നയന്താരയോട് താൻ അധികം സംസാരിച്ചിട്ടില്ല, അജു വര്ഗീസ്

Follow Us :

മലയാളത്തിലൂടെ വെള്ളിത്തിരയിൽ അരങ്ങേറിയെങ്കിലും മലയാളത്തിൽ കുറച്ച് സിനിമകളിൽ മാത്രമേ നടി നയൻതാര അഭിനയിച്ചിട്ടുമുള്ളൂ. നയൻതാരയും നിവിൻ പോളിയും ആദ്യമായി മലയാളത്തിൽ ഒരുമിച്ച് അഭിനയിച്ച സിനിമയാണ് ലവ് ആക്ഷൻ ഡ്രാമ. ധ്യാൻ ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രം മികച്ച വിജയം നേടിയെടുത്തിരുന്നു. നയൻതാരയ്ക്കൊപ്പമുള്ള അനുഭവം പങ്കുവെച്ച് കൊണ്ട് ലവ് ആക്ഷൻ ഡ്രാമയുടെ നിർമാതാക്കളിൽ ഒരാളായ നടൻ അജു വർഗീസ് പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. ചിത്രത്തിൽ അജു വർഗീസും സാഗർ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചെത്തിയിരുന്നു. ലൊക്കേഷനിൽ വെച്ച് ഷൂട്ടിംഗ് സമയത്ത് നയൻതാരയോട് താൻ‌ അധികം സംസാരിച്ചിട്ടില്ലെന്ന് അജു വർഗീസ് അന്ന് തുറന്ന് പറഞ്ഞു. നല്ല അനുഭവമായിരുന്നു അവർക്കൊപ്പം. താൻ അങ്ങോട്ട് പോയി നയൻതാരയെ ബുദ്ധിമുട്ടിച്ചതേ ഇല്ലയെന്നും അജു വർഗീസ് പറയുകയാണ്. ഇങ്ങനെയിരിക്കാൻ എന്തൊക്കെയാണ് ഭക്ഷണം കഴിക്കാറെന്ന് ഒരു ദിവസം താൻ നയൻതാരയോട് ചോദിച്ചു എന്നും അതല്ലാതെ താൻ നയൻതാരയോട് ഒന്നും സംസാരിച്ചിട്ടില്ല എന്നാണ് അജു വർഗീസ് പറയുന്നത്. താൻ അതിൽ അഭിനയിക്കുന്ന ഒരു നടൻ മാത്രമായിരുന്നെങ്കിൽ കുഴപ്പമില്ല.

Aju Varghese (3)

പ്രൊഡ്യൂസർ കൂടിയായതിനാൽ നയൻതാരയുമായി അധികം സംസാരം ഉണ്ടായിട്ടില്ലെന്നും അജു വർഗീസ് വ്യക്തമാക്കി. നേരത്തെ ധ്യാൻ ശ്രീനിവാസനും നയൻതാരയെക്കുറിച്ച് അഭിമുഖത്തിൽ സംസാരിച്ചിട്ടുണ്ട്. നയൻതാരയുടെ പ്രൊഫഷണലിസത്തെക്കുറിച്ച് അന്ന് ധ്യാൻ ശ്രീനിവാസൻ സംസാരിച്ചു. 9 മണിക്ക് മാം വരും. 10 മണിക്ക് ഷോട്ടെടുക്കും. അഞ്ചരയാകുമ്പോൾ പാക്കപ്പാകും. 9 മണിക്ക് തനിക്കൊരു കോൾ വന്നു. തനിക്ക് തീരെ വയ്യ താനിന്ന് വരില്ലെന്ന് പറഞ്ഞു. ഹോട്ടലിലെ ഷൂട്ടിന് ലക്ഷക്കണക്കിന് രൂപ കൊടുത്തു. രണ്ട് ദിവസം ഷൂട്ട് ചെയ്യാനേ അനുമതിയുമുള്ളൂ. ഇവർ വന്നില്ലെങ്കിൽ ഷൂട്ട് പൊളിയും. മാം, ലൊക്കേഷന് പൈസ കൊ‌ടുത്തു എന്ന് താൻ അവരോട് പറഞ്ഞു. ഹൗ കാൻ യു ‌ടോക്ക് ടു മി ലൈക് ദാറ്റ് എന്ന സംഭവം തങ്ങൾക്കിടയിൽ വന്നു. കോൾ കട്ട് ആയി. തന്റെ ഭാഗത്ത് തെറ്റുണ്ട്. തനിക്ക് കുറ്റബോധം വന്നപ്പോൾ നയൻതാരയുടെ മാനേജരെ വിളിച്ചു. എപ്പടി സർ എന്ന് ചോദിച്ച് പുള്ളിയും സംസാരിച്ചു. എന്നാൽ പക്ഷെ നയൻതാര 12.15 മണിയായപ്പോൾ ഷൂട്ടിന് വന്നു. താൻ ഒരു പ്രൊഫഷണലാണ്, അസുഖമൊന്നും തനിക്ക് പ്രശ്നമല്ലെന്ന് നയൻ‌താര തന്നോട് പറഞ്ഞു. അത്രയും പ്രൊഫഷണലായത് കൊണ്ടാണ് നയൻ‌താര അത്രയും പനിയുണ്ടായിട്ടും ഷൂട്ടിന് വന്നതെന്നും ധ്യാൻ ശ്രീനിവാസൻ നയൻതാരയെ പറ്റി ചൂണ്ടിക്കാട്ടി.

