ഗുണ കേവ് സെറ്റ് ആകുന്നതിന് മുന്‍പ് പെരുമ്പാവൂരിലെ ഗോഡൌണ്‍!! സെല്‍ഫിയുമായി അജയന്‍ ചാലിശ്ശേരി

മഞ്ഞുമ്മല്‍ ബോയ്സ് എന്ന ചിത്രം സൂപ്പര്‍ഹിറ്റായി കുതിയ്ക്കുകയാണ്. 150 കോടി കലക്ഷനുമായി ചിത്രം പുതിയ റെക്കോര്‍ഡിട്ടിരിക്കുകയാണ്. കൊടൈക്കനാലിലെ ഗുണ കേവിലാണ് ചിത്രത്തിന്റെ കഥ നടക്കുന്നത്. ദുര്‍ഘടം പിടിച്ച യഥാര്‍ഥ ഗുണ കേവില്‍ ഷൂട്ടിംഗിന് അനുമതിയില്ലാത്തതിനാല്‍…

മഞ്ഞുമ്മല്‍ ബോയ്സ് എന്ന ചിത്രം സൂപ്പര്‍ഹിറ്റായി കുതിയ്ക്കുകയാണ്. 150 കോടി കലക്ഷനുമായി ചിത്രം പുതിയ റെക്കോര്‍ഡിട്ടിരിക്കുകയാണ്. കൊടൈക്കനാലിലെ ഗുണ കേവിലാണ് ചിത്രത്തിന്റെ കഥ നടക്കുന്നത്. ദുര്‍ഘടം പിടിച്ച യഥാര്‍ഥ ഗുണ കേവില്‍ ഷൂട്ടിംഗിന് അനുമതിയില്ലാത്തതിനാല്‍ ഗുണ കേവ് സെറ്റിട്ടൊരുക്കുകയായിരുന്നു. യഥാര്‍ഥ കേവിനെ വെല്ലുന്ന തരത്തിലായിരുന്നു സെറ്റൊരുക്കിയത്. സെറ്റിട്ടൊരുക്കിയ ഗുണ കേവും വലിയ ചര്‍ച്ചയായിരുന്നു. സെറ്റാണെന്ന് വിശ്വസിക്കാന്‍ പ്രയാസമാണെന്നായിരുന്നു എല്ലാവരും ഒരേ സ്വരത്തില്‍ പറയുന്നത്. സെറ്റിട്ട് ഗുണ കേവ് ഒരുക്കിയത് ആര്‍ട്ട് ഡയറക്ടര്‍ അജയന്‍ ചാലിശ്ശേരി പങ്കുവച്ചിരുന്നു.

ഇപ്പോഴിതാ അജയന്‍ പങ്കുവച്ച പുതിയ പോസ്റ്റാണ് ശ്രദ്ധേയമാകുന്നത്. ഗുണ കേവ് ആകുന്നതിന് മുന്‍പ് പെരുമ്പാവൂരിലെ ആ ഗോഡൗണിന്റെ ചിത്രമാണ് അജയന്‍ പങ്കിട്ടത്. പെരുമ്പാവൂരിലെ ഗോഡൗണിന് മുന്നില്‍ നിന്നുകൊണ്ടുള്ള സെല്‍ഫി ചിത്രമാണ് അജയന്‍ ചാലിശ്ശേരി പങ്കുവച്ചത്.

കടുത്ത കോണ്‍ഫിഡന്‍സ് ആണ് എപ്പോഴും മുന്നോട്ടു നയിക്കുന്നത്! ഗുണ കേവ് സെറ്റ് വര്‍ക്ക് തുടങ്ങുന്ന ദിവസത്തെ സെല്‍ഫി ???? പിന്നില്‍ ‘സാത്താനിന്‍ അടുക്കളയ് ‘ ആയി മാറാന്‍ ഒരുങ്ങി എന്നേക്കാള്‍ പലമടങ്ങ് വലിപ്പത്തില്‍ തലയുയര്‍ത്തി നില്‍ക്കുന്ന പെരുമ്പാവൂരിലെ ഗോഡൌണ്‍ എന്ന കുറിപ്പോടെയാണ് അജയന്‍ ചാലിശ്ശേരി ചിത്രം പങ്കുവെച്ചത്.