ടൊവിനോ തോമസ് ട്രിപ്പിള്‍ റോളിലെത്തുന്ന ആദ്യ ഫാന്റസി ചിത്രമാണ് അജയന്റെ രണ്ടാം മോഷണം (എ.ആര്.എം). പൂര്‍ണമായും 3 ഡിയിലാണ് ചിത്രം ഒരുങ്ങുന്നത്. അഞ്ചു ഭാഷകളിലായിട്ടാണ് സിനിമ റിലീസ് ചെയ്യുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ടീസര്‍ റിലീസ് ചെയ്തു.
പൃഥ്വിരാജ് സുകുമാരനാണ് മലയാളം പതിപ്പിന്റെ ടീസര്‍ പുറത്തുവിട്ടത്. ഹൃത്വിക് റോഷനാണ് ഹിന്ദി പതിപ്പ് റിലീസ് ചെയ്തത്. കന്നടയില്‍ രക്ഷിത് ഷെട്ടിയും തെലുങ്കില്‍ നാനിയും തമിഴില്‍ ആര്യ, ലോകേഷ് കനകരാജ് എന്നിവര്‍ ചേര്‍ന്നുമാണ് ടീസര്‍ പുറത്തുവിട്ടിരിക്കുന്നത്.
പാന്‍ ഇന്ത്യന്‍ സിനിമയായിട്ടാണ് അജയന്റെ രണ്ടാം മോഷണം എത്തുന്നത്. ജിതിന് ലാലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മൂന്നു കാലഘട്ടങ്ങളുടെ കഥയാണ് ചിത്രം പറയുന്നത്. മണിയന്, അജയന്, കുഞ്ഞികേളു എന്നീ വ്യത്യസ്തമായ മൂന്ന് കഥാപാത്രങ്ങളായിട്ടാണ് ടൊവിനോ എത്തുന്നത്.
വമ്പന്‍ ബജറ്റിലാണ് പാന്‍ ഇന്ത്യന്‍ ചിത്രം എത്തുന്നത്. യുജിഎം പ്രൊഡക്ഷന്‍സ്, മാജിക് ഫ്രെയിംസ് എന്നീ ബാനറുകളില്‍ ഡോ. സക്കറിയ തോമസ്, ലിസ്റ്റിന് സ്റ്റീഫന്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം.
തെന്നിന്ത്യന്‍ താരം കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരാണ് ചിത്രത്തിലെ നായികമാരാകുന്നത്. ബേസില്‍ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമന്, ഹരീഷ് പേരടി, പ്രമോദ് ഷെട്ടി, രോഹിണി എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങള്‍ ചെയ്യുന്നത്.
തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…