അതേസമയം ധ്യാൻ ശ്രീനിവാസൻ ആദ്യമായി സംവിധാനം ചെയ്ത് 2019 സെപ്റ്റംബർ 5ന് പ്രദർശനത്തിനെത്തിയ മലയാള കോമഡി-റൊമാന്റിക് ചലച്ചിത്രമാണ് ലവ്വ് ആക്ഷൻ ഡ്രാമ നയൻതാര, നിവിൻ പോളി എന്നിവരാണ്‌ ചിത്രത്തിൽ മുഖ്യവേഷത്തിൽ എത്തിയത്. 1989 ൽ ശ്രീനിവാസൻ കഥ, തിരക്കഥ, സം‌വിധാനം എന്നിവ നിർവഹിച്ച ചിത്രമാണ് വടക്കുനോക്കിയന്ത്രം. പ്രധാന കഥാപാത്രമായ തളത്തിൽ ദിനേശനെ അവതരിപ്പിച്ചതും ധ്യാൻ ശ്രീനിവാസന്റെ അച്ഛൻ കൂടിയായ ശ്രീനിവാസനാണ്‌. ഈ ചിത്രത്തിലെ ദിനേശനേയും പാർവതിയുടെ നായികാ കഥാപാത്രമായ ശോഭയേയും പ്രേക്ഷകരെ ഓർമ്മിപ്പിക്കുന്ന വിധത്തിൽ ലവ് ആക്ഷൻ ഡ്രാമ എന്ന ചിത്രത്തിൽ നിവിൻ പോളിയുടേയും, നയൻതാരയുടേയും പേരുകൾ യഥാക്രമം ദിനേശൻ, ശോഭ എന്നാണ്. ഷാൻ റഹ്മാൻ സംഗീതമൊരുക്കിയ ഈ ചിത്രത്തിൻറ്റെ ഛായാഗ്രഹണം ജോമോൻ ടി ജോണും റോബിൻ വർഗീസ് രാജും ചേർന്ന് നിർവഹിച്ചു. മിശ്ര പ്രതികരണം ലഭിച്ച ഈ ചിത്രം 10 കോടി ബഡ്ജറ്റിന് എതിരെ ബോക്സ് ഓഫീസിൽ നിന്നും 30 കോടിയോളം നേടി.ഈ ചിത്രം നിർമ്മിച്ചത് അജു വർഗ്ഗീസും, വൈശാഖ് സുബ്രമണ്യവും, എം സ്റ്റാർ പ്രൊഡക്ഷൻസും ചേർന്നാണ്. എന്നാൽ പക്ഷെ സഹപ്രവർത്തകരോടൊന്നും വലിയ സൗഹൃദം വെക്കുന്ന ആളല്ല നയൻതാര. രണ്ട് പതിറ്റാണ്ടിലേറെയായി കരിയറിൽ തുടരുന്ന ഒരു നടിയുടെ കാര്യത്തിലുള്ള ഈ കൗതുകം അപൂർവ കാഴ്ചയാണ്.

nayanthara_1697027477_3211221685684296067_61216654041

ഇത്രയും വർഷങ്ങളായി കരിയറിലുണ്ടെങ്കിലും ലൈം ലൈറ്റിൽ എപ്പോഴും കാണുന്ന താരമല്ല നയൻതാര. അധികം പരസ്യങ്ങളിൽ പോലും അഭിനയിക്കാത്തതിന് കാരണം തുടരെ തന്നെ കണ്ട് ആരാധകർക്ക് മടുപ്പ് തോന്നാതിരിക്കാൻ വേണ്ടിയാണ്. ഇതേക്കുറിച്ച് ഒരു അഭിമുഖത്തിൽ നയൻതാര തുറന്ന് സംസാരിച്ചിട്ടുമുണ്ട്. സമയം ഒന്നിലേറെ സിനിമകൾ ചെയ്യുന്നതിനാൽ മിക്കപ്പോഴും ഇതിന്റെ തിരക്കുകളിലായിരിക്കും. അമ്മയായതിന് ശേഷമാണ് കുറച്ചെങ്കിലും കരിയറിലെ തിരക്ക് താരം കുറച്ചത്. മലയാളത്തിൽ തുടക്കം കുറിച്ച നയൻതാര ഇന്ന് മലയാള സിനിമാ ലോകത്തിന് ദൂരെ നിന്ന് കാണാൻ കഴിയുന്ന താരമാണ്. അത്രമാത്രം താരപ്രഭ നയൻതാരയ്ക്കുണ്ട്. ഒരേ തെന്നിന്ത്യൻ സിനിമാ രംഗത്തെ താര റാണിയായ നയൻതാരയെക്കുറിച്ചുള്ള വിവരങ്ങൾ‌ അറിയാൻ ആരാധകർക്ക് എന്നും പ്രത്യേക കൗതുകമാണ്. ഒരു മലയാള ചാനലിന് നടി അഭിമുഖം കൊടുത്തിട്ട് പത്ത് വർഷത്തിലേറെയായി.