‘സായി പല്ലവി, പാര്‍വതി, കീര്‍ത്തി സുരേഷ് മറ്റോ നന്നായി ചെയ്യാന്‍ കഴിഞ്ഞിരുന്ന റോള്‍…ദുരന്തം തന്നെ കാസ്റ്റിംഗ്’

വൈക്കം മുഹമ്മദ് ബഷീറിന്റെ ‘നീലവെളിച്ചം’ നോവലിനെ ആസ്പദമാക്കി ആഷിഖ് അബു സംവിധാനം ചെയ്ത ചിത്രമാണ് ‘നീലവെളിച്ചം’. റിമ കല്ലിങ്കല്‍, ടൊവിനോ തോമസ്, റോഷന്‍ മാത്യു, ഷൈന്‍ ടോം ചാക്കോ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളാവുന്നത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ‘സായി പല്ലവി, പാര്‍വതി, കീര്‍ത്തി സുരേഷ് മറ്റോ നന്നായി ചെയ്യാന്‍ കഴിഞ്ഞിരുന്ന റോള്‍…ദുരന്തം തന്നെ കാസ്റ്റിംഗ്’ എന്നാണ് അക്ഷയ് കരുണ്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

ഇന്നലെ രാജസ്ഥാന്റെ മാനേജമെന്റ് സീറ്റ് റിയാന്‍ പരാഗ് എന്ന് പറഞ്ഞത് പോലെയാണ് ഇന്ന് നീലവെളിച്ചം റീമ കല്ലിങ്കല്‍ പെര്‍ഫോമന്‍സ് കണ്ടപ്പോള്‍ തോന്നിയത് .
വെറും ആവറേജ് കഥയേ പെര്‍ഫോമന്‍സ് കൊണ്ട് റോഷന്‍ , ടോവിനോ ചത്ത് അഭിനയിച്ചു സിനിമയെ താങ്ങുമ്പോള്‍ റിമാ കല്ലിങ്കല്‍ എല്ലാം കൂടെ കളഞ്ഞു മൊത്തം ഫ്‌ലോ മൂഡ് നശിപ്പിക്കും .
ബഡ്ജറ്റ് കുറയ്ക്കാന്‍ ഇത്ര പ്രാധാന്യം ഉള്ള നായികാ റോളില്‍ തന്നെ പിശുക്ക് കാണിച്ച ആഷിഖ് അബു സര്‍ ഹോ !
പുള്ളിക്കാരിക്ക് തന്നെ കൃത്യമായി എങ്ങനെ ചെയ്യണം എന്ന് ഒരു അറിവുമില്ല ..നല്ല പ്രീ സ്റ്റഡി എഫോര്‍ട്ട് ട്രൈനിംഗ് വേണ്ട ഒരു കഥാപാത്രം ആരോ പറഞ്ഞത് കേട്ട് പിടിച്ച പഴയ മലയാളം സിനിമ ശൈലി ഒക്കെ അമ്പേ ബോറായിട്ടുണ്ട് .
സായി പല്ലവി , പാര്‍വതി , കീര്‍ത്തി സുരേഷ് മറ്റോ നന്നായി ചെയ്യാന്‍ കഴിഞ്ഞിരുന്ന റോള്‍ .
ദുരന്തം തന്നെ കാസ്റ്റിംഗ് എന്നും പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

1964-ല്‍ നീലവെളിച്ചം എന്ന കഥയെ അടിസ്ഥാനമാക്കി വൈക്കം മുഹമ്മദ് ബഷീര്‍ തന്നെ തിരക്കഥ എഴുതി ഭാര്‍ഗവീനിലയം എന്ന സിനിമ പുറത്തിറങ്ങിയിരുന്നു.
എ വിന്‍സെന്റ് ആയിരുന്നു ചിത്രം സംവിധാനം ചെയ്തത്. മലയാളത്തിലെ ആദ്യ ഹൊറര്‍ സിനിമയായിരുന്നു ‘ഭാര്‍ഗവീനിലയം’. ശേഷം 59 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് നീലവെളിച്ചം എന്ന പേരില്‍ തന്നെ ചിത്രം ഒരുങ്ങിയത്. ആഷിഖ് അബുവും റിമ കല്ലിങ്കലും ചേര്‍ന്നാണ് നീലവെളിച്ചം നിര്‍മ്മിക്കുന്നത്. ഋഷികേശ് ഭാസ്‌ക്കരനാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചെമ്പന്‍ വിനോദ് ജോസ്, ജെയിംസ് ഏലിയാസ്, ജയരാജ് കോഴിക്കോട്, ഉമാ കെ.പി, അഭിറാം രാധാകൃഷ്ണന്‍, രഞ്ജി കങ്കോല്‍, ജിതിന്‍ പുത്തഞ്ചേരി, നിസ്തര്‍ സേട്ട്, പ്രമോദ് വെളിയനാട്, തസ്നീം, പൂജ മോഹന്‍ രാജ്, ദേവകി ഭാഗി എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളാവുന്നത്.

Gargi