മഞ്ഞുമ്മല്‍ ബോയ്സ് എന്ന ചിത്രം സൂപ്പര്‍ഹിറ്റായി കുതിയ്ക്കുകയാണ്. 150 കോടി കലക്ഷനുമായി ചിത്രം പുതിയ റെക്കോര്‍ഡിട്ടിരിക്കുകയാണ്. കൊടൈക്കനാലിലെ ഗുണ കേവിലാണ് ചിത്രത്തിന്റെ കഥ നടക്കുന്നത്. ദുര്‍ഘടം പിടിച്ച യഥാര്‍ഥ ഗുണ കേവില്‍ ഷൂട്ടിംഗിന് അനുമതിയില്ലാത്തതിനാല്‍ ഗുണ കേവ് സെറ്റിട്ടൊരുക്കുകയായിരുന്നു. യഥാര്‍ഥ കേവിനെ വെല്ലുന്ന തരത്തിലായിരുന്നു സെറ്റൊരുക്കിയത്. സെറ്റിട്ടൊരുക്കിയ ഗുണ കേവും വലിയ ചര്‍ച്ചയായിരുന്നു. സെറ്റാണെന്ന് വിശ്വസിക്കാന്‍ പ്രയാസമാണെന്നായിരുന്നു എല്ലാവരും ഒരേ സ്വരത്തില്‍ പറയുന്നത്. സെറ്റിട്ട് ഗുണ കേവ് ഒരുക്കിയത് ആര്‍ട്ട് ഡയറക്ടര്‍ അജയന് ചാലിശ്ശേരി പങ്കുവച്ചിരുന്നു.
ഇപ്പോഴിതാ അജയന് പങ്കുവച്ച പുതിയ പോസ്റ്റാണ് ശ്രദ്ധേയമാകുന്നത്. ഗുണ കേവ് ആകുന്നതിന് മുന്‍പ് പെരുമ്പാവൂരിലെ ആ ഗോഡൗണിന്റെ ചിത്രമാണ് അജയന് പങ്കിട്ടത്. പെരുമ്പാവൂരിലെ ഗോഡൗണിന് മുന്നില്‍ നിന്നുകൊണ്ടുള്ള സെല്‍ഫി ചിത്രമാണ് അജയന് ചാലിശ്ശേരി പങ്കുവച്ചത്.
കടുത്ത കോണ്‍ഫിഡന്‍സ് ആണ് എപ്പോഴും മുന്നോട്ടു നയിക്കുന്നത്! ഗുണ കേവ് സെറ്റ് വര്‍ക്ക് തുടങ്ങുന്ന ദിവസത്തെ സെല്‍ഫി ???? പിന്നില്‍ ‘സാത്താനിന്‍ അടുക്കളയ് ‘ ആയി മാറാന്‍ ഒരുങ്ങി എന്നേക്കാള്‍ പലമടങ്ങ് വലിപ്പത്തില്‍ തലയുയര്‍ത്തി നില്ക്കുന്ന പെരുമ്പാവൂരിലെ ഗോഡൌണ്‍ എന്ന കുറിപ്പോടെയാണ് അജയന് ചാലിശ്ശേരി ചിത്രം പങ്കുവെച്ചത്.
തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…