ഞങ്ങളുടെ ദാമ്പത്യത്തിന്റെ വിജയരഹസ്യം അതാണ്, മനസ്സ് തുറന്ന് ശാലിനി!

പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താര കുടുംബങ്ങളിൽ ഒന്നാണ് അജിത്തിന്റെയും ശാലിനിയുടെയും, തമിഴിന് പുറമെ മലയാളികളും ഇവരെ ഏറെ സ്നേഹിക്കുന്നു, ഈ കുടുമ്ബത്തിന്റെ വിഷേശങ്ങൾ എല്ലാം തന്നെ രണ്ടു കയും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിക്കുന്നത്. ഈ ഇവരുടെ മകന്റെ പിറന്നാൾ ആയിരുന്നു, വൻ ആഘോഷമാക്കി നടത്തിയ പിറന്നാളിന്റെ ചിത്രങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. ഇപ്പോൾ തനിക്ക് അജിത്തിനോട് പ്രണയം തോന്നിയതിനെ കുറിച്ച് ശാലിനി തുറന്നു പറഞ്ഞിരിക്കുകയാണ്. അമര്‍ക്കളമെന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടയിലായിരുന്നു അജിത്ത് ശാലിനിയെ പരിചയപ്പെട്ടത്. 2000 ലാണ് അജിതും ശാലിനിയും വിവാഹം ചെയ്യുന്നത്. വിവാഹത്തിന് മുന്‍പ് തന്നെ മണിരത്‌നം ചിത്രം അലൈപ്പായുതെ അടക്കമുള്ള സിനിമ ശാലിനി പൂര്‍ത്തിയാക്കി. അഭിനയ ജീവിതത്തോട് ശാലിനി വിടപറഞ്ഞിട്ട് 18 വര്‍ഷങ്ങളായെങ്കിലും ശാലിനിയെന്നും അടുത്ത വീട്ടിലെ പെണ്‍കുട്ടിയാണ് മലയാളികള്‍ക്ക്. അനൗഷ്‌ക, ആദ്‌വിക് എന്നിവരാണ് ഇവരുടെ മക്കൾ.

ആരാധകർ എല്ലാം വാഴ്ത്തുന്ന ദാമ്പത്യം നയിച്ചുകൊണ്ടിരിക്കുകയാണ് ഇരുവരും. വിവാഹത്തിന് മുൻപ് അജിത്തിനോട് പലരും പറഞ്ഞിരുന്നു ഒരു സിനിമ നടിയെ വിവാഹം കഴിക്കരുത് എന്നും കഴിച്ചാൽ ജീവിതം നശിക്കുമെന്നും ഒക്കെ. എന്നാൽ അതിനൊന്നും ചെവി കൊടുക്കാതെയാണ് അജിത് ശാലിനിയെ ജീവിതത്തിലേക്ക് കൂട്ടിയത്. ഇപ്പോൾ ഇരുവരുടെയും ജീവിതത്തിന്റെ വിജയ രഹസ്യം തുറന്ന് പറയുകയാണ് ശാലിനി. ഒരു റേഡിയോ ചാനലിന് നൽകിയ അഭിമുഖത്തിൽ ആണ് ദാമ്പത്യത്തിന്റെ രഹസ്യം ശാലിനി തുറന്ന് പറഞ്ഞത്.

അജിത്തിന് സിനിമയ്ക്ക് പുറമെ ബൈക്ക് റേസിങ്ങിനോടും കാർ റേസിങ്ങിനോടും ഒക്കെ വലിയ താൽപ്പര്യം ഉള്ള ആളാണ്. അതൊക്കെ വലിയ റിസ്ക് ഉള്ള കാര്യങ്ങൾ ആണെന്ന് എനിക്കും നന്നായി അറിയാം. എങ്കിലും ഞാൻ അദ്ദേഹത്തിന്റെ ഇഷ്ട്ടങ്ങൾക്ക് എതിര് പറയുകയോ പ്രവർത്തിക്കുകയോ ചെയ്യില്ല. അദ്ദേഹവും അങ്ങനെ തന്നെയാണ്. എന്റെ ഒരു ഇഷ്ട്ടങ്ങൾക്കും എതിര് പറയാറില്ല. ദാമ്പത്യത്തിൽ ഞങ്ങൾക്ക് രണ്ടു പേർക്കും തുല്യ സ്ഥാനമാണ് ഞങ്ങൾ കൊടുക്കുന്നത്. പരസ്പ്പരം ഇഷ്ട്ടങ്ങൾക്ക് വിലകൊടുക്കുകയും സ്വാതന്ത്രം കൊടുക്കുകയും ചെയ്യാറുണ്ട്.

Sreekumar

Recent Posts

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കും

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…

3 hours ago

പരിശോധിച്ച ഡോക്ടർക്ക് പോലും ബാലയുടെ അതിവേഗമുള്ള തിരിച്ചുവരവ് അത്ഭുതമായി മാറി

ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…

3 hours ago

രണ്ട് വിവാഹങ്ങളാണ് ജയസുധയുടെ ജീവിതത്തിൽ നടന്നത്

തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…

3 hours ago

എങ്ങനെ ഒരു കോമണറിന് ബിഗ്ഗ്‌ബോസ് ഹൗസിൽ കയറിപ്പറ്റാം, റെസ്‌മിൻ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്‌മിൻ ഭായ്. ബിഗ്ഗ്‌ബോസിന്‌ ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…

4 hours ago

ആഗ്രഹിച്ച ജീവിതം ജീവിക്കാൻ സാധിക്കാതെയാണ് സൗന്ദര്യ മരിച്ചത്

വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…

4 hours ago

തമിഴ് സിനിമയിലെ വിവാദ നായികയാണ് തൃഷ

തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…

4 hours ago