‘കഥയുടെയും തിരക്കഥയുടെയും പോരായ്മ ഉണ്ടായിരുന്നു അതുകൊണ്ട് തന്നെ സംവിധാനവും പോര’

ബിജു മേനോന്‍, ഗുരു സോമസുന്ദരം എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ചിത്രം നാലാം മുറ തിയേറ്ററുകളില്‍ സമ്മിശ്ര പ്രതികരണങ്ങളാണ് നേടിയത്. ചിത്രം ഒടിടിയിയില്‍ സ്ട്രീമിങ് തുടങ്ങി. ചിത്രത്തിന്റെ ഡിജിറ്റല്‍ അവകാശം സ്വന്തമാക്കിയ ഒടിടി പ്ലാറ്റ്ഫോം മനോരമ മാക്സിലാണ് നാലാം മുറ സ്ട്രീം ചെയ്യുന്നത്. ഡിസംബര്‍ 23 നാണ് നാലാം മുറ തിയേറ്ററുകളില്‍ റിലീസ് ചെയ്തത്. ദീപു അന്തിക്കാടാണ് ചിത്രം സംവിധാനം ചെയ്തത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ‘കഥയുടെയും തിരക്കഥയുടെയും പോരായ്മ ഉണ്ടായിരുന്നു അതുകൊണ്ട് തന്നെ സംവിധാനവും പോരയെന്നാണ് അജയ് പള്ളിക്കര പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

സിനിമയുടെ പോക്ക് കണ്ടാലേ മനസ്സിലാകും ഇത് എങ്ങോട്ടാ പോകുന്നത് എന്താകും എന്നതൊക്കെ. ചില സിനിമകളില്‍ അത് ശരിയാകും ചിലത് അങ്ങനെ സംഭവിക്കാറുമില്ല.
അങ്ങനെ സംഭവിച്ച ഒരു സിനിമയാണ് കണ്ട് തീര്‍ത്തത്.
തിയേറ്റര്‍ റിലീസിന് ശേഷം Amazone Prime Ott റിലീസ് ചെയ്ത മലയാള സിനിമ ‘നാലാം മുറ ‘.
സംവിധാനം ‘Deepu Anthikkad’.
Biju Menon,Guru Somasundar,Alencier മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു
ഗള്‍ഫില്‍ നിന്നും നാട്ടിലെ എയര്‍പോര്‍ട്ടില്‍ ഇറങ്ങിയ ജയേഷ് എന്ന ഒരാള്‍. അയ്യാളെ എയര്‍പോര്‍ട്ടില്‍ വെച്ചു തന്നെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്യുകയും. എന്തിനാണ് അറസ്റ്റ് ചെയ്തത്, എന്ത് കുറ്റമാണ് ജയേഷ് ചെയ്തത്, എന്നൊക്കെയുള്ള കാര്യങ്ങള്‍ തെളിയിക്കുന്ന കാഴ്ച്ചകളാണ് സിനിമ നമുക്ക് മുന്നില്‍ അവതരിപ്പിക്കുന്നത്.
സിനിമ ‘പോര ‘ എന്നാണ് എന്റെ അഭിപ്രായം.
സിനിമ തുടങ്ങി കഴിഞ്ഞാല്‍ തന്നെ സിനിമയുടെ കഥ ഏതാണ്ട് നമുക്ക് മനസ്സിലാക്കുകയും ശേഷം ആ മനസ്സിലാക്കിയ കാര്യങ്ങള്‍ തന്നെ അവര്‍ അവതരിപ്പിക്കുമ്പോള്‍ ഒന്നും തന്നെ ഫീല്‍ ചെയ്തില്ല. മാത്രവുമല്ല ത്രില്ലിങ്ങോ ആകാംഷയോ ഒന്നും തന്നെ ഉണ്ടായില്ല എന്ന് വേണം പറയാന്‍.
കഥയുടെയും തിരക്കഥയുടെയും പോരായ്മ ഉണ്ടായിരുന്നു അതുകൊണ്ട് തന്നെ സംവിധാനവും പോര എന്നാണ് എനിക്ക് തോന്നിയത്.
Music ഉം background ഉം വലിയ രസം ഒന്നും തോന്നിയില്ല. പോരാത്തതിന് lag ഉം അവസാനത്തോടടുക്കുമ്പോള്‍ മടുപ്പും അനുഭവപ്പെട്ടു.
പ്രകടനങ്ങളിലേക്ക് വന്നാല്‍ പലരും നല്ല രീതിയില്‍ പ്രകടനങ്ങള്‍ കാഴ്ച്ച വെച്ചു എങ്കിലും പലരിലും പോരായ്മ ഉണ്ടായിരുന്നു. ബിനുമേനോന്റെ പ്രകടനം നന്നായിരുന്നു എങ്കിലും നന്നാക്കാമായിരുന്നു എന്ന് തോന്നിയത് guru somasundar ത്തിന്റെ ആയിരുന്നു.
Investigation ന്റെ തുടക്കത്തിലുള്ള കുറച്ചു ചോദ്യം ചെയ്യലുകള്‍ മാത്രം അതും കുറച്ചു നേരം മാത്രം നന്നായി തോന്നി. ബാക്കി കഥയില്‍ ആയാലും മൊത്തത്തില്‍ ആയാലും ഒന്നിലും നന്നായി തോന്നിയില്ല.
മിസ്റ്റേക്ക് ആയി തോന്നിയത് ആദ്യം കഥ പറയുമ്പോള്‍ വീടിന്റെ സൈഡില്‍ വണ്ടി പാര്‍ക്ക് ചെയ്തത് കാണിക്കുകയും ശേഷം വീണ്ടും ആ രംഗം കാണിക്കുമ്പോള്‍ വണ്ടി ഒരുപാട് അകലെ പാര്‍ക്ക് ചെയ്തതുമായി കാണാന്‍ ഇടയായി. സിനിമയില്‍ അണിയറക്കാര്‍ ശ്രെദ്ധിക്കാതെ പോയതാകാം എന്ന് തോന്നുന്നുവെന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

പോലീസ് ഉദ്യോഗസ്ഥനായിട്ടാണ് ബിജു മേനോന്‍ ചിത്രത്തില്‍ എത്തിയത്. ഗുരു സോമസുന്ദരവും തുല്യ പ്രാധാന്യമുള്ള കഥാപാത്രത്തെയാണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ദീപു അന്തിക്കാട് സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രമെന്ന പ്രത്യേകതയും നാലാം മുറയ്ക്കുണ്ട്.

Gargi