വിജയ് ചിത്രത്തോട് നോ പറഞ്ഞു; അജിത്തിന്റെ ഗുഡ് ബാഡ് അഗ്ലിയിൽ നായികയാകാൻ ശ്രീലീല

Follow Us :

തല അജിത്തിന്റെ പുതിയ ചിത്രത്തിലെ നായികയെ കുറിക്കുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്. ആദിക് രവിചന്ദൻ സംവിധാനം ചെയ്യുന്ന ഗുഡ് ബാഡ് അഗ്ലിയിൽ നായികയായി തെലുങ്ക് താരം ശ്രീലീല എത്തുമെന്നാണ് റിപ്പോർട്ടുകൾ. തെലുങ്കിൽ വലിയ വിജയങ്ങൾ സ്വന്തമാക്കിയ ശ്രീലീലയുടെ ആദ്യ തമിഴ് ചിത്രമാകും ഇത്. നേരത്തെ, വിജയ് ചിത്രമാണ് ​ഗോട്ടിൽ ഒരു ​ഗാനരം​ഗത്തിലേക്ക് ശ്രീലീലയ്ക്ക് ക്ഷണം ഉണ്ടായിരുന്നു. എന്നാൽ, ഈ അവസരത്തോട് താരം നോ പറയുകയായിരുന്നു.

​ഗാനരം​ഗത്തിലേക്ക് മാത്രമായത് കൊണ്ടാണ് ശ്രീലീല വിജയ് ചിത്രം വേണ്ടെന്ന് വച്ചത്. മേയ് പത്തിന് ഗുഡ് ബാഡ് അഗ്ളിയുടെ ആദ്യ ഷെഡ്യൂൾ ആരംഭിക്കും. സിമ്രാൻ, എസ് ജെ സൂര്യ തുടങ്ങിയ വമ്പൻ താരനിരയും ചിത്രത്തിൽ അണിനിരക്കും. വിടാമുയർച്ചി എന്ന പുതിയ സിനിമയ്ക്ക് ശേഷമാണ് അജിത് ഗുഡ് ബാഡ് അഗ്ലി സെറ്റിൽ ജോയിൻ ചെയ്യുക. വിടാമുയർച്ചിയിൽ അജിത്തിന്റെ നായികയായി എത്തുന്നത് തൃഷയാണ് . മഗിഴ് തിരുമേനിയാണ് സിനിമ സംവിധാനം ചെയ്യുന്നത്.

തുനിവ് എന്ന ചിത്രമാണ് അജിത്തിന്റേതായി ഒടുവിൽ റിലീസ് ആയത്. മണി ഹീസ്റ്റ് ടൈപ്പ് ചിത്രം തമിഴിൽ വൻ ഹിറ്റായിരുന്നു. മലയാളത്തിന്റെ സ്വന്തം മഞ്ജു വാര്യറും ഈ ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. അറ്റ്‌ലി ചിത്രത്തിലും സുധ കൊങ്ങര സിനിമയിലും അജിത് നായകനാകുമെന്ന വിവരങ്ങളും പുറത്ത് വരുന്നുണ്ട്.