നിരവധി ആരാധകരുള്ള നടനാണ് അജിത്ത്. തല എന്നറിയപ്പെടുന്ന അജിത്തിന്റെ ഓരോ സിനിമയും ആരാധകര്‍ക്ക് ആവേശമാണ്. ആരാധകരുടെ ആകാംക്ഷകള്‍ വര്‍ദ്ധിപ്പിച്ച് അജിത്തിന്റെ പുതിയ സിനിമയുടെ പേര് പുറത്തുവിട്ടിരിക്കുകയാണ്.
മഞ്ജു വാര്യരും പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിന് ‘തുനിവ്’ എന്നാണ് പേര് നല്‍കിയിരിക്കുന്നത്. അജിത്തിന്റെ ചിത്രത്തിലെ ലുക്കും പോസ്റ്ററിനൊപ്പം പുറത്ത് വിട്ടിട്ടുണ്ട്. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ആക്ഷനാണ് പ്രാധാന്യമെന്നാണ് സൂചന.
വീര, സമുദ്രക്കനി, ജോണ്‍ കൊക്കെന്‍, തെലുങ്ക് നടന് അജയ് തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു. ബോണി കപൂറാണ് ചിത്രം നിര്‍മിക്കുന്നത്. അജിത്തും എച്ച് വിനോദും ബോണി കപൂറും ‘വലിമൈ’ക്ക് ശേഷം ഒന്നിക്കുന്ന ചിത്രമാണ് ‘തുനിവ്’.
അതേസമയം തുനിവിനു ശേഷം വിഘ്നേശ് ശിവന്റെ സംവിധാനത്തിലാണ് അജിത്ത് നായകനാകുക. ദേശീയ അവാര്‍ഡ് ജേതാവ് സുധ കൊങ്ങര പ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രത്തിലും അജിത് നായകനായേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.