മോഹന്‍ലാലോ..? നാഗാര്‍ജുനയോ…? നടനായി ആര്..!? ആകാംക്ഷയോടെ ആരാധകര്‍

റിലീസിന് മുന്‍പ് തന്നെ വാര്‍ത്തകളില്‍ ഇടംപിടിച്ച അജിത്ത് ചിത്രമായിരുന്നു വാലിമൈ. ഈ മാസം തന്നെ റിലീസിന് ഒരുങ്ങിയിരിക്കുന്ന സിനിമ സംവിധാനം ചെയ്തത് എച്ച് വിനോജ് ആണ്. എച്ച് വിനോദ്- അജിത്ത് കോംബോ തമിഴ് സിനിമാ ലോകം കൈയ്യടക്കും എന്നാണ് കരുതുന്നത്. കാരണം പേരിടാത്ത ഒരു സിനിമ അടക്കം മറ്റ് സിനിമകളും ഇവരുടെ കൂട്ടുകെട്ടില്‍ ഒരുങ്ങുന്നുണ്ട്. ഇനിയും പേരിട്ടിട്ടില്ലാത്ത ‘എകെ 61’ എന്ന ചിത്രത്തില്‍ മലയാളത്തിന്റെ നടന വിസ്മയം മോഹന്‍ലാല്‍ ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നു എന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

എന്നാല്‍ പുതിയ റിപ്പോര്‍ട്ടുകള്‍ ആരാധകരില്‍ ആവേശവും ആകാംക്ഷയും നിറയ്ക്കുന്നതാണ്. കാരണം എന്താണെന്ന് അല്ലേ..? എച്ച് വിനോദിന്റെ പുതിയ സിനിമയില്‍ മോഹന്‍ലാലിന് പുറമെ നാഗര്‍ജുനയേയും പരിഗണിക്കുന്നു എന്നാണ് പുതിയ വിവരം. ഒരു മുതിര്‍ന്ന പൊലീസ് കമ്മീഷണറുടെ കഥാപാത്രത്തിന് വേണ്ടിയാണ് നടനെ തിരയുന്നത്.

ഇതിനായി പരിഗണിക്കപ്പെട്ടിരിക്കുന്ന പ്രമുഖ താരങ്ങളുടെ നിരയില്‍ മോഹന്‍ലാലിനെ കൂടാതെ ഇപ്പോള്‍ തെലുങ്ക് സൂപ്പര്‍താരം നാഗാര്‍ജുനയെയും പരിഗണിക്കുന്നു എന്നാണ് അറിയാന്‍ കഴിയുന്നത്. ഈ വാര്‍ത്ത പുറത്ത് വന്നതോടെ ആരായിരിക്കും ഈ വേഷത്തിലേക്ക് എത്തുക എന്ന ചോദ്യത്തിലാണ് ആരാധകരും നില്‍ക്കുന്നത്.

ചിത്രത്തില്‍ ഉടനീളമുള്ള ഒരു കഥാപാത്രമല്ല ഇത്. നിശ്ചയിക്കുന്ന താരത്തിന്റെ 20 മുതല്‍ 25 ദിവസത്തെ കോള്‍ഷീറ്റ് ആണ് ആവശ്യമായി വരിക. അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ ഈ കാസ്റ്റിംഗില്‍ അന്തിമ തീരുമാനം ഉണ്ടായേക്കും എന്നാണ് കരുതുന്നത്. അതേസമയം ചിത്രത്തിലെ നായികാ താരത്തെയും ഇനിയും തീരുമാനിച്ചിട്ടില്ല.

 

Rahul

Recent Posts

“പുതിയ കഥ വല്ലതുമുണ്ടോ സാറിനു പറയാന്‍?”; കനകരാജ്യത്തിന്റെ ഹൃദയസ്പര്‍ശിയായ ട്രെയിലര്‍ പുറത്ത്, ചിത്രം ജൂലൈ 5-ന് തീയറ്ററുകളിലേക്ക്

ഇന്ദ്രൻസിനെയും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കനകരാജ്യത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇന്ദ്രന്‍സിന്റെ കരിയറിലെ…

11 hours ago

ജാസ്മിനെ മോശമായി ചിത്രീകരിച്ചില്ല; കരയുന്നത് കൊണ്ട് ഷോയിലേക്ക് എടുക്കാതിരുന്നില്ല ; നോറ

ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ ഇത്രത്തോളം ദിവസം നില്‍ക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുകയാണ് നോറ, ഇത്രയും കുറച്ച്…

14 hours ago

44 കാരനായ പ്രഭാസ് അവിവാഹിതനായി തുടരുന്നതിന്റെ കാരണത്തെ കുറിച്ച് രാജമൗലി പറയുന്നു

നിരവധി ആരാധകരുള്ള ഒരു ഹിറ്റ് നടനാണ് പ്രഭാസ്, ഇന്നും താരം അവിവാഹത്തിനായി തുടരുന്നതിന് നിരവധി ആരാധകർ കാര്യം അന്വേഷിക്കാറുണ്ട്, എന്നാൽ…

15 hours ago

ആ സമയത്തു മറക്കാനാവാത്ത അനുഭവമായിരുന്നു മമ്മൂട്ടിയുടെ ‘വര്ഷം’ എന്ന സിനിമയിൽ ഉണ്ടായത്, കൃഷ്ണ ശങ്കർ

'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…

16 hours ago

പ്രണയത്തിനല്ല പ്രധാന്യം, കാമം തന്നെ! പണം കൊടുത്തും അല്ലാതെയും താൻ അത് നേടാറുണ്ട്; ഷക്കീല

ബി ​ഗ്രേഡ് സിനിമകളിലൂടെ തരം​ഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

18 hours ago

ഈ വയസുകാലത്തു സേനാപതിക്ക് ഇത്രയും ആക്ഷൻ കാണിക്കാൻ സാധിക്കുമോ? കമൽ ഹാസന്റെ ‘ഇന്ത്യൻ 2’വിനെ പരിഹസിച്ചുകൊണ്ടുള്ള കമെന്റുകൾ

കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ്  കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…

19 hours ago