അജയ് ദേവ്ഗണിന് കങ്കണയുമായി പ്രണയം, കജോള്‍ വിവാഹമോചനത്തിനൊരുങ്ങുന്നു

kajol
Follow Us :

ബോളിവുഡ് സൂപ്പര്‍താരമാണ് അജയ് ദേവ്ഗണ്‍. നിരവധി സൂപ്പര്‍ഹിറ്റ് സിനിമകള്‍ ബോളിവുഡിന് സമ്മാനിച്ചിട്ടുള്ള അദ്ദേഹത്തിന് കേരളത്തിലും ആരാധകര്‍ ഏറെയാണ്. വ്യക്തി ജീവിതത്തില്‍ നിരവധി ഗോസിപ്പുകള്‍ കേട്ട താരം കൂടിയാണ് അദ്ദേഹം. ബോളിവിഡ് സൂപ്പര്‍ നടി കാജോള്‍ ആണ് അജയ് ദേവ്ഗണിന്റെ ഭാര്യ.1999 ലാണ് അജയ് ദേവ്ഗണ്‍ കാജോളിനെ വിവാഹം കഴിച്ചത്. വിവാഹജീവിതം വളരെ സന്തുഷ്ടമായി പോകുന്നതിനിടെയാണ് അജയ് ദേവ്ഗണ്‍ കങ്കണ റണാവത്തുമായി അടുക്കുന്നത്.ഇരുവരും പ്രണയത്തിലായി കങ്കണയും അജയ് ദേവ്ഗണും ഡേറ്റിങ്ങില്‍ ആണെന്ന് ഗോസിപ്പ് പരന്നു. മുംബൈയില്‍ വച്ച് ഇരുവരും കണ്ടുമുട്ടിയിരുന്നു.

kajol-revesl-about-her-preg

ഇക്കാര്യം പിന്നീട് കാജോള്‍ അറിഞ്ഞു. ഭര്‍ത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് അറിഞ്ഞതോടെ കജോള്‍ ക്ഷുഭിതയായി. എന്നാല്‍ കാജോളിനെ ഉപേക്ഷിക്കാന്‍ അജയ് ദേവ്ഗണ്‍ തയ്യാറല്ലായിരുന്നു.കങ്കണയുമായുള്ള ബന്ധം അവസാനിപ്പിച്ചില്ലെങ്കില്‍ വിവാഹമോചനം നേടുമെന്ന് കജോള്‍ ഭീഷണിപ്പെടുത്തി. ഒടുവില്‍ അജയ് ദേവ്ഗണ്‍ കങ്കണയുമായുള്ള ബന്ധം ഉപേക്ഷിക്കുകയായിരുന്നു.
എന്നാല്‍ കങ്കണയ്ക്ക് ഇത് ഏല്‍പ്പിച്ച ആഘാതം വളരെ വലുതായിരുന്നു. വിവാഹിതനായ ഒരാളെ താന്‍ പ്രണയിക്കാന്‍ പാടില്ലായിരുന്നു എന്ന് പിന്നീട് അജയ് ദേവ്ഗണുമായുള്ള ബന്ധത്തെ കുറിച്ച് കങ്കണ പറഞ്ഞിരുന്നു. അതേ സമയം 1999 ലായിരുന്നു കാജോളും അതയ് ദേവ്ഗണും വിവാഹം ചെയ്തത്.