്‍മ്മിക്കുന്നത്.

പ്രേക്ഷകരെ കുടുകുടാ ചിരിപ്പിച്ച കോംമ്പിനേഷനായ മുകേഷും ഉര്‍വശിയും ദമ്പതികളായെത്തുന്ന ഈ ഇവരുടെ മകനായിട്ടാണ് ധ്യാന്‍ ശ്രീനിവാസന്‍ വേഷമിടുന്നത്. ധ്യാനിന്റെ പ്രണയിനിയായിട്ടാണ് ദുര്‍ഗ്ഗാ കൃഷ്ണ എത്തുന്നത്.

കഴിഞ്ഞ ദിവസം നടന്ന ചിത്രത്തിന്റെ പ്രിവ്യൂ ഷോ കാണാന്‍ രാഷ്ട്രീയ നേതാക്കളും തിയ്യേറ്ററിലെത്തിയിരുന്നു. തിരുവന്തപുരം കൈരളി തിയറ്ററിലായിരുന്നു ചിത്രത്തിന്റെ പ്രിവ്യൂ ഷോ നടന്നത്. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, മുന്‍ മന്ത്രിമാരായ എംഎം മണി, കെടി ജലീല്‍, കെ കെ രാമചന്ദ്രന്‍ എംഎല്‍എ, കെ ബാബു എംഎല്‍എ അടക്കം നിരവധി നേതാക്കള്‍ എത്തിയിരുന്നു.

എംഎ നൗഷാദ് ആണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്നത്. ഷൈന്‍ ടോം ചാക്കോ, ദുര്‍ഗ കൃഷ്ണ, ഡയാന ഹമീദ് എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലറും ഗാനത്തിനും മികച്ച പ്രതികരണം നേടിയിരുന്നു.