ഒരിക്കലും സംഭവിക്കരുതാത്ത കാര്യം നടന്നു, ലജ്ജ തോന്നുന്നുവെന്ന് അജു വർഗീസ്

തങ്ങളുടെ പുതിയ ചിത്രത്തിന്റെ പ്രമോഷനായി കോഴിക്കോട് ഹൈലേറ്റ് മാളിലെത്തിയ യുവനടിമാർക്ക് നേരെയുണ്ടായ ലൈംഗികാതിക്രമത്തിൽ പ്രതികരണവുമായി നടൻ അജു വർഗീസ് ഒരിക്കലും സംഭവിക്കരുതാത്ത കാര്യം നടന്നു, ലജ്ജ തോന്നുന്നുവെന്നാണ് അജു തന്റെ ഫേസ്ബുക്കിൽ കുറിച്ചത്. ലൈംഗികാതിക്രമത്തിന് ഇരയായ നടിയുടെ പോസ്റ്റ് പങ്കുവെച്ചായിരുന്നു നടന്റെ പ്രതികരണം.

റോഷൻ ആൻഡ്രൂസ് നിവിൻ പോളി,അജു വർഗീസ്, സൈജു കുറുപ്പ് ,സിജു വിൽസൺഎന്നിവരെ പ്രധാന കഥാപത്രങ്ങളാക്കി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് സാറ്റർഡേ നൈറ്റ്. ഈ ചിത്രത്തിന്റെ പ്രമോഷനു വേണ്ടിയാണ് യുവനടിമാരും സഹപ്രവർത്തകരും വൈകീട്ട് 7 മണിയോടെ കോഴിക്കോട് ഹൈലേറ്റ് മാളിലെത്തിയത്. ഇവിടെ വൻ സുരക്ഷയും ഏർപ്പെടുത്തിയുരന്നു.

പരിപാടി അവസാനിച്ച് രാത്രി 9 മണിയോടെ യുവനടിമാരും സഹപ്രവർത്തകരും തിരിച്ചു പോകുന്നതിനിടയിലാണ് ആൾ കൂട്ടത്തിൽ നിന്ന യുവാവ് നടിയെ കയറിപ്പിടിച്ചത്.നടിമാർക്കൊപ്പം ഉണ്ടായിരുന്നവർ ആരാധകരെ അവിടെ നിന്ന് മാറ്റാൻ ശ്രമിച്ചു.ഇതിനിടയിലാണ് യുവനടി കൈയ്യോറ്റം ചെയ്ത വ്യക്തിയുടെ മുഖത്തടിച്ചത്.ഉടനെ സഹപ്രവർത്തകർ ഇവരെ അവിടെ നിന്നുമാറ്റുകയായിരുന്നു.മറ്റൊരു നടിയ്ക്കും ഇതേ അനുഭവം ഉണ്ടായതായി അവർ ഫേസ്ബുക്കിൽ പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്

 

Aiswarya Aishu