ഗോകുല്‍ അങ്ങനെ ചെയ്യുമെന്ന് ഒട്ടും പ്രതീക്ഷിച്ചില്ല, സുബീഷ് സുധി

സുരേഷ് ഗോപിയുടെ മകനാണ് ഗോകുല്‍ സുരേഷ്. കുറച്ച് ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയ നടന്‍ കൂടിയാണ് ഗോകുല്‍. സുരേഷ് പൊതുവാള്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ സുരഭി ലക്ഷ്മി, അനുശ്രീ, പ്രയാഗ മാര്‍ട്ടിന്‍, രഞ്ജി പണിക്കര്‍, രമേഷ് പിഷാരടി എന്നിവരും വേഷമിട്ടിട്ടുണ്ട്. അതേ സമയം ജോഷിയുടെ പാപ്പന്‍ എന്ന സിനിമയിലാണ് ഗോകുല്‍ ഇപ്പോള്‍ അഭിനയിക്കുന്നത്. അച്ഛനും മകനും ഒന്നിച്ച് അബിനയിക്കുന്നു എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. ഇപ്പോഴിതാ ഗോകുലിനൊപ്പമുള്ള ലൊക്കേഷന്‍ അനുഭവം പങ്ക് വയ്ക്കുകയാണ് സുബീഷ് സുധി എന്ന നടന്‍.

gokul-suresh

സുബീഷിന്റെ വാക്കുകള്‍,

സെറ്റില്‍ ഗോകുല്‍ സുരേഷും താനും പിഷാരടിയും കൂടി ഭക്ഷണം കഴിക്കുകയായിരുന്നു. ഞാന്‍ ഭക്ഷണം കഴിച്ചോണ്ടിരുന്നപ്പോള്‍ പെട്ടെന്ന് ഫോണ്‍ വന്നു. പ്ലേറ്റ് വച്ചിട്ട് ഫോണില്‍ സംസാരിക്കുകയായിരുന്നു.
കുറച്ച് കഴിഞ്ഞ് നോക്കുമ്പോാള്‍ കണ്ടത് ഗോകുല്‍ തങ്ങളുടെയെല്ലാം പാത്രം എടുത്തു കൊണ്ടു പോയി കഴുകി വയ്ക്കുന്നതാണ്. എന്താ ചങ്ങായി ഈ ചെയ്‌തേ എന്ന് ഗോകുലിനോട് ചോദിച്ചു. അപ്പോള്‍ അവന്‍ പറഞ്ഞു, അല്ല അവന്‍ അങ്ങനെയാ ശീലിച്ചതെന്ന്. ശരിക്കും ഞെട്ടിപ്പോയി.
രാഷ്ട്രീയത്തിലും സിനിമയിലും ഇത്രയും വലിയ പ്രശസ്തിയുള്ള ഒരാളുടെ മകന്‍, ഇങ്ങനെയൊക്കെ ചെയ്തപ്പോള്‍ ഞെട്ടിപ്പോയി എന്ന് സുബീഷ് പറയുന്നു. 2019ല്‍ പുറത്തിറങ്ങിയ ഉള്‍ട്ട എന്ന സിനിമയുടെ ലൊക്കേഷനില്‍ വച്ചാണ് ഈ സംഭവം നടന്നത്.